യൂത്തന്മാർ കാത്തിരിക്കുന്ന iQOO 5G സ്മാർട്ഫോണിൽ New Snapdragon മാത്രമല്ല, വിലയും ലീക്കായി
iQOO 15 5G വരാറായി. അടുത്ത വാരമാണ് ഇന്ത്യയിൽ ഫ്ലാഗ്ഷിപ്പ് സ്മാർട്ഫോൺ ലോഞ്ച് ചെയ്യുന്നത്. നവംബർ 26 നാണ് ഐക്യു 15 പുറത്തിറങ്ങുന്നതെന്ന് കമ്പനി സ്ഥിരീകരിച്ചു. ഈ വർഷമിറങ്ങുന്ന ഇന്ത്യയിലെ ഏറ്റവും ഉയർന്ന വിലയുള്ള ഫ്ലാഗ്ഷിപ്പുകളിൽ ഒന്നായിരിക്കും ഇതെന്ന് വാർത്തയുണ്ടായിരുന്നു.
Surveyകാരണം മിക്ക ബ്രാൻഡുകളും അവരുടെ ടോപ്പ്-എൻഡ് ഫോണുകൾ 65,000 രൂപയ്ക്ക് മുകളിലേക്ക് എത്തിക്കുമെന്നായിരുന്നു ആദ്യകാല റിപ്പോർട്ടുകൾ. എന്നാലും രാജ്യത്തെ ഏറ്റവും താങ്ങാനാവുന്ന വിലയിലാണ് ഐഖൂ ഫ്ലാഗ്ഷിപ്പ് ലോഞ്ച് ചെയ്യുന്നത്.
ഇപ്പോഴിതാ ഐഖൂ 15 ലോഞ്ചിന് മുന്നേ സ്മാർട്ഫോണിന്റെ വിലയെ കുറിച്ചും വിവരങ്ങൾ ലീക്കായി.
iQOO 15 5G Processor, Battery
സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 പ്രോസസറാണ് സ്മാർട്ട്‌ഫോണിൽ ഐഖൂ ഉൾപ്പെടുത്തുന്നത്. ഇതിൽ 7,000mAh പവറുള്ള ബാറ്ററി ഉൾപ്പെടുത്തിയേക്കും. 100W അൾട്രാ ഫ്ലാഷ് ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഫോണിലുണ്ടാകും. ഇത് 40 വാട്ട് വയർലെസ് ചാർജിങ്ങും പിന്തുണയ്ക്കും.
ഐഖൂ 15 സ്മാർട്ഫോൺ ക്യാമറയും മറ്റ് ഫീച്ചറുകളും
50MP പ്രൈമറി സെൻസർ ഈ ഐഖൂ ഹാൻഡ്സെറ്റിലുണ്ട്. ഈ സ്മാർട്ഫോണിൽ 50MP പെരിസ്‌കോപ്പ് ടെലിഫോട്ടോ ക്യാമറ ഉൾപ്പെടുത്തുമെന്നാണ് ലഭിക്കുന്ന വിവരം. ഇതിൽ 50MP അൾട്രാ-വൈഡ് ക്യാമറയും നൽകും. സ്മാർട്ഫോണിൽ 32MP സെൽഫി സെൻസറും ഉൾപ്പെടുത്തിയേക്കും.

ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഒറിജിൻഒഎസ് 6 സോഫ്റ്റ് വെയർ ഐഖൂ 15 ഫോണിൽ പ്രതീക്ഷിക്കാം. 6.85-ഇഞ്ച് AMOLED ഡിസ്‌പ്ലേ ഈ ഐഖൂവിൽ പ്രതീക്ഷിക്കാം. സ്മാർട്ഫോണിന്റെ സ്ക്രീനിന് 2K റെസല്യൂഷനും 144Hz റിഫ്രഷ് റേറ്റും, 2600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും ഐഖൂ ഫോണിൽ പ്രതീക്ഷിക്കാം.
iQOO 15 Price Leak
ഐഖൂ 15 ഇന്ത്യ, ദുബായ്, യുഎസ് എന്നിവിടങ്ങളിൽ ആഗോളതലത്തിൽ ലോഞ്ച് ചെയ്യുകയാണ്. ഇന്ത്യൻ സ്മാർട്ട്‌ഫോൺ വിപണിയിൽ ഇതിന് ഏകദേശം 59,999 രൂപയായിരിക്കും വിലയാകുന്നത്. എന്നുവച്ചാൽ 60000 രൂപയ്ക്കും താഴെയാകും വിലയെന്ന് പ്രതീക്ഷിക്കുന്നു. ആഗോളതലത്തിൽ ദുബായിൽ ഏകദേശം 2,779 ദിർഹവും യുഎസിൽ 800 ഡോളറും ആയിരിക്കും ഐഖൂ ഫോണിന് വിലയാകുന്നത്.
Also Read: വെറും 51 രൂപയ്ക്ക് Jio Unlimited 5G, തകർക്കാൻ പറ്റാത്ത Ambani ഓഫർ
നവംബർ 20 മുതൽ സ്മാർട്ഫോണിന്റെ പ്രീ ബുക്കിങ് ആരംഭിക്കുമെന്ന് കമ്പനി അറിയിച്ചു. iQOO TWS 1e ഇയർപോഡ് ഉൾപ്പെടെ മുൻകൂർ ഓർഡർ ചെയ്യുന്നവർക്ക് ഫോൺ സ്വന്തമാക്കാം. 12 മാസത്തെ വാറണ്ടിയും ഐഖൂ 15 പ്രീ ബുക്കിങ്ങിലൂടെ നേടാം.
Anju M U
Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews. View Full Profile