6ജിബിയുടെ റാം Android 8.0 Oreo ൽ മോട്ടോ X4 പുതിയ വേരിയന്റ് എത്തുന്നു

6ജിബിയുടെ റാം Android 8.0 Oreo ൽ മോട്ടോ X4 പുതിയ വേരിയന്റ് എത്തുന്നു
HIGHLIGHTS

മോട്ടോയുടെ X4 ന്റെ പുതിയ വേരിയന്റ്

 

മോട്ടോയുടെ കഴിഞ്ഞ വർഷം പുറത്തിറങ്ങിയ ഒരു മോഡലാണ് മോട്ടോ X4.എന്നാൽ കഴിഞ്ഞ വർഷം ഇതിന്റെ 3 ജിബിയുടെ ,4 ജിബിയുടെ റാം വേരിയന്റുകളാണ് പുറത്തിറങ്ങിയിരുന്നത് .എന്നാൽ ഈ വർഷം ഇതിന്റെ 6 ജിബിയുടെ റാം കൂടാതെ 64 സ്റ്റോറേജിൽ പുതിയ വേരിയന്റുകൾ എത്തുന്നു .

Qualcomm Snapdragon 636 പ്രോസസറിലാണ് ഇത് പ്രവർത്തിക്കുന്നത് .കൂടാതെ ആൻഡ്രോയിഡ് 8.0 Oreo ഓ എസിലാണ് ഇതിന്റെ പ്രവർത്തനം .എന്നാൽ മറ്റു രണ്ടു മോഡലുകളും പ്രവർത്തിക്കുന്നത് Snapdragon 630 പ്രോസസറിലാണ് .ഡ്യൂവൽ പിൻ ക്യാമെറകളാണ് ഈ മോഡലുകൾക്ക് നൽകിയിരിക്കുന്നത് .

12+8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2TB വരെ ഇതിന്റെ മെമ്മറി വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .3000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഉടൻ തന്നെ ഇത് ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റുകളിൽ എത്തുന്നതാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo