Amazon
ഈ വർഷത്തെ Amazon Great Indian Festival ആരംഭിച്ചിരിക്കുന്നു. ഇന്ത്യക്കാർ കാത്തിരുന്ന സെയിൽ മാമാങ്കമാണിത്. 20000 രൂപയ്ക്ക് താഴെ Best Stylish Phones പർച്ചേസ് ചെയ്യാനുള്ള സെയിൽ മാമാങ്കമാണിത്. ഐഖൂ, വൺപ്ലസ്, റിയൽമി കമ്പനികളുടെ സ്റ്റൈലിഷ് ഹാൻഡ്സെറ്റുകൾ കൂട്ടത്തിലുണ്ട്. ആകർഷകമായ ബാങ്ക് ഓഫറോടെയാണ് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ നടത്തുന്നത്. കേന്ദ്രസർക്കാർ മാറ്റം വരുത്തിയ ജിഎസ്ടി നിരക്കിന്റെ അടിസ്ഥാനത്തിൽ കൂടുതൽ വില കുറവിൽ ഫോണുകൾ സ്വന്തമാക്കാനാകും.
ആദ്യം ഐഖൂ ഫോണുകളുടെ ഓഫറുകൾ പരിശോധിക്കാം. വമ്പിച്ച ഇളവിൽ നിങ്ങൾക്ക് ഐഖൂ Z10 Lite 5G, ഐഖൂ Z10x 5G, iQOO Z10R 5G തുടങ്ങിയ ഹാൻഡ്സെറ്റുകൾ പർച്ചേസ് ചെയ്യാം.
iQOO Z10R 5G: മികച്ച മിഡ്-റേഞ്ച് വിഭാഗത്തിൽ ഉൾപ്പെട്ട ഹാൻഡ്സെറ്റാണിത്. 50MP പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും അടങ്ങുന്ന ഡ്യുവൽ റിയർ ക്യാമറയാണ് ഇതിലുള്ളത്. 5700mAh-ന്റെ വലിയ ബാറ്ററിയും പോരാഞ്ഞിട്ട് മികച്ച ഡ്യൂറബിലിറ്റി ഫീച്ചറും ഇതിനുണ്ട്.
23499 രൂപയ്ക്ക് ലോഞ്ച് ചെയ്ത ഹാൻഡ്സെറ്റാണിത്. എന്നാൽ ആമസോൺ ഈ സ്മാർട്ഫോൺ ഓഫറിന്റെ ഭാഗമായി 19499 രൂപയ്ക്ക് വിൽക്കുന്നു. ആറ് മാസത്തെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ഇതിന് ലഭ്യമാണ്. 2000 രൂപ വരെ ഇളവ് എസ്ബിഐ കാർഡുകളിലൂടെ സ്വന്തമാക്കാം. ഇതിന് പുറമെ ഇഎംഐ, എക്സ്ചേഞ്ച് ഡീലുകളും ലഭ്യമാണ്. നിങ്ങൾക്ക് ആമസോൺ ലിങ്ക് പരിശോധിച്ച് ഫോൺ പർച്ചേസ് ചെയ്യാം.
iQOO Z10x 5G: 15000 രൂപയ്ക്ക് താഴെ സ്റ്റൈലിഷ് ഫോൺ നോക്കുന്നവർക്കുള്ള ചോയിസാണിത്. 19499 രൂപയാണ് ഒറിജിനൽ വിലയെങ്കിലും സ്മാർട്ഫോൺ നിങ്ങൾക്ക് 14499 രൂപയ്ക്ക് വാങ്ങിക്കാനാകും. ഇതിനും ആമസോണിൽ എസ്ബിഐ ബാങ്ക് ഇളവും ഇഎംഐ, എക്സ്ചേഞ്ച് ഓഫറും തരുന്നു. 1250 രൂപയുടെ കൂപ്പൺ ഇളവും ജനപ്രിയമായ ഈ ഹാൻഡ്സെറ്റിന് ലഭ്യമാണ്.
മീഡിയാടെക്കിന്റെ Dimensity 7300 പ്രൊസസറും, 6500mAh ബാറ്ററിയും അടങ്ങുന്ന ഫോണാണിത്. ഇതിൽ 50MP പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും ചേർന്ന ക്യാമറ യൂണിറ്റുണ്ട്. വാങ്ങാനും ഓഫറിനെ കുറിച്ച് അറിയാനുമുള്ള ആമസോൺ ലിങ്ക്.
ഐഖൂ Z10 Lite 5G: ഇനി 10000 രൂപയ്ക്ക് വാങ്ങാനാകുന്ന സ്റ്റൈലിഷ് ഫോൺ നോക്കാം. 14999 രൂപയാണ് ഇതിന്റെ ഒറിജിനൽ വില. ആമസോൺ സ്മാർട്ഫോണിന് ഇപ്പോളിട്ടിരിക്കുന്ന വില 10999 രൂപയാണ്. നിങ്ങൾക്ക് കൂടുതൽ ഇളവുകൾ വേണമെങ്കിൽ എക്സ്ചേഞ്ച് ഓഫറുകൾ പ്രയോജനപ്പെടുത്താം. ഇതിനും ഇഎംഐ ഓഫർ ലഭ്യമാണ്.
50MP പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും ചേർന്ന ഡ്യുവൽ ക്യാമറയുള്ള സെറ്റാണിത്. സ്മാർട്ഫോണിന് പവർ നൽകാനായി 6000mAh ബാറ്ററിയും കൊടുത്തിട്ടുണ്ട്. ഐഖൂ Z10 ലൈറ്റ് ആമസോൺ ലിങ്ക്.
അടുത്ത സ്റ്റൈലിഷ് സ്മാർട്ഫോൺ റിയൽമിയുടെ NARZO 80x 5G ആണ്. സാംസങ്ങിന് സമാനമായ ഡിസൈനിലുള്ള ഫോണിന്റെ ഓഫർ വില 12999 രൂപയാണ്. ഇത് 15999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. 1000 രൂപ മുതൽ 1500 രൂപ വരെ നിങ്ങൾക്ക് കൂപ്പൺ ഇളവും ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ നിന്ന് നേടാം. ആമസോണിൽ ഇഎംഐ, എക്സ്ചേഞ്ച് ഡീലും ഈ റിയൽമി സെറ്റിന് അനുവദിച്ചിരിക്കുന്നു.
50MP പ്രധാന ക്യാമറയും 2MP ഡെപ്ത് സെൻസറും ഈ സ്മാർട്ഫോണിലുമുണ്ട്. 000mAh ബാറ്ററിയും 45W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ലഭിക്കുന്ന ഹാൻഡ്സെറ്റാണിത്. 6.72 ഇഞ്ച് FHD+ LCD ഡിസ്‌പ്ലേയാണ് ഫോണിനുള്ളത്. വാങ്ങാനും ഓഫറിനെ കുറിച്ച് അറിയാനുമുള്ള ആമസോൺ ലിങ്ക്.
പ്രീമിയം സ്റ്റൈലിഷ് ലുക്കുള്ള സ്മാർട്ഫോണാണ് OnePlus Nord CE 4 Lite. കമ്പനിയുടെ പ്രധാനപ്പെട്ട മിഡ് റേഞ്ച് ഹാൻഡ്സെറ്റ് കൂടിയാണിത്. സ്മാർട്ഫോൺ 16749 രൂപയ്ക്ക് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവലിൽ വിൽക്കുന്നു. ഒറിജിനൽ വിലയിൽ നിന്നും 3000 രൂപയുട ഇളവെന്ന് പറയാം. എസ്ബിഐ കാർഡുകളിലൂടെ 1000 രൂപ അധിക കിഴിവ് നേടാം.
ഈ വൺപ്ലസ് ഹാൻഡ്സെറ്റിൽ സ്നാപ്ഡ്രാഗൺ 695 5G പ്രോസസറാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. 50MP സോണി LYT-600 മെയിൻ ക്യാമറയും 2MP ഡെപ്ത് സെൻസറും ചേർന്നതാണ് ഫോട്ടോഗ്രാഫി സിസ്റ്റം. ഫോണിൽ 5,500mAh ബാറ്ററിയുമുണ്ട്.
മേൽപ്പറഞ്ഞ ഓഫറുകൾ സമയത്തിന് അനുസരിച്ച് മാറ്റം വരും. എന്നുവച്ചാൽ ഓഫർ ആരംഭിച്ച് ചുരുങ്ങിയ മണിക്കൂറുകൾക്കുള്ളിൽ വാങ്ങാൻ പരമാവധി ശ്രദ്ധിക്കുക. തൊട്ടടുത്ത ദിവസങ്ങളിൽ ഡിമാൻഡ് അനുസരിച്ച് സ്റ്റോക്ക് തീർന്നാൽ, പിന്നീട് വരുന്ന വിലയിൽ വ്യത്യാസം വരും. ആമസോൺ ലിങ്ക്.
GST Saving Included: കേന്ദ്ര സർക്കാർ ഏർപ്പെടുത്തിയ ജിഎസ്ടി നിരക്കുകൾ ടിവി ഉൾപ്പെടെ നിരവധി ഗാഡ്‌ജെറ്റുകൾക്കും ഇലക്ട്രോണിക് ഉപകരണങ്ങൾക്കും വില കുറച്ചിട്ടുണ്ട്. പുതിയ ജിഎസ്ടി നിയമം സെപ്റ്റംബർ 22 മുതൽ പ്രാബല്യത്തിൽ വന്നു. ഇത് ആമസോൺ ഗ്രേറ്റ് ഇന്ത്യൻ ഫെസ്റ്റിവൽ സെയിൽ 2025-ലും ഉൾപ്പെടുത്തിയിട്ടുണ്ട്. സെയിൽ മാമാങ്കത്തിലെ എല്ലാ ഉൽപ്പന്നങ്ങളും പുതിയ ജിഎസ്ടി നിരക്കുകളിൽ ലഭ്യമാകും. എന്നുവച്ചാൽ നിലവിലുള്ള 28% ന് പകരം 18% ജിഎസ്ടിയിൽ നിങ്ങൾക്ക് പർച്ചേസ് നടത്താം.
Disclaimer: ഈ ആർട്ടിക്കിളിൽ അനുബന്ധ ലിങ്കുകൾ നൽകിയിരിക്കുന്നു.
Also Read: ഇടയ്ക്കിടെ റീചാർജ് ചെയ്യണ്ട! Ambani തരുന്ന ഈ ഓഫറിൽ BSNL, എയർടെലും തോൽക്കും