Motorola Edge 50 5G price drops by Rs 20499 on Flipkart
Motorola Edge 50: 50MP മെയിൻ സെൻസറുള്ള ട്രിപ്പിൾ റിയർ ക്യാമറയുള്ള മോട്ടറോള ഫോണിന് വമ്പിച്ച കിഴിവ്. സ്നാപ്ഡ്രാഗൺ പ്രോസസറുള്ള ഫോണാണിത്. 3x ഒപ്റ്റിക്കൽ സൂമുള്ള ടെലിഫോട്ടോ ലെൻസാണ് മോട്ടറോള എഡ്ജ് ഫോണിലുള്ളത്. ഇപ്പോഴിതാ 11000 രൂപയുടെ വിലക്കുറവ് എഡ്ജ് 50 സ്മാർട്ഫോണിന് ലഭിക്കുന്നു.
32,999 രൂപയാണ് മോട്ടറോള എഡ്ജ് 50 ഫോണിന്റെ ഒറിജിനൽ വില. 8 GB, 256 GB സ്റ്റോറേജിലുള്ള ഫോണാണിത്. 33 ശതമാനം കിഴിവിൽ ഫോൺ സൈറ്റിൽ ലിസ്റ്റ് ചെയ്തിരിക്കുന്നത് 21,999 രൂപയ്ക്കാണ്. ഇതിന് പുറമെ ആക്സിസ് ബാങ്ക് കാർഡ് വഴി കൂടുതൽ ഇളവുകൾ നേടാം.
ഫോണിന് നോ-കോസ്റ്റ് ഇഎംഐ ഡീലുകൾ ലഭിക്കും. 17000 രൂപ വരെ എക്സ്ചേഞ്ച് ഓഫർ ലഭിക്കുന്നതാണ്.
ഡിസ്പ്ലേ: 6.7 ഇഞ്ച് വലിപ്പമുള്ള P-OLED ഡിസ്പ്ലേയാണ് ഫോണിലുള്ളത്. 1600 നിറ്റ്സ് പീക്ക് ബ്രൈറ്റ്നെസ്സും HDR10+ സപ്പോർട്ടും ഇതിനുണ്ട്. കോർണിങ് ഗോറില്ല ഗ്ലാസ് 5 പ്രൊട്ടക്ഷനാണ് മോട്ടറോള എഡ്ജ് 50 സ്ക്രീനിനുണ്ട്.
ക്യാമറ: 50MP + 13MP + 10MP ചേർന്ന ട്രിപ്പിൾ ക്യാമറയാണ് ഫോണിലുള്ളത്. OIS, 4കെ വീഡിയോ റെക്കോഡിങ്ങും ക്യാമറ സപ്പോർട്ട് ചെയ്യുന്നു.
Sound: ഇയർഫോണുകളെ സപ്പോർട്ട് ചെയ്യുന്ന 3.5mm ജാക്ക് ഇതിലില്ല. എന്നാൽ സ്റ്റീരിയോ സ്പീക്കറുകളുടെ സപ്പോർട്ട് ലഭിക്കും.
ഫ്രണ്ട് ക്യാമറ: 4K വീഡിയോ റെക്കോഡിങ്ങിനെ മോട്ടറോള എഡ്ജ് 50 ഫ്രണ്ട് ക്യാമറ സപ്പോർട്ട് ചെയ്യുന്നു. 32 മെഗാപിക്സൽ ക്യാമറ ഇതിലുണ്ട്.
OS: 5 ആൻഡ്രോയിഡ് അപ്ഡേറ്റുകളോടെയാണ് ഫോൺ അവതരിപ്പിച്ചത്. ഇതിൽ ആൻഡ്രോയിഡ് 14 ആണ് സോഫ്റ്റ് വെയർ.
പ്രോസസർ: സ്നാപ്ഡ്രാഗൺ 7 Gen 1 ആക്സിലറേറ്റഡ് എഡിഷനാണ് ഫോണിലുള്ളത്. ഇതിലെ ജിപിയു അഡ്രിനോ 644 ആണ്.
ബാറ്ററി: 68 വയേർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 5000 mAh ബാറ്ററിയാണ് ഫോണിലുള്ളത്. 15W വയർലെസ് ചാർജിങ്ങിനെയും മോട്ടറോള എഡ്ജ് സപ്പോർട്ട് ചെയ്യുന്നു.
കണക്റ്റിവിറ്റി: GPS, GLONASS, GALILEO സപ്പോർട്ടുണ്ട്. വൈ-ഫൈ 802.11 ഓപ്ഷനും മോട്ടോ എഡ്ജ് 50-ൽ നൽകിയിരിക്കുന്നു.
Also Read: 45W ഫാസ്റ്റ് ചാർജിങ്ങും ട്രിപ്പിൾ ക്യാമറയുമുള്ള Samsung Galaxy S24 Plus 50000 രൂപയ്ക്ക്, ഇപ്പോൾ…