ഏറ്റവും മെലിഞ്ഞ Apple iPhone എയറിന് മറുപടി ആൻഡ്രോയിഡിൽ Moto ഫോൺ?

Updated on 30-Sep-2025
HIGHLIGHTS

സ്ലിം ഡിസൈനിലുള്ള സ്മാർട്ഫോണാണ് മോട്ടറോളയുടെ X70 എയർ

സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്റെയും ഐഫോൺ എയർ മോഡലിന്റെയും എതിരാളിയാകുമിത്

സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഇതിൽ കൊടുക്കുമെന്ന് റിപ്പോർട്ട് പറയുന്നു

ചരിത്രത്തിലെ ഏറ്റവും മെലിഞ്ഞ Apple iPhone എയറിന് പോരാളിയായി മോട്ടറോള സ്മാർട്ഫോൺ വരുന്നു. Moto X70 Air എന്ന സ്ലിം ഫോൺ ലോഞ്ച് ചെയ്യാനുള്ള പ്ലാനിലാണ് ലെനോവോയുടെ സ്മാർട്ഫോൺ കമ്പനി. മോട്ടറോള പോസ്റ്റ് ചെയ്ത ടീസറിൽ ഫോണിന്റെ ചിത്രം വെളിപ്പെടുത്തി.

സ്ലിം ഡിസൈനിലുള്ള സ്മാർട്ഫോണാണ് മോട്ടറോളയുടെ X70 എയർ. സാംസങ് ഗാലക്‌സി എസ് 25 എഡ്ജിന്റെയും ആപ്പിളിന്റെ ഇപ്പോൾ വന്ന ഐഫോൺ എയർ മോഡലിന്റെയും എതിരാളിയാകുമിത്. മോട്ടോ എക്സ് 70 എയർ ചൈനയിൽ ഉടൻ തന്നെ ലോഞ്ച് ചെയ്യുമെന്ന് വെയ്‌ബോയിലെ പോസ്റ്റിൽ പറയുന്നു.

ഐഫോൺ എയർ vs Samsung Edge vs Moto X70 Air

മോട്ടോറോളയുടെ ഈ സ്ലിം ഫോണിന്റെ കൃത്യമായ കനം എത്രയാണെന്ന് കമ്പനി വെളിപ്പെടുത്തിയിട്ടില്ല. 5.6 എംഎം മുതൽ 5.8 എംഎം വരെയാകുമെന്നാണ് റിപ്പോർട്ട്. ഈ വർഷം മെയ് മാസത്തിൽ 5.8 എംഎം സ്ലിം ഫോൺ സാംസങ് അവതരിപ്പിച്ചു. സാംസങ് ഗാലക്‌സി എസ് 25 എഡ്ജ് എന്ന ഹാൻഡ്സെറ്റാണ് പുറത്തിറക്കിയത്. 5.95 എംഎം കനമുള്ള ടെക്നോ പോവ സ്ലിം 5 ജി ഫോണും അടുത്തിടെ അവതരിപ്പിച്ചു. നിലവിൽ ആപ്പിളിന്റെ ഏറ്റവും കനം കുറഞ്ഞ ഫോണാണ് സ്ലിം മോഡലുകളിൽ മുന്നിൽ. ഐഫോൺ എയറിന് 5.6 എംഎം മാത്രമേ കനമുള്ളൂ.

iphone air

Moto X70 Air പ്രതീക്ഷിക്കുന്ന സവിശേഷതകൾ

മോട്ടോ എക്സ് 70 എയറിന്റെ സ്പെസിഫിക്കേഷനെ കുറിച്ച് മോട്ടോറോള വിവരം നൽകിയിട്ടില്ല. സ്നാപ്ഡ്രാഗൺ 8 എലൈറ്റ് ജെൻ 5 ചിപ്‌സെറ്റ് ഇതിൽ കൊടുക്കുമെന്ന് റിപ്പോർട്ട് പറയുന്നു. ഇത് ഏറ്റവും പുതിയ സ്നാപ്ഡ്രാഗൺ ചിപ്പാണ്. അടുത്തിടെ അവതരിപ്പിച്ച പ്രോസസറുമായി വരുന്ന ആദ്യത്തെ മോട്ടറോള ഹാൻഡ്‌സെറ്റും ഇതാകുമെന്ന് സൂചനയുണ്ട്.

മോട്ടോ എക്സ് 70 എയർ ലോഞ്ച് എപ്പോൾ?

മോട്ടറോള തങ്ങളുടെ ഔദ്യോഗിക വെയ്‌ബോ ഹാൻഡിൽ വഴിയാണ് ഫോണിന്റെ ലോഞ്ചിനെ കുറിച്ച് അറിയിച്ചത്. ഒക്ടോബർ അവസാനം ചൈനയിൽ മോട്ടോ X70 എയർ വരുമെന്ന് റിപ്പോർട്ടുകളുണ്ട്. പോസ്റ്റിൽ കൃത്യമായ ലോഞ്ച് തീയതി വ്യക്തമാക്കിയിട്ടില്ല.

AI ഫീച്ചറുകൾ ഈ മോട്ടോ X70 എയറിൽ പ്രതീക്ഷിക്കാം. ഫോണിൽ വോളിയവും പവർ ബട്ടണും വലതുവശത്തായി സ്ഥാപിച്ചിട്ടുണ്ട്. കുറഞ്ഞത് രണ്ട് സെൻസറുകളെങ്കിലും ഈ സ്ലിം ഫോണിൽ ഉണ്ടായിരിക്കും.

Also Read: 7kg BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ പകുതി വിലയ്ക്ക് Big Billion ഡേയ്സിൽ

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :