5000mAhന്റെ ബാറ്ററി ലൈഫിൽ Micromax Bharat 5 Plus വിപണിയിൽ

HIGHLIGHTS

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഒരു 4ജി സ്മാർട്ട് ഫോൺ

മൈക്രോമാക്സ് ഭാരത് ശ്രേണിയിലെ ഏറ്റവും പുതിയ മോഡലുകൾ വിപണിയിൽ എത്തുന്നു .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന 4ജി സ്മാർട്ട് ഫോണുകളാണ് ഇത് .ഇതിന്റെ ഏറ്റവും വലിയ സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ Hd ഡിസ്‌പ്ലേയാണ് ഇതിനുള്ളത് .1280 x 720പിക്സൽ റെസലൂഷൻ ഇത് കാഴ്ചവെക്കുന്നുണ്ട് .1.3GHz quad-core MediaTek പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .ഇതിന്റെ ആന്തരിക സവിശേഷതകൾ പറയുകയാണെങ്കിൽ 2 ജിബിയുടെ റാം കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നി ഇതിനുണ്ട് .

64 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 5 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .5000mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഉടൻതന്നെ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :