Motorola Razr 60 Brilliant Collection
സ്വരോവ്സ്കി ക്രിസ്റ്റൽ ഡിസൈനിൽ രണ്ട് പുത്തൻ ഡിവൈസുകൾ എത്തിയിരിക്കുന്നു. വളരെ സ്പെഷ്യലായ ഡിസൈനിൽ Motorola Razr 60 ഫ്ലിപ് ഫോണും, Buds Loop ഇയർപോഡും പുറത്തിറക്കിയിരിക്കുന്നു. സ്വരോവ്‌സ്കി ക്രിസ്റ്റലുകളുള്ള പാന്റോൺ ഐസ് മെൽറ്റ് നിറത്തിലാണ് ഫോണും ഇയർപോഡും അവതരിപ്പിച്ചത്. ശരിക്കും ഒരു സ്റ്റൈലൻ സ്മാർട്ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് മികച്ച ചോയിസാണിത്. Buds Loop എന്ന ഇയർപോഡും വളരെ വ്യത്യസ്തമായ ഡിസൈനിലാണ് ഇന്ത്യൻ വിപണിയിൽ എത്തിച്ചു.
ലെതർ ഫിനിഷുള്ള മോട്ടറോള സ്മാർട്ട്‌ഫോണാണ് ഇന്ത്യയിൽ പുറത്തിറക്കിയത്. സ്വരോവ്‌സ്‌കി ക്രിസ്റ്റലുകൾ ഘടിപ്പിച്ച 3D ക്വിൽറ്റഡ് പാറ്റേണാണ് ഫോണിനുള്ളത്. വോളിയം ബട്ടണുകളും ക്രിസ്റ്റൽ-ഡിസൈനിലുള്ള ഫോണുമാണിത്.
6.96 ഇഞ്ച് pOLED ഇന്റേണൽ ഡിസ്‌പ്ലേ ഈ ഫോണിനുണ്ട്. മോട്ടറോള റേസർ 60-ൽ 120Hz റിഫ്രഷ് റേറ്റുണ്ട്. കോർണിംഗ് ഗൊറില്ല ഗ്ലാസ് വിക്ടസ് പ്രൊട്ടക്ഷനും 3000 നിറ്റ്‌സ് പീക്ക് ബ്രൈറ്റ്‌നസ്സും ഇതിനുണ്ട്. ഈ മോട്ടോ ഫോണിൽ 3.63 ഇഞ്ച് pOLED കവർ സ്‌ക്രീൻ കൊടുത്തിരിക്കുന്നു. 90Hz റിഫ്രഷ് റേറ്റും 1700 നിറ്റ്സ് വരെ ബ്രൈറ്റ്‌നസ് സപ്പോർട്ടും ഈ ഫോണിലുണ്ട്.
ഈ ഫ്ലിപ് ഹാൻഡ്സെറ്റിൽ മീഡിയടെക് ഡൈമെൻസിറ്റി 7400X ചിപ്‌സെറ്റ് കൊടുത്തിരിക്കുന്നു. 8GB LPDDR4X റാമും 256GB UFS 2.2 സ്റ്റോറേജും ചേർന്നതാണ് ഫോൾഡബിൾ സ്മാർട്ഫോൺ. 30W ഫാസ്റ്റ് ചാർജിങ്ങിനെ ഫോൺ പിന്തുണയ്ക്കുന്നു. ഇതിൽ 4,500mAh ബാറ്ററി കൊടുത്തിരിക്കുന്നു.
ഫോട്ടോഗ്രാഫിയിലേക്ക് വന്നാൽ 50MP പ്രൈമറി സെൻസറാണ് ഫോണിൽ സജ്ജീകരിച്ചിട്ടുണ്ട്. 13MP അൾട്രാവൈഡ് ലെൻസ് കൂടി ചേർന്ന ഡ്യുവൽ ക്യാമറയും ഹാൻഡ്സെറ്റിലുണ്ട്. വീഡിയോ കോളുകൾക്കും സെൽഫികൾക്കുമായി റേസർ 60-ൽ 32MP സെൽഫി ഷൂട്ടർ കൊടുത്തിരിക്കുന്നു. മോട്ടറോള റേസർ 60 ഫോണിന് 49,999 രൂപ മുതലാകും വില. 8GB റാമും 256GB സ്റ്റോറേജുമുള്ള ഫോണാണിത്.
മോട്ടോ ബഡ്‌സ് ലൂപ്പ് സ്വരോവ്സ്കി ക്രിസ്റ്റൽസ് ഇയർപോഡിന് ഇന്ത്യയിൽ 7,999 രൂപയാണ് വില തുടങ്ങുന്നത്. സ്പേഷ്യൽ സൗണ്ട്, 12 എംഎം അയൺലെസ് ഡ്രൈവറുകളുള്ളതാണ് ഇയർപോഡ്. കൂടുതൽ വ്യക്തമായ കോളുകൾക്കായി ക്രിസ്റ്റൽ ടോക്ക് എഐ സപ്പോർട്ടുള്ള ഡ്യുവൽ-മൈക്ക് സിസ്റ്റം ഇയർബഡ്ഡിനുണ്ട്. മോട്ടോ എഐ, സ്മാർട്ട് കണക്റ്റ് തുടങ്ങിയ ഫീച്ചറുകൾ ഇതിനുണ്ട്. മോട്ടോ ബഡ്‌സ് ലൂപ്പ് സ്വരോവ്സ്കി ക്രിസ്റ്റൽസ് ഇയർപോഡ് വിയർപ്പ്, സ്പ്ലാഷ് പ്രതിരോധിക്കുന്നതിനാൽ IP54 റേറ്റിങ്ങുണ്ട്.
ഇതിന് ഒരൊറ്റ ചാർജിൽ 8 മണിക്കൂർ വരെയും ചാർജിംഗ് കേസിനൊപ്പം ആകെ 39 മണിക്കൂർ വരെ പ്ലേബാക്കും ലഭിക്കുന്നു. 10 മിനിറ്റ് ചാർജ് ചെയ്താൽ 3 മണിക്കൂർ വരെ പ്ലേടൈം മോട്ടോ ബഡ്സ് ലൂപ്പിന് ലഭിക്കും. രണ്ട് മോട്ടറോള ഡിവൈസുകളും മോട്ടറോള സൈറ്റിലൂടെയും ഫ്ലിപ്കാർട്ട് വഴിയും പർച്ചേസ് ചെയ്യാം.
Also Read: BSNL UPI: 5ജി കാത്തിരുന്നവർക്ക് സർക്കാർ കമ്പനിയുടെ സൂപ്പർ സർപ്രൈസ്! Google Pay, ഫോൺപേ ഇനി എന്തിന്?