6999 രൂപയ്ക്ക് നോക്കിയ 22 സ്മാർട്ട് ഫോണുകൾ പുറത്തിറക്കി
Surveyനോക്കിയ കഴിഞ്ഞ മാസം പുറത്തിറക്കിയ ഒരു ബഡ്ജറ്റ് സ്മാർട്ട് ഫോൺ ആയിരുന്നു നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ .ഇപ്പോൾ ഇതാ നോക്കിയ 2.2 സ്മാർട്ട് ഫോണുകൾ കൂടി ഇന്ത്യൻ വിപണിയിൽ എത്തിയിരിക്കുന്നു .ബഡ്ജറ്റ് റെയിഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഈ സ്മാർട്ട് ഫോണുകളുടെ വില ആരംഭിക്കുന്നത് 6999 രൂപ മുതലാണ് .5.71 ഇഞ്ചിന്റെ ഡിസ്‌പ്ലേയിലാണ് ഈ സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് . MediaTek Helio A22 ലാണ് ഇതിന്റെ പ്രോസസറുകൾ പ്രവർത്തിക്കുന്നത് .അതുപോലെ തന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണുകൾക്ക് Android 9 Pie തന്നെയാണ് നൽകിയിരിക്കുന്നത് .
രണ്ടു വേരിയന്റുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാംമ്മിൽ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് കൂടാതെ 3 ജിബിയുടെ റാംമ്മിൽ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നതാണു് . 3,000mAh ന്റെ ബാറ്ററി ലൈഫും ഈ സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നുണ്ട് .ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .6999 രൂപമുതൽ 7999 രൂപവരെയാണ് ഇതിന്റെ വിലവരുന്നത് .ജൂൺ 11 മുതൽ ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നതാണ് .
നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ
6.26 ഇഞ്ചിന്റെ HD പ്ലസ് ഡിസ്‌പ്ലേയിലാണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ 1520×720 പിക്സൽ റെസലൂഷനും അതുപോലെ തന്നെ 19.9 ഡിസ്‌പ്ലേ റെഷിയോയും ഇത് കാഴ്ചവെക്കുന്നുണ്ട് .രണ്ടു വേരിയന്റുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് & 3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ലഭ്യമാകുന്നു .മെമ്മറി കാർഡുകൾ ഉപയോഗിച്ച് ഇതിന്റെ മെമ്മറി 400ജിബിവരെ വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .
പ്രോസസറുകളെക്കുറിച്ചു പറയുകയാണെങ്കിൽ സ്നാപ്ഡ്രാഗന്റെ Snapdragon 429 പ്രോസറുകളിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .കൂടാതെ ആൻഡ്രോയിഡിന്റെ വണിലാണ് (Android One )ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 5 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളും ആണ് ഇതിനുള്ളത് .181ഗ്രാം ഭാരമാണ് നോക്കിയ 3.2 മോഡലുകൾക്കുള്ളത് .കൂടാതെ ഫിംഗർ പ്രിന്റ് സെൻസറുകൾ ,ഫേസ്അൺലോക്കിങ് സംവിധാനങ്ങൾ എന്നിവയെല്ലാംതന്നെ ഈ ബഡ്ജറ്റ് സ്മാർട്ട് ഫോണിലും ഉൾക്കൊള്ളിച്ചിരിക്കുന്നു .
4,000mAh ന്റെ ബാറ്ററി ലൈഫ് ആണ് നോക്കിയ 3.2 സ്മാർട്ട് ഫോണുകൾ കാഴ്ചവെക്കുന്നത് .കൂടാതെ 2 ദിവസ്സംവരെ ബാറ്ററി ലൈഫ് നിലനിൽക്കും എന്നാണ് കമ്പനി അവകാശപ്പെടുന്നത് .10Wചാർജറും കൂടാതെ ഗൂഗിളിന്റെ അസിസ്റ്റന്റ് ബട്ടണുകളും ഈ സ്മാർട്ട് ഫോണുകൾക്കുണ്ട് .8990 രൂപയാണ് ഇതിന്റെ ഇന്ത്യൻ വിപണിയിലെ വിലവരുന്നത്
Experienced Social Media And Content Marketing Specialist View Full Profile
