Motorola Edge 70 Pro Sale in India Today via Flipkart Check Price Specifications Offers
അടുത്തിടെ വിപണിയിലെത്തിയ മോട്ടോറോളയുടെ പവർ പായ്ക്ക്ഡ് സ്മാർട്ട് ഫോൺ ഇന്ന് മുതൽ വാങ്ങാം. ചാർജ് കാലിയാകാത്ത, 6500mAh എന്ന പടുകൂറ്റൻ ബാറ്ററിയുള്ള Motorola Edge 70 Pro ഇന്ത്യയുടെ വിൽപ്പന ആരംഭിച്ചു. മികച്ച ക്യാമറയും സ്മൂത്ത് ഡിസ്പ്ലേയുമുള്ള മോട്ടോ എഡ്ജ് 70 പ്രോ ആകർഷകമായ കിഴിവുകളോടെയാണ് ആദ്യ വിൽപ്പന. HDFC, ഐസിഐസി ബാങ്ക് കാർഡുകൾക്ക് 2000 രൂപയുടെ കിഴിവും ലഭ്യമാണ്. സ്ലിം ഡിസൈനിൽ ഒരു പവർഹൗസ് പ്രീമിയം ഫോണിന്റെ ഇന്നത്തെ ഓഫറുകളും സവിശേഷതകളും അറിയാം.
Motorola Edge 70 Pro Price, Sale India
മോട്ടറോള എഡ്ജ് 70 രണ്ട് സ്റ്റോറേജ് ഓപ്ഷനുകളിലാണ് ഇന്ത്യയിൽ അവതരിപ്പിച്ചത്. 8GB/256GB വരുന്ന ബേസിക് മോഡലിന് വില 38,999 രൂപയാണ്. 12GB/256GB കോൺഫിഗറേഷനുള്ള മോട്ടോ എഡ്ജ് ഫോണിന് 41,999 രൂപ വിലയാകുന്നു.
HDFC അല്ലെങ്കിൽ ICICI ബാങ്ക് കാർഡുകളിലൂടെ 2,000 രൂപ കിഴിവ് ലഭിക്കും. ആദ്യ വിൽപ്പനയിൽ 2,000 രൂപ എക്സ്ചേഞ്ച് ബോണസും ലഭ്യമാണ്.
മോട്ടറോളയുടെ ഔദ്യോഗിക ഇ കൊമേഴ്സ് പ്ലാറ്റ്ഫോമായ ഫ്ലിപ്കാർട്ടിലും മറ്റ് പങ്കാളി റീട്ടെയിലർമാരിലൂടെയും 12 മണി മുതൽ ഫോൺ വാങ്ങാം.
MOTOROLA edge 70 pro (3)
മോട്ടറോള എഡ്ജ് 70 പ്രോ 5ജിയുടെ ഫീച്ചറുകൾ
സ്ലിം ഡിസൈനും മികച്ച ക്യാമറയും വേഗത്തിലുള്ള ചാര്‍ജിംഗും ലഭിക്കുന്ന മോട്ടറോള എഡ്ജ് 70 പ്രോ സവിശേഷതകൾ നോക്കാം.
ഡിസ്പ്ലേ: മോട്ടറോള എഡ്ജ് 70 പ്രോയിൽ 6.8 ഇഞ്ച് 1.5K എക്‌സ്ട്രീം അമോലെഡ് പാനലാണുള്ളത്. ഇത് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു. ഫോൺ ഡിസ്‌പ്ലേയ്ക്ക് 5200 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്നെസ്സുണ്ട്.
ക്യാമറ: മോട്ടോ എഡ്ജ് 70 പ്രോയിൽ 50MP LYTIA-710 പ്രൈമറി ക്യാമറയുണ്ട്. ഇത് ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന ക്യാമറയാണ്. 50MP അൾട്രാ-വൈഡ് സെൻസറുമായി ഇത് ജോടിയാക്കിയിരിക്കുന്നു. ഫോണിന് മുൻവശത്ത് 50MP ഓട്ടോഫോക്കസ് ക്യാമറയാണുള്ളത്.
പ്രോസസർ: 4nm ഡൈമൻസിറ്റി 8500 Extreme ചിപ്‌സെറ്റാണ് ഹാൻഡ്‌സെറ്റിലുള്ളത്. താപനില നിയന്ത്രിക്കാൻ 4600 mm² വേപ്പർ ചേമ്പർ ഉൾപ്പെടുത്തിയിരിക്കുന്നു.
ബാറ്ററി: 6500mAh സിലിക്കൺ-കാർബൺ ബാറ്ററിയാണ് മോട്ടറോള എഡ്ജ് 70 പ്രോയിലുള്ളത്. ഇത് 90W ഫാസ്റ്റ് ചാർജിംഗുമായി ജോടിയാക്കിയിരിക്കുന്നു.
ഡ്യൂറബിലിറ്റി: കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനിലാണ് സ്മാർട്ട് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. മോട്ടറോള ഇതിൽ മെറ്റൽ ഫ്രെയിമാണ് ഉപയോഗിച്ചിരിക്കുന്നത്. IP68, IP69 റേറ്റിംഗിങ്ങിലൂടെ ഫോൺ പൊടിയും വെള്ളവും പ്രതിരോധിക്കുന്നു.
കണക്റ്റിവിറ്റി: കണക്റ്റിവിറ്റി ഓപ്ഷനുകളിൽ 5G പിന്തുണ, വൈ-ഫൈ 6E, ബ്ലൂടൂത്ത് 5.4, കോൺടാക്റ്റ്‌ലെസ് പേയ്‌മെന്റുകൾക്കായി എൻഎഫ്‌സി എന്നിവ ഉൾപ്പെടുന്നു.
സോഫ്റ്റ്‌വെയർ: മോട്ടോ എഡ്ജ് 70 പ്രോയിൽ ആൻഡ്രോയിഡ് 16 ഒഎസ്സാണുള്ളത്. ഇതിൽ ഹലോ യുഐ പ്രവർത്തിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.