MWC 2018:നോക്കിയ 1,നോക്കിയ 7 Plus,നോക്കിയ 8 Sirocco,നോക്കിയ 6 (2018),നോക്കിയ 8110 4G ഫോണുകൾ പുറത്തിറക്കി

MWC 2018:നോക്കിയ 1,നോക്കിയ 7 Plus,നോക്കിയ 8 Sirocco,നോക്കിയ  6 (2018),നോക്കിയ  8110 4G ഫോണുകൾ പുറത്തിറക്കി
HIGHLIGHTS

പുതിയ സ്മാർട്ട് മോഡലുകളുമായി നോക്കിയ

 

MWC 2018നു തുടക്കം .നോക്കിയ അവരുടെ പുതിയ സ്മാർട്ട് ഫോണുകൾ MWC 2018 ൽ പുറത്തിറക്കി .നോക്കിയ 1,നോക്കിയ 7 Plus,നോക്കിയ 8 Sirocco,നോക്കിയ  6 (2018),നോക്കിയ  8110 4G മോഡലുകളാണ് ഇപ്പോൾ എത്തിയിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

നോക്കിയ 6 (2018 )

5.5 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് 2018 എഡിഷൻ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .2.2GHz octa-core Qualcomm Snapdragon 630 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .4 ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .128 ജിബിവരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .

Android 7.1.1 Nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം . Android Oreoലേക്ക് അപ്ഡേറ്റ് ചെയ്യുവാനും സാധിക്കുന്നു .16 മെഗാപിക്സലിന്റെ പിൻ ക്യാമെറായാണ് ഇതിനുള്ളത് .3,000mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് 

 

നോക്കിയ 7 Plus

6 ഇഞ്ചിന്റെ FHD+  ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങിയിരിക്കുന്നത് .Qualcomm Snapdragon 660 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .4 ജിബിയുടെ റാം കൂടാതെ 18:9 റെഷിയോ ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം .12 +13 ഡ്യൂവൽ പിൻ ക്യാമറകളും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറകളുമാണ് ഇതിനുള്ളത് .
3800mAhന്റെ ബാറ്ററി ലൈഫും ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .ഇതിന്റെ വില ഇന്ത്യൻ വിപണിയിൽ Rs 31,700 രൂപയ്ക്ക് അടുത്തുവരും .

Nokia 8 Sirocco

 5.5-ഇഞ്ചിന്റെ  QHD POLED  ഡിസ്‌പ്ലേയിലാണ് ഇതിന്റെ പ്രവർത്തനം . 6ജിബിയുടെ റാം കൂടാതെ 128 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവയാണ് ഇതിന്റെ ആന്തരിക സവിശേഷതകൾ .ഈ മോഡലുകളും  12 +13 ഡ്യൂവൽ പിൻ ക്യാമറകളിലാണ് പുറത്തിറങ്ങുന്നത് .ഇതിന്റെ വില ഏകദേശം Rs 59,600 രൂപയ്ക്ക് അടുത്താണ് .

Nokia 1

4.5-ഇഞ്ചിന്റെ  FWVGA ഡിസ്‌പ്ലേയിലാണ് ഈ മോഡലുകൾ പുറത്തിറങ്ങുന്നത് .1 ജിബിയുടെ റാം കൂടാതെ 8 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .Mediatek MT6737M quad-core പ്രോസസറിലാണ് നിഥിന്റെ പ്രവർത്തനം .Rs 5,400 രൂപയാണ് ഇതിന്റെ വിലവരുന്നത് .

Nokia 8110 4G

കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന മറ്റൊരു നോക്കിയ 4ജി സ്മാർട്ട് ഫോൺ ആണിത് .ഏപ്രിൽ മാസത്തിൽ ഇത് ഇന്ത്യൻ വിപണിയിൽ എത്തുന്നു .ഇതിന്റെ വിലവരുന്നത്  6,300 രൂപയ്ക്ക് അടുത്താണ് .

 

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo