വിലകുറഞ്ഞ 5ജി ഫോൺ ;Moto G51 5G ഇന്ത്യയിൽ അവതരിപ്പിച്ചു
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇതാ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു
Moto G51 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത്
5ജി സപ്പോർട്ടോടുകൂടിയാണ് ഈ സ്മാർട്ട് ഫോണുകൾ എത്തിയിരിക്കുന്നത്
മോട്ടോയുടെ പുതിയ സ്മാർട്ട് ഫോണുകൾ ഇപ്പോൾ ഇന്ത്യൻ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നു .Moto G51 5G എന്ന സ്മാർട്ട് ഫോണുകളാണ് ഇപ്പോൾ വിപണിയിൽ അവതരിപ്പിച്ചിരിക്കുന്നത് .ഈ സ്മാർട്ട് ഫോണുകളുടെ സവിശേഷതകളിൽ എടുത്തു പറയേണ്ടത് ഇതിന്റെ 5ജി സപ്പോർട്ട് തന്നെയാണ് .15000 രൂപ റെയ്ഞ്ചിൽ വാങ്ങിക്കുവാൻ സാധിക്കുന്ന ഒരു 5ജി സ്മാർട്ട് ഫോണുകൾ കൂടിയാണ് Moto G51 5G എന്ന സ്മാർട്ട് ഫോണുകൾ .ഈ സ്മാർട്ട് ഫോണുകളുടെ മറ്റു ഫീച്ചറുകൾ നോക്കാം .
SurveyMoto G51 5G ഫീച്ചറുകൾ
ഡിസ്‌പ്ലേയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 6.8-inch Full HD+ ഡിസ്‌പ്ലേയിലാണ് വിപണിയിൽ പുറത്തിറങ്ങിയിരിക്കുന്നത് .കൂടാതെ ഈ സ്മാർട്ട് ഫോണുകൾക്ക് 2400×1080 പിക്സൽ റെസലൂഷനും 120Hz ഹൈ റിഫ്രഷ് റേറ്റും കാഴ്ചവെക്കുന്നുണ്ട് .പ്രോസ്സസറുകളിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾക്ക് Qualcomm Snapdragon 480+ പ്രോസ്സസറുകളാണ് നൽകിയിരിക്കുന്നത് .എന്നാൽ ഈ പ്രോസ്സസറുകളിൽ 5ജി സപ്പോർട്ട് ഈ ഫോണുകൾക്ക് ലഭിക്കുന്നതാണ് .
ആന്തരിക സവിശേഷതകൾ നോക്കുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 4ജിബിയുടെ റാം കൂടാതെ 64 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജുകളിൽ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ സാധിക്കുന്നതാണ് .അതുപോലെ തന്നെ മെമ്മറി കാർഡുകൾ ഉപയോഗിച്ച് വർദ്ധിപ്പിക്കുവാനും സാധിക്കുന്നതാണ് .അതുപോലെ തന്നെ ഈ സ്മാർട്ട് ഫോണുകൾ Android 11 ഓപ്പറേറ്റിങ് സിസ്റ്റത്തിലാണ് പ്രവർത്തിക്കുന്നത് .ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ സ്മാർട്ട് ഫോണുകൾക്ക് നൽകിയിരിക്കുന്നത് .
50 മെഗാപിക്സൽ + 8 മെഗാപിക്സൽ + 2 മെഗാപിക്സൽ ട്രിപ്പിൾ പിൻ ക്യാമറകളാണ് ഈ ഫോണുകൾക്ക് ലഭിക്കുന്നത് .ബാറ്ററിയിലേക്കു വരുകയാണെങ്കിൽ ഈ സ്മാർട്ട് ഫോണുകൾ 5,000mAhന്റെ ബാറ്ററി ലൈഫ് ആണ് കാഴ്ചവെക്കുന്നത് .വില നോക്കുകയാണെങ്കിൽ ഈ Moto G51 5G സ്മാർട്ട് ഫോണുകളുടെ 4 ജിബിയുടെ റാംമ്മിൽ കൂടാതെ 64 ജിബിയുടെ സ്റ്റോറേജുകളിൽ പുറത്തിറങ്ങിയ മോഡലുകൾക്ക് വിപണിയിൽ 14999 രൂപയാണ് വില വരുന്നത് .
Experienced Social Media And Content Marketing Specialist View Full Profile
