New Year Deal: 48,999 രൂപയ്ക്ക് സ്പെഷ്യൽ ഓഫറിൽ Google Pixel 7 Pro ഇപ്പോൾ വാങ്ങാം…

HIGHLIGHTS

Google Pixel 7 Proയ്ക്കാണ് നിലവിൽ ഓഫർ ലഭിക്കുന്നത്

3000 രൂപയുടെ ബാങ്ക് ഓഫറുണ്ട്

18000 രൂപയുടെ സ്പെഷ്യൽ കൂപ്പൺ ഫ്ലിപ്കാർട്ടിൽ നൽകുന്നുണ്ട്

New Year Deal: 48,999 രൂപയ്ക്ക് സ്പെഷ്യൽ ഓഫറിൽ Google Pixel 7 Pro ഇപ്പോൾ വാങ്ങാം…

ഫോട്ടോഗ്രാഫി ഇഷ്ടപ്പെടുന്നവരുടെ പ്രിയപ്പെട്ട ഫോണാണ് Google Pixel 7 Pro. ആപ്പിൾ ഫോൺ ആരാധകരെ വരെ ആകർഷിക്കാൻ ഗൂഗിളിന് പിക്സൽ ഫോണുകളിലൂടെ സാധിച്ചു.

Digit.in Survey
✅ Thank you for completing the survey!

പിക്സൽ 6a, പിക്സൽ 7, പിക്സൽ 8 സീരീസ് ഫോണുകളാണ് ഇതുവരെ വിപണിയിൽ എത്തിയത്. മിഡ് റേഞ്ച് ബജറ്റാണെങ്കിലും ഫോണിന്റെ വിലയാണ് പലപ്പോഴും പ്രശ്നമാകുന്നത്. എന്നാൽ പുതിയ വർഷത്തിൽ ഗൂഗിൾ പിക്സൽ ഫോൺ വാങ്ങാനുള്ള സുവർണാവസരമാണ് വരുന്നത്.

New Year Deal: 48,999 രൂപയ്ക്ക് സ്പെഷ്യൽ ഓഫറിൽ Google Pixel 7 Pro ഇപ്പോൾ വാങ്ങാം...
Google Pixel 7 Pro ഓഫറിൽ ഇതാ…

Google Pixel 7 Pro ഓഫറിൽ ഇതാ…

Google Pixel 7 Proയ്ക്കാണ് നിലവിൽ ഓഫർ ലഭിക്കുന്നത്. ഫോണിന്റെ 12 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. 80,000 രൂപയായിരുന്നു ഫോണിന്റെ ലോഞ്ച് സമയത്ത് ഏകദേശ വില. എന്നാൽ ഫ്ലിപ്കാർട്ടിൽ ഗൂഗിൾ പിക്സൽ 7 പ്രോ ഓഫറിൽ വാങ്ങാം. 66,999 രൂപയ്ക്ക് ഫോൺ വാങ്ങാനുള്ള ഓഫറാണ് പ്രഖ്യാപിച്ചിരിക്കുന്നത്.

Google Pixel 7 Pro സ്പെഷ്യൽ ഓഫറുകൾ

ഇതിന് പുറമെ ബാങ്ക് ഓഫറും കൂപ്പൺ കിഴിവും ഫോണിന് ലഭിക്കുന്നുണ്ട്. 18000 രൂപയുടെ സ്പെഷ്യൽ കൂപ്പൺ ഫ്ലിപ്കാർട്ടിൽ നൽകുന്നുണ്ട്. ഇങ്ങനെ നിങ്ങൾക്ക് പിക്സൽ ഫോൺ 48,999 രൂപയ്ക്ക് വാങ്ങാം. CLICK FOR OFFER

ഇതിന് പുറമെ 3000 രൂപയുടെ ബാങ്ക് ഓഫറുണ്ട്. എന്നാൽ സെലക്റ്റഡ് ബാങ്കുകൾക്ക് മാത്രമാണ് ഈ ഓഫർ. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡുകൾക്ക് 5 ശതമാനം ക്യാഷ്ബാക്കും ലഭിക്കും. പിക്സൽ 7 പ്രോയുടെ 12 GB റാമും 128 GB സ്റ്റോറേജുമുള്ള ഫോണിനാണ് ഓഫർ. മറ്റ് വേരിയന്റുകൾക്ക് ഇത് ബാധകമല്ല. ഈ മോഡലിന്റെ 3 കളർ ഓപ്ഷനുകൾക്കും ഓഫർ ലഭ്യമാണ്. അതായത്, ഹേസൽ, ഒബ്സിഡിയൻ, സ്നോ നിറങ്ങളിലുള്ള പിക്സൽ ഫോൺ ഓഫറിൽ വാങ്ങാം.

ഗൂഗിൾ പിക്സൽ 7 പ്രോ സ്പെസിഫിക്കേഷനുകൾ

6.7 ഇഞ്ച് LTPO OLED ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. 120Hz റീഫ്രെഷ് റേറ്റും ഫോണിന് വരുന്നു. ഇത് ആൻഡ്രോയിഡ് 13 ഓപ്പറേറ്റിംഗ് സിസ്റ്റത്തിൽ പ്രവർത്തിക്കുന്നു.30W വയർഡ് ചാർജിങ്ങിനെ ഇത് സപ്പോർട്ട് ചെയ്യുന്നു. ഫോണിന് പവർ നൽകുന്നത് 4926mAh ബാറ്ററി വരുന്നു.

ഗൂഗിൾ പിക്സൽ 7 പ്രോയിൽ ഒക്ടാ കോർ ടെൻസർ G2 പ്രോസസർ ഉൾപ്പെടുത്തിയിരിക്കുന്നു. Wi-Fi 6E, ബ്ലൂടൂത്ത് 5.2, GPS, NFC, USB ടൈപ്പ്-C പോർട്ട് എന്നീ ഫീച്ചറുകളും ഫോണിലുണ്ട്.

READ MORE: Nothing Phone 2a: ആദ്യ ബജറ്റ് ഫ്രെണ്ട്ലി Nothing ഫോണിലെ ക്യാമറ ഉഗ്രൻ തന്നെ!

ഗൂഗിൾ പിക്സൽ 7 പ്രോ ക്യാമറ

50 മെഗാപിക്സലാണ് ഫോണിന്റെ മെയിൻ ക്യാമറ. 48 മെഗാപിക്സൽ ടെലിഫോട്ടോ ലെൻസാണ് മറ്റൊരു പ്രത്യേകത. 12 മെഗാപിക്സൽ അൾട്രാ വൈഡ് ആംഗിൾ ലെൻസും പിക്സൽ 7 പ്രോയിലുണ്ട്. സെൽഫി ക്യാമറയായി 10 മെഗാപിക്സൽ സെൻസറും ഉൾപ്പെടുന്നു.

Anju M U

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile

Digit.in
Logo
Digit.in
Logo