Nokia 2.2 സ്മാർട്ട് ഫോണുകൾ ഇപ്പോൾ 4800 രൂപയ്ക്ക് വാങ്ങിക്കാം
ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും ഇപ്പോൾ സ്മാർട്ട് ഫോണുകൾ വിലക്കുറവിൽ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതിൽ എടുത്തു പറയേണ്ടത് നോക്കിയ 2.2 സ്മാർട്ട് ഫോണുകൾ ആണ് .ഇപ്പോൾ ആമസോണിൽ നിന്നും നോക്കിയ 2.2 സ്മാർട്ട് ഫോണുകൾ 5334 രൂപയ്ക്ക് വാങ്ങിക്കുവാൻ സാധിക്കുന്നു .
Surveyകൂടാതെ yes ബാങ്ക് ,indusind ബാങ്ക് കാർഡുകൾ ഉപയോഗിച്ച് വാങ്ങിക്കുന്നവർക്ക് 10 ശതമാനം ക്യാഷ് ബാക്കും ലഭിക്കുന്നു .533 രൂപയുടെ ക്യാഷ് ബാക്ക് ആണ് ലഭിക്കുന്നത് .കൂടാതെ 5000 രൂപയുടെ എക്സ്ചേഞ്ച് ഓഫറുകളും ഇപ്പോൾ ഉപഭോതാക്കൾക്ക് ഇവിടെ നിന്നും ലഭിക്കുന്നതാണ് .
5.71 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് നോക്കിയ 2.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 720 x 1520 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ മീഡിയടെക്കിന്റെ MediaTek Helio A2 പ്രോസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ വണിലാണ് (Android One )ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .181ഗ്രാം ഭാരമാണ് നോക്കിയ 2.2 മോഡലുകൾക്കുള്ളത് .
3G, 4G VOLTE, 4G, 2G എന്നിവ ഇതിന്റെ മറ്റു സവിശേഷതകൾ ആണ് .കൂടാതെ 3000mah ന്റെ ബാറ്ററി ലൈഫ് ആണ് ഈ ഫോണുകൾ കാഴ്ചവെക്കുന്നത് .ഇപ്പോൾ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോണിൽ നിന്നും 10 ശതമാനം ക്യാഷ് ബാക്കിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാനും സാധിക്കുന്നതാണ് .
Experienced Social Media And Content Marketing Specialist View Full Profile
