ഏറ്റവും പുതിയ ബജറ്റ് ഫോൺ Moto g64 5G ഇന്ത്യയിലേക്ക് വരുന്നു. ഏപ്രിൽ 16ന് മോട്ടറോളയുടെ പുതിയ ഫോൺ ലോഞ്ച് ചെയ്യും. മീഡിയടെക് ഡൈമൻഷൻ 7025 പ്രോസസറാണ് ഫോണിലുള്ളത്. 6000mAh ബാറ്ററിയാണ് മോട്ടറോള G സീരീസിൽ ഉൾപ്പെടുത്തുന്നത്. ഫോണിന്റെ പുറത്തുവന്ന പ്രത്യേകതകൾ എന്തെല്ലാമെന്ന് നോക്കാം.
6.5 ഇഞ്ച് ഫുൾ HD+ ഡിസ്പ്ലേയുള്ള ഫോണാണ് Moto g64 5G. 6000mAh ബാറ്ററി, 50 മെഗാപിക്സൽ ക്യാമറ എന്നിവയുമുണ്ട്. 18,000 രൂപ റേഞ്ചിലായിരിക്കും ഈ സ്മാർട്ഫോൺ അവതരിപ്പിക്കുക.
രണ്ട് സ്റ്റോറേജുകളിലും മൂന്ന് കളർ ഓപ്ഷനുകളിലുമാണ് ഫോൺ പുറത്തിറങ്ങുക. ഇ-കൊമേഴ്‌സ് വെബ്‌സൈറ്റായ ഫ്ലിപ്കാർട്ടിലൂടെ പർച്ചേസ് ചെയ്യാം.
6.5 ഇഞ്ച് ഫുൾ HD + ഡിസ്‌പ്ലേയായിരിക്കും ഫോണിലുണ്ടാകുക. ഇതിന് 120Hz റീഫ്രെഷ് റേറ്റുണ്ടാകും. 2400 x 1080 പിക്സൽ റെസല്യൂഷനുള്ള ഡിസ്പ്ലേയായിരിക്കും ഫോണിലുള്ളത്.
Moto g64-ൽ മീഡിയടെക് ഡൈമൻഷൻ 7025 പ്രൊസസറായിരിക്കും ഉൾപ്പെടുത്തുന്നത്. ഇതിൽ 2.5GHz ഒക്ടാ-കോർ സിപിയു ബന്ധിപ്പിച്ചിട്ടുണ്ടാകും. ആൻഡ്രോയിഡ് 14 ഓപ്പറേറ്റിംഗ് സിസ്റ്റമായിരിക്കും ഫോണിലുള്ളത്. കമ്പനി മോട്ടോ ജി64ന് OS 15ലേക്കുള്ള അപ്ഡേറ്റ് നൽകും. 3 വർഷത്തെ സുരക്ഷാ അപ്‌ഡേറ്റുകളും ലഭിക്കുന്നതായിരിക്കും.
രണ്ട് റാം വേരിയന്റുകളായിരിക്കും ഈ മോട്ടോ ഫോണിലുള്ളത്. 8 ജിബി റാമും 128 ജിബി സ്റ്റോറേജുമുള്ള ഒരു ഫോണുണ്ടായിരിക്കും. 12 ജിബി റാമും 256 ജിബി സ്റ്റോറേജുമായിരിക്കും മറ്റൊരു ഫോൺ. SD കാർഡ് ഇട്ട് സ്റ്റോറേജ് 1TB വരെ വികസിപ്പിക്കാം.
6000 mAh ബാറ്ററിയുള്ള സ്മാർട്ഫോണായിരിക്കും മോട്ടോ ജി64ലുള്ളത്. 30W ചാർജിങ് സപ്പോർട്ടും ഇതിലുണ്ട്. ഫോട്ടോഗ്രാഫിക്കായി ഡ്യുവൽ ക്യാമറ സെറ്റപ്പിലാണ് ഫോൺ വരുന്നത്. ക്വാഡ് പിക്സൽ ടെക്നോളജി മെയിൻ ക്യാമറയിൽ നൽകിയേക്കുമെന്നാണ് സൂചന.
READ MORE: 108MP Infinix Note 5G ഫോണിനൊപ്പം 4000 രൂപയുടെ പവർ ബാങ്കും കിറ്റും Free!
പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റേതാണ്. 8എംപി അൾട്രാ വൈഡ് ആംഗിൾ ക്യാമറയും പിൻവശത്തുണ്ടാകും. ഇതിൽ 16 എംപി ഫ്രെണ്ട് ക്യാമറയും നൽകിയിട്ടുണ്ട്. കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 4G LTE, 3G, 2G എന്നിവയുണ്ട്. ബ്ലൂടൂത്ത് 5.1, NFC, Wi-Fi, GPS ഫീച്ചറുകളും ലഭിക്കും. USB Type C പോർട്ട് സപ്പോർട്ടും ഉൾപ്പെടുന്നു.
ബജറ്റ് ലിസ്റ്റിൽ ഫോൺ വാങ്ങുന്നവർക്കായാണ് ഈ ഫോൺ വരുന്നത്. ഏറ്റവും കിടിലൻ ക്യാമറയും കരുത്തുറ്റ ബാറ്ററിയുമുള്ള ഫോൺ. സാധാരണക്കാരന് കൈക്കലാക്കാവുന്ന തരത്തിലാണ് ബജറ്റ്. 15000 രൂപ മുതൽ 18000 രൂപ വരെയായിരിക്കും വിലയാകുക.