Motorola Edge 60 Stylus complete features
കുറഞ്ഞ ചിലവിൽ പ്രീമിയം ഫീച്ചറുകൾ ആഗ്രഹിക്കുന്നവർക്ക് മോട്ടറോളയുടെ വക ഒരു കിടിലൻ ഓഫർ. മികച്ച പെർഫോമൻസും സ്റ്റൈലസ് പെന്നിന്റെ സൗകര്യവുമുള്ള Motorola Edge 60 Stylus ഇപ്പോൾ വിലക്കുറവിൽ വാങ്ങാം. ആമസോണിൽ ഈ മിഡ്-റേഞ്ച് മോട്ടോ ഫോണിന് 20000 രൂപയിലും താഴെയാണ് വില. അടുത്തിടെ 22,999 രൂപയ്ക്ക് വിറ്റ ഫോണിന് ആകർഷകമായ ബാങ്ക് ഡിസ്‌കൗണ്ടും, ഫ്ലാറ്റ് കിഴിവും, ഇഎംഐ ഡീലുകളും ആമസോൺ ഇന്ത്യ ഓഫർ ചെയ്യുന്നു. വലിയ POLED ഡിസ്‌പ്ലേയും സ്‌നാപ്ഡ്രാഗൺ 7s Gen 2 പ്രോസസറുമുള്ള സ്മാർട്ട് ഫോണാണിത്.
ഡിജിറ്റൽ എഴുത്തിനും ക്രിയേറ്റീവ് ടാസ്കുകൾക്കും സ്റ്റൈലസ് സംവിധാനം ഉൾപ്പെടുത്തിയാണ് മോട്ടറോള ഈ മിഡ് റേഞ്ച് ഫോൺ പുറത്തിറക്കിയത്. മോട്ടോ എഡ്ജ് 60 സ്റ്റൈലസിന് ആമസോണിൽ ഇപ്പോൾ ലഭിക്കുന്നത് പരിമിതകാല ഓഫറാണ്. ഈ മികച്ച ഡീലിനെ കുറിച്ചും ഫോണിന്റെ സവിശേഷതകളും വിശദമായി അറിയാം.
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള മോട്ടറോള ഫോണിനാണ് ഇളവ്. ബിൽറ്റ്-ഇൻ സ്റ്റൈലസുള്ള സ്മാർട്ട് ഫോണിന്റെ ആമസോണിലെ ഇപ്പോഴത്തെ വില വെറും 20,750 രൂപ മാത്രമാണ്. ആമസോൺ ആക്സിസ്, HDFC ബാങ്ക് കാർഡിലൂടെ 1000 രൂപ മുതൽ 2500 രൂപ വരെ കിഴിവ് അനുവദിക്കുന്നു. ഈ ബാങ്ക് ഓഫർ പ്രയോജനെപ്പടുത്തിയാൽ മോട്ടറോള സ്മാർട്ട് ഫോൺ 18000 രൂപ റേഞ്ചിൽ വാങ്ങാം.
1000 രൂപയുടെ എക്സ്ചേഞ്ച് ഓഫറും, 730 രൂപയുടെ ഇഎംഐ ഡീലും ആമസോണിൽ ലഭ്യമാണ്. ശ്രദ്ധിക്കുക, ഇത് ആമസോണിന്റെ പരിമിതകാല ഓഫറാണ്.
Also Read: റെഡ്മി നോട്ട് 15 നെ വെല്ലുന്ന Redmi Note 15 SE 5G, കുറഞ്ഞ വിലയിൽ! ലോഞ്ച് ഉടൻ
ബജറ്റ് വിലയിൽ സ്റ്റൈലസ് പെന്നുമായി വരുന്ന ചുരുക്കം ഫോണുകളിൽ ഒന്നാണിത്. ക്ലീൻ സോഫ്റ്റ്‌വെയർ, ആകർഷകമായ ഡിസൈൻ എന്നിവ സ്മാർട്ട് ഫോണിന്റെ മികച്ച ഫീച്ചറുകളാണ്. മോട്ടറോള എഡ്ജ് 60 സ്റ്റൈലസിന്റെ ഡിസ്പ്ലേ, ക്യാമറ, ബാറ്ററി, പ്രോസസർ പോലുള്ള ഫീച്ചറുകളും പരിശോധിക്കാം.