16 + 5 ഡ്യൂവൽ ക്യാമറയിൽ നോക്കിയ 6.1 പ്ലസ് സെയിൽ ഇന്ന്
ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ
Surveyനോക്കിയ ഏറ്റവും ഒടുവിൽ പുറത്തിറക്കിയ ഒരു മികച്ച സ്മാർട്ട് ഫോൺ ആണ് നോക്കിയ 6.1 പ്ലസ് .15999 രൂപയാണ് ഈ സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില വരുന്നത് .ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 19.9 ഡിസ്പ്ലേ റെഷിയോയും ആണ് ഇതിന്റെ പ്രധാന പ്രധാന സവിശേഷതകളിൽ എടുത്തു പറയേണ്ടത് .കൂടാതെ എയർടെൽ നൽകുന്ന 240ജിബിയുടെ സൗജന്യ ഡാറ്റയും ഇതിൽ ലഭിക്കുന്നുണ്ട് .എയർടെലിന്റെ TC അനുസരിച്ചു ഇത് ലഭിക്കുന്നതാണ് .
5.8 ഇഞ്ചിന്റെ IPS LCD ഡിസ്പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങുന്നത് .കൂടാതെ 1080 x 2280 ഫുൾ HD പ്ലസ് സ്ക്രീൻ റെസലൂഷൻ ആണ് ഇത് കാഴ്ചവെക്കുന്നത് .19:9 ആസ്പെക്ടറ്റ് റെഷിയോയും ഇതിന്റെ ഡിസ്പ്ലേ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ പ്രോസസറിനെക്കുറിച്ചു പറയുകയാണെങ്കിൽ Qualcomm Snapdragon 636 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .
4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .400 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .ഡ്യൂവൽ പിൻ ക്യാമറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .16 + 5 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .
3060mAh ന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ Android 8.1 Oreoലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത്.കൂടാതെ മെമ്മറി കാർഡ് ഉപയോഗിച്ച് മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .വില 15999 രൂപ .ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഇത് നിങ്ങൾക്ക് ഓൺലൈൻ ഷോപ്പിങ് വെബ് സൈറ്റ് ആയ ഫ്ലിപ്പ്കാർട്ടിൽ നിന്നും വാങ്ങിക്കാവുന്നതാണ് .