Motorola Edge 60
ഇന്ത്യയിലെ മിഡ് റേഞ്ച് ബജറ്റുകാർക്കായി Motorola Edge 60 പുറത്തിറക്കിയിരിക്കുന്നു. 50MP ഉൾപ്പെടുന്ന ട്രിപ്പിൾ റിയർ ക്യാമറയും, പവർഫുള്ളായ 5500mAh ബാറ്ററിയുമായാണ് ഫോൺ എത്തിയിട്ടുള്ളത്. 68W ടർബോ പവർ ചാർജിങ് കപ്പാസിറ്റിയുള്ള സ്മാർട്ഫോണാണിത്. പുത്തൻ മോട്ടോ എഡ്ജ് 60 ഫോണിന്റെ ഫീച്ചറുകളും വിലയും നോക്കാം…
ഡിസ്പ്ലേ: 6.67 ഇഞ്ച് വലിപ്പമുള്ള 1.5K 120Hz ക്വാഡ് കർവ്ഡ് pOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. 4500 നിറ്റ്‌സ് വരെ പീക്ക് ബ്രൈറ്റ്‌നസ് ഡിസ്പ്ലേയ്ക്കുണ്ട്. HDR 10+ സപ്പോർട്ട് ചെയ്യുന്ന സ്ക്രീനാണ് മോട്ടോയിലുള്ളത്. ഇത് കോർണിംഗ് ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷനിലാണ് നിർമിച്ചിരിക്കുന്നത്.
പ്രോസസർ: മീഡിയടെക് ഡൈമെൻസിറ്റി 7300 പ്രോസസറുള്ള സ്മാർട്ഫോണാണിത്. പുത്തൻ മോട്ടോ ഫോൺ 12GB റാം സപ്പോർട്ടിലാണ് അവതരിപ്പിച്ചിരിക്കുന്നത്.
ഒഎസ്: ഇതിന് 3 OS അപ്‌ഡേറ്റുകളും 4 വർഷത്തെ സെക്യൂരിറ്റി അപ്‌ഡേറ്റുകളും ലഭ്യമാണ്. ആൻഡ്രോയിഡ് 15 സോഫ്റ്റ് വെയറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. നിരവധി ആകർഷകവും രസകരവുമായ Moto AI ഫീച്ചറുകളും ഫോണിലുണ്ട്.
ക്യാമറ: 50MP പിൻ ക്യാമറയിലാണ് ഫോൺ നിർമിച്ചിരിക്കുന്നത്. മാക്രോ ഓപ്ഷനോടുകൂടിയ 50MP അൾട്രാ-വൈഡ് ക്യാമറയും, 50x ഹൈബ്രിഡ് സൂമോടുകൂടിയ 10MP 3x ടെലിഫോട്ടോ ക്യാമറയും ഇതിലുണ്ട്. ഫോണിന് മുൻവശത്ത് 50MP ക്യാമറയും കൊടുത്തിരിക്കുന്നു.
ബാറ്ററി, ചാർജിങ്: ആദ്യം പറഞ്ഞ പോലെ ഫോണിൽ 5500mAh ബാറ്ററിയുടെ പവർ ലഭിക്കുന്നു. 68W വരെ ഫാസ്റ്റ് ചാർജിങ്ങിനെയും ഇത് പിന്തുണയ്ക്കുന്നു. മോട്ടറോള എഡ്ജ് 60 ഫോണിന്റെ ബോക്സിൽ ഒരു ചാർജറും കമ്പനി നൽകിയിട്ടുണ്ട്.
ഡ്യൂറബിലിറ്റി: പൊടി, ജലം പ്രതിരോധിക്കുന്നതിനായി ഫോണിന് IP68 + IP69 റേറ്റിങ്ങുണ്ട്. MIL-STD-810H സർട്ടിഫിക്കേഷനുള്ള സ്മാർട്ഫോണാണിത്.
കണക്റ്റിവിറ്റി: 5G SA/NSA, ഡ്യുവൽ 4G VoLTE, Wi-Fi 6E 802.11ax കണക്റ്റിവിറ്റി ഫീച്ചറുകളുണ്ട്. ബ്ലൂടൂത്ത് 5.4, GPS, യുഎസ്ബി ടൈപ്പ് സി ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന സ്മാർട്ഫോണാണിത്.
പാന്റോൺ ജിബ്രാൾട്ടർ സീ, പാന്റോൺ ഷാംറോക്ക് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിൽ ജിബ്രാൾട്ടർ സീ കളർ ഫോണിന് നൈലോൺ ഫിനിഷാണ് കൊടുത്തിട്ടുള്ളത്. ലെതർ പോലുള്ള ഫിനിഷിലാണ് പാന്റോൺ ഷാംറോക്ക് വേരിയന്റ് നിർമിച്ചിട്ടുള്ളത്.
ജൂൺ 17-നാണ് ഫോണിന്റെ ആദ്യ വിൽപ്പന നടക്കുന്നത്. മോട്ടറോള ഓൺലൈൻ സൈറ്റിലും, ഫ്ലിപ്കാർട്ട് കൂടാതെ മറ്റ് ഓഫ്‌ലൈൻ സ്റ്റോറുകളിലും ഫോൺ ലഭ്യമാകും.
12GB + 256GB സ്റ്റോറേജിലാണ് ഈ മോട്ടറോള സ്മാർട്ഫോൺ പുറത്തിറക്കിയത്. ഈ ഒരൊറ്റ സ്റ്റോറേജ് മാത്രമാണ് സ്മാർട്ഫോണിനുള്ളത്. ഇതിന്റെ യഥാർഥ വില 25,999 രൂപയാണ്. ആക്സിസ്, IDFC ബാങ്ക് കാർഡുകളിലൂടെ 1000 രൂപയുടെ ബാങ്ക് ഡിസ്കൌണ്ട് ലോഞ്ച് ഓഫറായി നേടാം.
Also Read: Under 15000 Budget: 6500mAh വരെ ബാറ്ററിയും കിടിലൻ ക്യാമറയുമുള്ള Best 5G Smartphone ഏതെക്കെയെന്നോ!