ലാഭം നോക്കിയാൽ ഫ്ലിപ്കാർട്ടിലോട്ട് പോര്… സ്റ്റൈലൻ MOTOROLA Edge 60 Pro ഒന്നാന്തരം വിലക്കിഴിവിൽ വാങ്ങാം

മിഡ് റേഞ്ച് സ്മാർട്ട്ഫോൺ വിപണിയിൽ ജനശ്രദ്ധ പിടിച്ചുപറ്റിയ MOTOROLA Edge 60 Pro വിലക്കിഴിവിൽ വാങ്ങാം. പ്രീമിയം ഫീച്ചറുകളും കരുത്തുറ്റ പ്രകടനവും ഒത്തുചേർന്ന മോട്ടറോള ഫോണിന് ഫ്ലിപ്കാർട്ടിൽ അവിശ്വസനീയമായ ഇളവ് പ്രഖ്യാപിച്ചു. ആമസോൺ ഇന്ത്യയിലേക്കാൾ 1000 രൂപ കൂടുതൽ ഇളവ് ഫ്ലിപ്കാർട്ട് പ്ലാറ്റ്ഫോം ഇപ്പോൾ അനുവദിച്ചിട്ടുണ്ട്. ഇതൊരു പരിമിതകാല ഓഫറാണെങ്കിലും, ആകർഷകമായ എക്സ്ചേഞ്ച് ഓപ്ഷനുകളും, ഇഎംഐ, ബാങ്ക് ഓഫറുകളും ഫോണിന് ലഭ്യമാണ്.

മികച്ച ഫോട്ടോഗ്രഫി അനുഭവത്തിനായി 50MP മെയിൻ ക്യാമറയും സെൽഫികൾക്കായി 50MP മുൻ ക്യാമറയുമുള്ള ഫോണാണ് മോട്ടോ എഡ്ജ് 60 പ്രോ 5ജി. ഇതിൽ 6000 mAh ബാറ്ററിയും 90W ഫാസ്റ്റ് ചാർജിംഗുണ്ടെന്നതും മറ്റൊരു സവിശേഷതയാണ്. മോട്ടറോളയുടെ പുതിയ ഫോണിന്റെ വിലയും സവിശേഷതകളും വിശദമായി അറിയാം.

MOTOROLA Edge 60 Pro Price Cut

8ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണുകൾക്കാണ് ഫ്ലിപ്കാർട്ടിൽ സ്പെഷ്യൽ ഓഫർ. എഡ്ജ് 60 പ്രോ 5ജിയ്ക്ക് ആമസോണിലെ വില 30,885 രൂപയാകുന്നു. ഇതേ സമയം ഫ്ലിപ്കാർട്ടിൽ ഈ വേരിയന്റുകൾ 29999 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. ബാങ്ക് ഓഫറോ, എക്സ്ചേഞ്ച് ഡീലോ ചേർക്കാതെയുള്ള വിലയാണിത്.

മോട്ടറോള എഡ്ജ് 60 പ്രോ 5ജി ഫോണിന് ഫ്ലിപ്കാർട്ടിൽ 1500 രൂപയുടെ ബാങ്ക് ഇളവും ലഭ്യമാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുള്ളവർക്ക് ഈ കിഴിവ് പ്രയോജനപ്പെടുത്താം. പഴയ ഫോൺ മാറ്റി വാങ്ങുകയാണെങ്കിൽ 21500 രൂപയുടെ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഇതിൽ ബാങ്ക് ഡിസ്കൗണ്ട് ചേർത്താൽ 20000 രൂപയ്ക്ക് വാങ്ങിക്കാവുന്നതാണ്.

Also Read: കണ്ണനും ദാസനും പോലെ! 50MP ട്രിപ്പിൾ ക്യാമറ, 5000mAh പവറുമുള്ള പുതിയ Samsung Galaxy A57 5G, ഗാലക്സി A37 5G

ഈ മോട്ടോ എഡ്ജ് 60 പ്രോ 5ജി ഫോണിന് ഫ്ലിപ്കാർട്ട് ആകർഷകമായ ഇഎംഐ ഡീലും ലഭ്യമാണ്. 29999 രൂപ മൂല്യം വരുന്ന ഇഎംഐ ഓഫറാണ് ഫ്ലിപ്കാർട്ട് തരുന്നത്. 12 മാസത്തേക്ക് 2500 രൂപ വീതം അടക്കുന്ന ഇഎംഐ ഡീലാണ് ഇപ്പോൾ ലഭിക്കുന്നത്.

മോട്ടോ എഡ്ജ് 60 പ്രോ 5ജി സവിശേഷതകൾ

186g ഭാരമുള്ള സ്മാർട്ട് ഫോണാണ് മോട്ടറോള എഡ്ജ് 60 പ്രോ. മിഡ് റേഞ്ചിൽ വാങ്ങാവുന്ന സ്റ്റൈലിഷ് ഫോണിന്റെ ഡിസ്പ്ലേ, ക്യാമറ, പ്രോസസർ, ബാറ്ററി ഫീച്ചറുകൾ വിശദമായി അറിയാം.

  1. ഡിസ്പ്ലേ: രണ്ട് ഉപകരണങ്ങളിലും സൂപ്പർ-ക്രിസ്പ് 1.5K റെസല്യൂഷനുള്ള ഡിസ്പ്ലേയാണുള്ളത്. ഇതിൽ സുഗമമായ 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുണ്ട്. 6.7 ഇഞ്ച് pOLED പാനലാണ് ഫോണിൽ ഉപയോഗിച്ചിട്ടുള്ളത്. പോറലുകളെയും വീഴ്ചകളെയും പ്രതിരോധിക്കാൻ ഫോണിൽ കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i കൊടുത്തിട്ടുണ്ട്.
  2. ക്യാമറ: നിങ്ങൾ ഒരു മൊബൈൽ ഫോട്ടോഗ്രാഫി പ്രേമികൾക്ക് പറ്റിയ ഫോണാണിത്. ഇതിൽ ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ സപ്പോർട്ട് ചെയ്യുന്ന 50MP പ്രൈമറി ക്യാമറയുണ്ട്. ഫോണിൽ ലാൻഡ്‌സ്‌കേപ്പ് ഷോട്ടുകൾക്കായി അതിശയകരമായ 50MP അൾട്രാവൈഡ് ലെൻസുകളും വരുന്നു. 3x ഒപ്റ്റിക്കൽ സൂം സപ്പോർട്ടുള്ള 10MP ടെലിഫോട്ടോ ലെൻസും ചേർന്നതാണ് ക്യാമറ സിസ്റ്റം. സെൽഫി പ്രേമികൾക്ക് മോട്ടറോള 50MP മുൻ ക്യാമറയാണ് നൽകിയിട്ടുള്ളത്.
  3. പ്രോസസർ: എഡ്ജ് 60 പ്രോയ്ക്ക് കരുത്ത് പകരുന്നത് മീഡിയടെക് ഡൈമെൻസിറ്റി 8350 പ്രോസസറാണ്. ഇത് ഹെവി ടാസ്കുകൾക്ക് അനുയോജ്യമാണ്.
  4. ബാറ്ററി: 6000mAh ബാറ്ററി 90W ഫാസ്റ്റ് ചാർജിങ് പിന്തുണയ്ക്കുന്നു.
  5. ഡ്യൂറബിലിറ്റി: MIL-STD-810H ഗ്രേഡ് സർട്ടിഫിക്കേഷനും IP68, IP69 റേറ്റിങ്ങുമുള്ള ഫോണാണിത്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :