Motorola Signature
Motorola Signature: സിഗ്നേച്ചർ സീരീസിലെ ആദ്യത്തെ മോട്ടറോള ഫോൺ ഇന്ന് മുതൽ വിൽപ്പന ആരംഭിക്കുന്നു. സോഷ്യൽ മീഡിയ സൗഹൃദപരവുമായ ഫോട്ടോഗ്രാഫിയുള്ള ഫ്ലാഗ്ഷിപ്പിലൊന്നാണ് ഈ പുത്തൻ ഫോൺ. പോരാഞ്ഞിട്ട് മികച്ച ഡിസൈനിലൂടെ കാഴ്ചയ്ക്ക് മനോഹരവുമാണ്.
മുൻവശത്തെ ക്യാമറയും ഉൾപ്പെടെ 50MP ക്വാഡ് ക്യാമറയാണ് സ്മാർട്ട് ഫോണിലുള്ളത്. ഡോൾബി വിഷൻ സപ്പോർട്ടോടെ ഫോൺ 8K വീഡിയോ റെക്കോഡിങ്ങും പിന്തുണയ്ക്കുന്നു. ഈ മോട്ടറോള ഫോൺ ഫോട്ടോഗ്രാഫിയ്ക്ക് മുൻതൂക്കം കൊടുക്കുന്നവർക്ക് ചേരും. ഇന്ന് ഉച്ചയ്ക്ക് 12 മണി മുതൽ ഫോണിന്റെ വിൽപ്പന ആരംഭിക്കുന്നു.
ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, പ്രമുഖ റീട്ടെയിൽ സ്റ്റോറുകളിലൂടെയാണ് വിൽപ്പന. മോട്ടറോള സിഗ്നേച്ചറിന്റെ ബേസിക് വേരിയന്റ് ഇന്ത്യയിൽ 59,999 രൂപയാകുന്നു. ഇതിന് 12GB/256GB സ്റ്റോറേജ് വരുന്നു. 16GB/512GB മോഡലിന് 64,999 രൂപയാകുന്നു. ടോപ് വേരിയന്റായ 16GB/1TB ഫോണിന് 69,999 രൂപയുമാകുന്നു.
ഇതിന് ഇന്നത്തെ സെയിലിൽ 5,000 തൽക്ഷണ കിഴിവും 5,000 രൂപ എക്സ്ചേഞ്ച് ബോണസുമുണ്ട്. HDFC, Axis ബാങ്ക് കാർഡുകൾക്കാണ് ഓഫർ. ഇങ്ങനെ 12ജിബി ഫോൺ 54999 രൂപ മുതൽ വാങ്ങാം.
16GB+512GB: Rs 59,999
16GB+1TB: Rs 64,999 എന്നീ വിലയ്ക്ക് വാങ്ങാം.
1,264 × 2,780 റെസല്യൂഷനുള്ള ഡിസ്പ്ലേയാണ് സിഗ്നേച്ചർ ഫോണിലുള്ളത്. ഇതിൽ 6.8 ഇഞ്ച് സൂപ്പർ HD LTPO എക്‌സ്ട്രീം AMOLED ഡിസ്‌പ്ലേയാണ് കൊടുത്തിരിക്കുന്നത്. 165Hz റിഫ്രെഷ് റേറ്റ് ഇതിനുണ്ട്. 100 ശതമാനം DCI-P3 കളർ ഗാമട്ട്, 6,200 നിറ്റ്സ് വരെ പീക്ക് ബ്രൈറ്റ്നെസ് ഇതിനുണ്ട്. HDR10+ സപ്പോർട്ടും സ്മാർട്ട് വാട്ടർ ടച്ച് ടെക്നോളജിയും സപ്പോർട്ട് ചെയ്യുന്ന സ്‌ക്രീനാണിത്.
5,200mAh സിലിക്കൺ-കാർബൺ ബാറ്ററി ഈ ഫോണിലുണ്ട്. 10W വയർലെസ്, 5W വയർഡ് റിവേഴ്‌സ് ചാർജിംഗും ഇത് പിന്തുണയ്ക്കുന്നു. ഒറ്റ ചാർജിൽ 41 മണിക്കൂർ വരെ ബാറ്ററി ലൈഫ് മോട്ടറോള അവകാശപ്പെടുന്നു. 90W വയർഡ്, 50W വയർലെസ് ഫാസ്റ്റ് ചാർജിംഗിന്റെ സപ്പോർട്ടും ഹാൻഡ്സെറ്റിൽ ലഭിക്കും.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ ഇതിൽ ട്രിപ്പിൾ റിയർ ക്യാമറയാണുള്ളത്. 50-മെഗാപിക്സൽ സോണി LYT-828 പ്രൈമറി സെൻസറുണ്ട്. കൂടാതെ 50-മെഗാപിക്സൽ അൾട്രാ-വൈഡ് ക്യാമറയും 50MP സോണി LYT-600 പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസുമുണ്ട്. ഫോണിന് മുൻവശത്ത് 50MP സോണി LYT-500 ക്യാമറ കൊടുത്തിരിക്കുന്നു. ഫോണിലെ പിൻ ക്യാമറ 30fps-ൽ 8K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്നു.
Also Read: 2026 ജോറാക്കാൻ 200MP Camera ഫോണുകൾ വരുന്നു, Vivo മുതൽ ഓപ്പോ, ഹോണർ വരെ…
മോട്ടറോള സിഗ്നേച്ചറിൽ 3nm പ്രോസസ്സിൽ നിർമ്മിച്ച ഒക്ടാ-കോർ സ്നാപ്ഡ്രാഗൺ 8 Gen 5 ചിപ്‌സെറ്റുണ്ട്. 16GB വരെ LPDDR5x റാമും 1TB വരെ UFS 4.1 സ്റ്റോറേജും ഇതിൽ ഉൾപ്പെടുന്നു. മോട്ടറോളയുടെ ഹലോ UI ഉള്ള ആൻഡ്രോയിഡ് 16 സോഫ്റ്റ് വെയറാണ് ഹാൻഡ്സെറ്റിലുള്ളത്.
മോട്ടറോള സിഗ്നേച്ചറിൽ പല തരത്തിലുള്ള കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. 5G, 4G LTE, Wi-Fi 7, ബ്ലൂടൂത്ത് 6.0, GPS, GLONASS, ഗലീലിയോ സപ്പോർട്ട് ഫോണിനുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ടും ഇതിൽ ഉൾപ്പെടുന്നു. ഓൺബോർഡ് സെൻസറുകൾ സ്റ്റാൻഡേർഡ് മോഷൻ, നാവിഗേഷൻ, ആംബിയന്റ് ലൈറ്റ് ഫംഗ്ഷനുകൾ കൊടുത്തിട്ടുണ്ട്.