Motorola Edge 50 Pro 5G
50MP ക്യാമറ, 50MP സെൽഫി ക്യാമറയുള്ള Motorola Edge 50 Pro 5G കുറഞ്ഞ വിലയ്ക്ക് വാങ്ങാം. ഫ്ലിപ്കാർട്ടിനേക്കാൾ കൂടുതൽ ഇളവ് ആമസോണിൽ അനുവദിച്ചു. Snapdragon 7 Gen 3 ചിപ്പുള്ള ഫോണാണ് മോട്ടറോളയുടെ 50 പ്രോ 5ജി.
ഫോട്ടോകളിൽ കളറുകൾ കൃത്യമായി പകർത്തുന്ന ലോകത്തിലെ ആദ്യത്തെ Pantone- വാലിഡേറ്റഡ് ക്യാമറ ഫോണാണിത്. മികച്ച പ്രോസസറും ക്യാമറ ക്വാളിറ്റിയും മോട്ടറോള സ്മാർട്ഫോണിൽ ലഭിക്കുന്നു.
12GB + 256GB വേരിയന്റ് മോട്ടറോള എഡ്ജ് 50 പ്രോയ്ക്കാണ് ഇപ്പോൾ ഇളവ്. ഈ സ്മാർട്ഫോൺ ഇന്ത്യയിൽ 35,999 രൂപയ്ക്കാണ് ലോഞ്ച് ചെയ്തത്. 30 ദിവസത്തിലെ ഏറ്റവും കുറഞ്ഞ വിലയാണിത്. ഇങ്ങനെ മോട്ടറോള സ്മാർട്ഫോൺ 25,790 രൂപയ്ക്ക് സ്വന്തമാക്കാം.
ശരിക്കും പറഞ്ഞാൽ 10000 രൂപയുടെ ഇൻസ്റ്റന്റ് കിഴിവാണ് ആമസോൺ നൽകുന്നത്. ആമസോണിനേക്കാൾ കുറഞ്ഞ വിലയാണ് മോട്ടോ എഡ്ജ് 50 പ്രോയ്ക്ക് ആമസോണിൽ ലഭിക്കുന്നത്.
24,500 രൂപ വരെ നിങ്ങൾക്ക് ആമസോണിൽ എക്സ്ചേഞ്ച് ഡീലും നേടാം. എച്ച്ഡിഎഫ്സി കാർഡുകളിലൂടെ 500 രൂപ മുതൽ 1500 രൂപ ഡിസ്കൌണ്ട് വരെ നേടാം. എന്നുവച്ചാൽ മോട്ടറോള 5ജി ഹാൻഡ്സെറ്റ് 23000 രൂപയ്ക്ക് ലഭിക്കും. ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ഈ സ്മാർട്ഫോൺ 1,244 രൂപയ്ക്കും വാങ്ങിക്കാവുന്നതാണ്.
8GB/256GB, 12GB/256GB എന്നിങ്ങനെ രണ്ട് സ്റ്റോറേജ് വേരിയന്റുകളിലാണ് ഫോൺ പുറത്തിറക്കിയത്. ഇതിൽ 256ജിബി സ്റ്റോറേജിനാണ് കിഴിവ്. ഫോട്ടോകളും, വീഡിയോകളും, ആപ്പുകളും സൂക്ഷിക്കാൻ ഇത് ധാരാളം.
6.7 ഇഞ്ച് വലുപ്പമുള്ള 1.5K pOLED കർവ്ഡ് ഡിസ്പ്ലേയാണ് മോട്ടറോളയിലുള്ളത്. ഫോണിന്റെ ഡിസ്പ്ലേയ്ക്ക് 144Hz റിഫ്രഷ് റേറ്റും, 2000 നിറ്റ്സ് പീക്ക് ബ്രൈറ്റ്നസ്സും ലഭിക്കുന്നു. ക്വാൽകോമിന്റെ സ്നാപ്ഡ്രാഗൺ 7 Gen 3 പ്രോസസറിലാണ് ഫോൺ പ്രവർത്തിക്കുന്നത്. ഇത് വേഗത്തിലുള്ള പ്രകടനവും സുഗമമായ മൾട്ടിടാസ്കിംഗും നൽകുന്നു.
50MP പ്രൈമറി ക്യാമറയാണ് മോട്ടറോള എഡ്ജ് 50 പ്രോയിലുള്ളത്. ഇതിൽ 13MP അൾട്രാവൈഡ് ക്യാമറയും 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ട്രിപ്പിൾ റിയർ ക്യാമറ നിങ്ങൾക്ക് വളരെ ക്ലാരിറ്റിയിൽ ഫോട്ടോകൾ പകർത്താൻ സഹായിക്കുന്നു. സ്മാർട്ഫോണിന് മുൻവശത്താകട്ടെ 50MP ഓട്ടോഫോക്കസ് സെൽഫി ക്യാമറയും നൽകിയിട്ടുണ്ട്.
4500mAh ബാറ്ററിയാണ് മോട്ടറോള ഹാൻഡ്സെറ്റിലുള്ളത്. ഇത് 125W വയർഡ് ഫാസ്റ്റ് ചാർജിംഗും 50W വയർലെസ് ചാർജിംഗും സപ്പോർട്ട് ചെയ്യുന്നു. ഫോൺ IP68 റേറ്റിങ്ങുള്ളതിനാൽ വെള്ളവും പൊടിയും പ്രതിരോധിക്കുന്നു. ഇതിൽ ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Hello UI ഓപ്പറേറ്റിംഗ് സിസ്റ്റമാണ് പ്രവർത്തിക്കുന്നത്. ഫോൺ Dolby Atmos സ്റ്റീരിയോ സ്പീക്കറുകളിലൂടെ ക്ലാരിറ്റിയിൽ സൌണ്ട് എക്സ്പീരിയൻസും തരുന്നുണ്ട്.