motorola razr 60 ultra flip phone launched
Motorola Razr 60 Ultra: പ്രീമിയം സ്മാർട്ഫോൺ വിപണിയിലേക്ക് പുതിയൊരു അവതാരപ്പിറവി കൂടിയിതാ. മോട്ടറോളയുടെ അൾട്രാ സ്മാർട്ഫോൺ ഇന്ത്യയിൽ ലോഞ്ച് ചെയ്തു. Flip Phone പ്രേമികൾക്ക് മികച്ച ഡിസൈനും, പെർഫോമൻസും, ക്യാമറയുമുള്ള ഫോണാണിത്. Snapdragon 8 Elite SoC എന്ന കരുത്തുറ്റ പ്രോസസറാണ് ഇതിലുള്ളത്. ഫോണിന്റെ ഫീച്ചറുകളും വിലയും മറ്റും അറിയാം.
മോട്ടറോള റേസർ 60 അൾട്രാ എന്ന ഫോൾഡ് ഫോൺ മൂന്ന് നിറങ്ങളിൽ ലഭ്യമാണ്. ആന്റോൺ സ്കരാബ്, പാന്റോൺ റിയോ റെഡ്, പാന്റോൺ മൗണ്ടൻ ട്രെയിലുകളാണ് കളർ ഓപ്ഷനുകൾ.
16 ജിബി റാമും 512 ജിബി സ്റ്റോറേജുമുള്ള മോഡലിന് 99,999 രൂപയാണ് വില. ഇവ ലോഞ്ച് ഓഫറുകളോടെ വിൽക്കുമ്പോൾ 89,999 രൂപയ്ക്ക് ലഭിക്കും.
മെയ് 21 മുതൽ സ്മാർട്ഫോൺ വിൽപ്പനയ്ക്ക് എത്തിക്കുന്നു. ഉച്ചയ്ക്ക് 12 മണി മുതൽ ഓൺലൈനായി പർച്ചേസ് നടത്താം. ആമസോൺ വഴിയും റിലയൻസ് ഡിജിറ്റൽ, ഓഫ്‌ലൈൻ സ്റ്റോറുകളിലൂടെയും മൊട്രോളയുടെ സ്വന്തം വെബ്‌സൈറ്റ് വഴിയും ലഭ്യമാകും.
16GB + 512GB സ്റ്റോറേജിലാണ് മോട്ടറോള റേസർ 60 അൾട്രായുള്ളത്. ഇത് 10000 രൂപ വിലക്കിഴിവിൽ 89,999 രൂപയ്ക്ക് ലഭിക്കുന്നു.
പ്രതിമാസം 7,500 രൂപ മുതൽ 12 മാസം വരെയുള്ള നോ-കോസ്റ്റ് ഇഎംഐ ഇതിന് ലഭിക്കും. ഇതിൽ ജിയോയുടെ ചില അഡീഷണൽ ഓഫറുകൾ കൂടി ലഭിക്കുന്നതാണ്.
6.96 ഇഞ്ച് ഫ്ലെക്‌സ്‌വ്യൂ 1.5K പോൾഡ് LTPO ഡിസ്പ്ലേയാണ് ഇതിലുള്ളത്. ഈ മോട്ടറോള റേസർ 60 അൾട്രായിൽ 165Hz വരെ റിഫ്രഷ് റേറ്റുണ്ട്. ഇതിന് ഡോൾബി വിഷൻ സപ്പോർട്ടുണ്ട്. 4,000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സും സ്ക്രീനിനുണ്ട്.
ഇതിന്റെ കവർ ഡിസ്പ്ലേയ്ക്ക് 165Hz വരെ റിഫ്രഷ് റേറ്റുണ്ട്. ഇതിന്, കോർണിംഗ് ഗൊറില്ല ഗ്ലാസ് സെറാമിക് പ്രൊട്ടക്ഷനും, 3000 nits വരെ പീക്ക് ബ്രൈറ്റ്‌നസ്സുമുണ്ട്. ഇതിന് 4 ഇഞ്ച് ക്വിക്ക്‌വ്യൂ പോൾഡ് LTPO പാനലുണ്ട്.
ക്വാൽകോമിന്റെ സ്‌നാപ്ഡ്രാഗൺ 8 എലൈറ്റ് പ്രോസസറാണ് കൊടുത്തിരിക്കുന്നത്. ഇത് അഡ്രിനോ 835 GPU-യുമായി ജോടിയാക്കിയിരിക്കുന്നു. 16 GB വരെ LPDDR5X റാമും 512 GB വരെ UFS 4.0 സ്റ്റോറേജും സപ്പോർട്ട് ചെയ്യുന്നുണ്ട്.
ഈ റേസർ 60 അൾട്രയിൽ 50MP പ്രൈമറി സെൻസറാണുള്ളത്. OIS സപ്പോർട്ട് ചെയ്യുന്ന 50MP അൾട്രാ-വൈഡ് ആംഗിൾ ലെൻസും ഡ്യുവൽ റിയർ ക്യാമറയിലുണ്ട്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 50MP ഫ്രണ്ട് ഫേസിംഗ് ക്യാമറയും നൽകിയിരിക്കുന്നു. ഇതിന്റെ ഡ്യൂറബിലിറ്റിയും വളരെ മികച്ചതാണ്. IP48 റേറ്റിങ്ങുള്ളതിനാൽ പൊടിയും വെള്ളവുമെല്ലാം ഫലപ്രദമായി പ്രതിരോധിക്കാം.
4,700mAh ബാറ്ററിയാണ് പുതിയ മോട്ടറോള ഫ്ലിപ്പ് ഫോണിലുള്ളത്. 68W ഫാസ്റ്റ് ചാർജിങ്ങിനെയും, 30W വയർലെസ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. 15 അടിസ്ഥാനമാക്കിയുള്ള മോട്ടറോളയുടെ ഹലോ UI ആണ് ഇതിലെ ഒഎസ്. 3 വർഷത്തെ ഒഎസ് അപ്ഗ്രേഡും, 4 വർഷത്തെ സെക്യൂരിറ്റി അപ്ഗ്രേഡും ഇതിന് ലഭിക്കുന്നതാണ്.
ഈ മോട്ടറോള ഫോണിൽ 7.29 mm കനവും ഫ്ലിപ് ചെയ്ത് അടയ്ക്കുമ്പോൾ 15.69 mm കനവുമാണുള്ളത്. ഈ സ്മാർട്ഫോണിൽ കൊടുത്തിട്ടുള്ളത് സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറാണ്. ഡോൾബി Atmos സപ്പോർട്ട് ചെയ്യുന്ന സ്റ്റീരിയോ സ്പീക്കറും ഇതിനുണ്ട്. 5G, Wi-Fi, ബ്ലൂടൂത്ത് 5.4, GPS, NFC, USB ടൈപ്പ്-സി ചാർജിങ്ങും ഇതിൽ ഉൾപ്പെടുന്നു.