ഇന്ത്യയുടെ പ്രിയപ്പെട്ട സ്മാർട്ട്ഫോൺ ബ്രാൻഡുകളിലൊന്നായ മോട്ടറോള, തങ്ങളുടെ പുതിയ മിഡ് റേഞ്ച് ഫോൺ അവതരിപ്പിച്ചു. മിക്കപ്പോഴും ആഗോള ലോഞ്ചിന് മുൻപേ ഇന്ത്യയിൽ വിസ്മയം സൃഷ്ടിക്കാറുള്ള മോട്ടറോള, ഇത്തവണ Motorola Edge 70 Fusion എന്ന കരുത്തൻ മോഡലാണ് അവതരിപ്പിച്ചത്. 50MP Sony LYT710 ക്യാമറയും, സ്മാർട്ട്ഫോൺ ലോകത്തെ ഞെട്ടിക്കുന്ന 7000mAh ബാറ്ററിയുമാണ് ഫോൺ പുറത്തിറക്കിയത്. ഈ പുതിയ മോഡലിന്റെ കൂടുതൽ സവിശേഷതകളും വിലയും അറിയാം.
Motorola Edge 70 Fusion Price India
മോട്ടറോള എഡ്ജ് 70 ഫ്യൂഷൻ മൂന്ന് വ്യത്യസ്ത കോൺഫിഗറേഷനുകളിലാണ് അവതരിപ്പിച്ചത്.
8GB+128GB: 26,999 രൂപ
8GB+256GB: 29,999 രൂപ
12GB+256GB: 32,999 രൂപ
മാർച്ച് 6 ന് ഉച്ചയ്ക്ക് 12 മണി മുതൽ വൈകുന്നേരം 4 മണി വരെ ഫ്ലിപ്കാർട്ട് വഴി സ്മാർട്ട്ഫോണിന് പരിമിതമായ വിൽപ്പന നടക്കുന്നു. മാർച്ച് 12 മുതലാണ് ശരിക്കുള്ള സെയിൽ നടക്കുക. ഇത് ഫ്ലിപ്കാർട്ട്, മോട്ടറോളയുടെ ഔദ്യോഗിക വെബ്‌സൈറ്റ്, തിരഞ്ഞെടുത്ത റീട്ടെയിൽ സ്റ്റോറുകളിലൂടെ നടക്കും. മോട്ടോ എഡ്ജ് 70 ഫ്യൂഷന് ആദ്യ സെയിൽ ഓഫറായി 2,000 രൂപ കിഴിവുണ്ടാകും.
7000mAh ബാറ്ററി, സോണി ക്യാമറയാണ് ഫോണിന്റെ പ്രധാന ഫീച്ചറുകൾ. ലോകത്തിലെ ആദ്യത്തെ 50MP Sony LYT710 ക്യാമറ ഫോണാണിത്. 4കെ വീഡിയോ റെക്കോഡിങ്ങും മോട്ടോ എഐ സപ്പോർട്ടുമുള്ള മികച്ച ഫോട്ടോഗ്രാഫി എക്സ്പീരിയൻസ് ഈ മിഡ് റേഞ്ച് ഫോണിൽ ഉറപ്പിക്കാം. മോട്ടറോള എഡ്ജ് 70 ഫ്യൂഷന്റെ മറ്റ് സവിശേഷതകൾ എന്തൊക്കെയാണെന്ന് വിശദമായി പരിശോധിക്കാം.
ഡിസ്പ്ലേ: മോട്ടറോള എഡ്ജ് 70 ഫ്യൂഷനിൽ 6.78 ഇഞ്ച് 1.5K ക്വാഡ്-കർവ്ഡ് AMOLED പാനലാണുള്ളത്. ഇതിന്റെ സ്ക്രീനിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. ഇത് HDR10+ സപ്പോർട്ടും 5,200 nits പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടും തരുന്നു. മോട്ടോ ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനും ലഭിക്കുന്നു.
പ്രോസസർ: സ്നാപ്ഡ്രാഗൺ 7s ജെൻ 4 പ്രൊസസറാണ് ഫോണിലുള്ളത്. ഇത് 12 ജിബി വരെ റാമും 256 ജിബി സ്റ്റോറേജുമായി ജോടിയാക്കിയിരിക്കുന്നു. ഇതിൽ തെർമൽ മാനേജ്മെന്റിനായി 4473 എംഎം² വേപ്പർ ചേമ്പറുണ്ട്.
ക്യാമറ: ഇതിൽ OIS പിന്തുണയ്ക്കുന്ന 50MP സോണി LYTIA 710 മെയിൻ സെൻസറുണ്ട്. ഫോണിൽ 13MP അൾട്രാ-വൈഡ് ക്യാമറയുണ്ട്. ഇത് മാക്രോ സെൻസറും പിന്തുണയ്ക്കുന്നു. മോട്ടോറോള എഡ്ജ് 70 ഫ്യൂഷനിൽ 32MP ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു. 4K വീഡിയോ റെക്കോർഡിംഗിനെ പിന്തുണയ്ക്കുന്ന സ്മാർട്ട്ഫോണാണിത്. ഫോട്ടോ എൻഹാൻസ്‌മെന്റ്, ഹൊറൈസൺ ലോക്ക്, അഡാപ്റ്റീവ് സ്റ്റെബിലൈസേഷൻ തുടങ്ങിയ AI ടൂളുകളുള്ള ഫോണാണിത്.
ബാറ്ററി: 7,000 mAh ബാറ്ററി ഈ മോട്ടറോള ഫോണിലുണ്ട്. 68W ഫാസ്റ്റ് ചാർജിംഗ് സപ്പോർട്ടുള്ള ഫോണാണിത്.
ഡ്യൂറബിലിറ്റി: IP68, IP69 റേറ്റിംഗുള്ള സ്മാർട്ട്ഫോണാണിത്. ഇതിന് MIL-STD-810H സർട്ടിഫിക്കേഷനുണ്ട്.
സോഫ്റ്റ് വെയർ: ആൻഡ്രോയിഡ് 16 അടിസ്ഥാനമാക്കിയുള്ള ഹലോ യുഐ ഒഎസ്സാണ് ഇതിലുള്ളത്. മോട്ടോ എഡ്ജ് 70 ഫ്യൂഷനിൽ മൂന്ന് പ്രധാന ഒഎസ് അപ്‌ഗ്രേഡുകളുണ്ട്. ഇത് അഞ്ച് വർഷത്തെ സെക്യൂരിറ്റി പാച്ചുകളും ഓഫർ ചെയ്യുന്നു.
മറ്റ് ഫീച്ചറുകൾ: വൈ-ഫൈ 6E, NFC ഫീച്ചറുള്ള സ്മാർട്ട്ഫോണാണിത്. ഇതിൽ ഡോൾബി അറ്റ്‌മോസിനൊപ്പം സ്റ്റീരിയോ സ്പീക്കറുകളും കൊടുത്തിരിക്കുന്നു.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.