12+8 ഡ്യൂവൽ മോട്ടോ X4 വിപണിയിൽ എത്തുന്നു ,വില ഏകദേശം 23000 ?

12+8 ഡ്യൂവൽ മോട്ടോ X4 വിപണിയിൽ എത്തുന്നു ,വില ഏകദേശം 23000 ?
HIGHLIGHTS

മോട്ടോയുടെ ഏറ്റവും പുതിയ മോഡൽ നവംബർ 13 മുതൽ

 

മോട്ടോയുടെ മറ്റൊരു മോഡൽകൂടി ഈ മാസം പുറത്തിറങ്ങുന്നു .മോട്ടോയുടെ X4 എന്ന മോഡലാണ് ഈ മാസം 13 തീയതി മുതൽ ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റിൽ എത്തുന്നത് .ഇതിന്റെ ഏകദേശ വില വരുന്നത് 23999 രൂപയ്ക്ക് അടുത്താണ് .ഇതിന്റെ പ്രധാനപ്പെട്ട സവിശേഷതകൾ മനസിലാക്കാം .

5.2 ഇഞ്ചിന്റെ ഫുൾ HD LTPS IPS ഡിസ്‌പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .2.2GHz Qualcomm Snapdragon 630 octa-core പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം .അതുകൂടാതെ ആൻഡ്രോയിഡിന്റെ ഏറ്റവും പുതിയ വേർഷനായ Android 7.1 Nougat ലാണ് പ്രവർത്തിക്കുന്നത് .

3ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ആണ് ഇതിനുള്ളത് .ഇനി ഇതിന്റെ പ്രധാന സവിശേഷതകളിൽ ഒന്നാണ് ഇതിന്റെ ക്യാമെറകൾ .12+8 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനു നൽകിയിരിക്കുന്നത് .ഇതിൽ ഫിംഗർ പ്രിന്റ് സെൻസർ ഹോം ബട്ടണിന്റെ താഴെയാണ് കൊടുത്തിരിക്കുന്നത് .

3000mAhന്റെ ബാറ്ററി ലൈഫ് ആണ് ഇവ കാഴ്ചവെക്കുന്നത് .ഇതിന്റെ വിപണിയിൽ പ്രതീക്ഷിക്കുന്ന വില 23999 രൂപയാണ് .ഓൺലൈൻ ഷോപ്പിംഗ് വെബ് സൈറ്റ് ആയ ആമസോൺ ,ഫ്ലിപ്പ്കാർട്ടിൽ ഇത് നവംബർ 13 മുതൽ ലഭ്യമാകുന്നു .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo