തകർപ്പൻ ഫീച്ചറുകളിൽ 13999 രൂപയ്ക്ക് നോക്കിയ 5.3 അവതരിപ്പിച്ചു

HIGHLIGHTS

13999 രൂപ മുതലാണ് ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത്

കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട്

6 ജിബിയുടെ 64 ജിബി മോഡലുകൾക്ക് 15499 രൂപയും ആണ് വിപണിയിലെ വില വരുന്നത്

തകർപ്പൻ ഫീച്ചറുകളിൽ 13999 രൂപയ്ക്ക് നോക്കിയ 5.3 അവതരിപ്പിച്ചു

നോക്കിയ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നു .നോക്കിയ 5.3 എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ ഇന്ത്യൻ വിപണിയിൽ പുറത്തിറക്കിയിരിക്കുന്നത് .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന സ്മാർട്ട് ഫോണുകളാണ് നോക്കിയയുടെ 5.3 എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 13999 രൂപ മുതലാണ് .മറ്റൊരു പ്രധാന സവിശേഷത എന്നത് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം ആണ് .സ്റ്റോക്ക് ആൻഡ്രോയിഡിലാണ് ഇത് പ്രവർത്തനം നടക്കുന്നത് .Nokia 5.3 ഫോണുകളുടെ മറ്റു പ്രധാന സവിശേഷതകൾ നോക്കാം .

Digit.in Survey
✅ Thank you for completing the survey!

Nokia 5.3 -സവിശേഷതകൾ 

ഡിസ്‌പ്ലേയുടെ സവിശേഷതകൾ നോക്കുകയാണെങ്കിൽ  6.55 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയാണ് ഈ ഫോണുകൾക്ക് നൽകിയിരിക്കുന്നത് .കൂടാതെ 720×1,600 പിക്സൽ റെസലൂഷനും ഇത് കാഴ്ചവെക്കുന്നുണ്ട് .അതുപോലെ തന്നെ നോക്കിയയുടെ ഈ സ്മാർട്ട് ഫോണുകൾക്ക്  20:9 ആസ്പെക്റ്റ് റെഷിയോയും കാഴ്ചവെക്കുന്നതാണ് .അടുത്തതായി ഈ സ്മാർട്ട് ഫോണുകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ പ്രോസ്സസറുകളാണ് .Qualcomm Snapdragon 665  ലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .

രണ്ടു വേരിയന്റുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .4 ജിബിയുടെ റാം മ്മിൽ കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ & 6 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .ക്വാഡ് പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .13 മെഗാപിക്സൽ + 5 മെഗാപിക്സൽ + 2 മെഗാപിക്സൽ + 2 മെഗാപിക്സൽ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സൽ സെൽഫി ക്യാമറകളും ഈ ഫോണുകൾക്കുണ്ട് .

ആൻഡ്രോയിഡിന്റെ 10 ലാണ് ഈ സ്മാർട്ട് ഫോണുകളുടെ ഓപറേറ്റിങ് സിസ്റ്റം പ്രവർത്തിക്കുന്നത് .കൂടാതെ 4000mah ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .കൂടാതെ 10W ചാർജിങ് സപ്പോർട്ട് ചെയ്യുന്നതുമാണ് .വിലയെക്കുറിച്ചു പറയുകയാണെങ്കിൽ 4 ജിബിയുടെ റാംമ്മിൽ 64 ജിബിയുടെ സ്റ്റോറേജുകളിൽ എത്തിയ മോഡലുകൾക്ക് 13999 രൂപയും കൂടാതെ 6 ജിബിയുടെ 64 ജിബി മോഡലുകൾക്ക് 15499 രൂപയും ആണ് വിപണിയിലെ വില വരുന്നത് .

Experienced Social Media And Content Marketing Specialist View Full Profile