Motorola Moto G06 Power Price drop under Rs 7500 on Flipkart sale
Rs. 7,499 വിലയിൽ ഇന്ത്യയിൽ മോട്ടറോളയുടെ ‘പവർഫുൾ’ സ്മാർട്ഫോൺ പുറത്തിറങ്ങി. മോട്ടറോള തങ്ങളുടെ ഏറ്റവും പുതിയ ബജറ്റ് ഫ്രണ്ട്‌ലി 4G സ്മാർട്ട്‌ഫോണാണ് അവതരിപ്പിച്ചത്. 7,000 mAh ബാറ്ററിയുള്ള Moto G06 Power ഹാൻഡ്സെറ്റാണ് കമ്പനി ഇന്ത്യയിൽ ലോഞ്ച് ചെയ്തത്.
ഇന്ന് ഇന്ത്യയിൽ അവതരിപ്പിച്ച ഫോണിന്റെ വിൽപ്പന ഫ്ലിപ്കാർട്ട് വഴി ഒക്ടോബർ 11-ന് നടക്കും. ടെൻഡ്രിൽ, ടേപ്സ്ട്രി, ലോറൽ ഓക്ക് എന്നീ നിറങ്ങളിലാണ് മോട്ടോ G06 പവർ പുറത്തിറങ്ങിയത്.
4 ജിബി റാമും 64 ജിബി സ്റ്റോറേജ് ശേഷിയുമുള്ള സിംഗിൾ വേരിയന്റാണ് അവതരിപ്പിച്ചത്. ഫോണിന്റെ വില വെറും 7,499 രൂപയാണ്. ഫ്ലിപ്പ്കാർട്ടിന് പുറമെ മോട്ടോറോള ഓൺലൈൻ സൈറ്റിലും, ഓഫ്‌ലൈൻ റീട്ടെയിലർമാരിലും വിൽപ്പന നടക്കും.
ഡിസ്പ്ലേ: 6.88 ഇഞ്ച് HD+ ഡിസ്‌പ്ലേയുള്ള ഫോണാണിത്. ഇതിന് 120Hz റിഫ്രഷ് റേറ്റുള്ള ഡിസ്പ്ലേയാണ് കൊടുത്തിട്ടുള്ളത്. 1640 x 720 പിക്സൽ റെസല്യൂഷൻ മോട്ടറോള ജി06 പവറിനുണ്ട്.
പ്രോസസർ: മീഡിയടെക് ഹീലിയോ G81 എക്‌സ്ട്രീം പ്രോസസറാണ് ഇതിലുള്ളത്. 4GB റാമും 8GB വരെ വെർച്വൽ റാമും ഇതിൽ ഉൾപ്പെടുന്നു. സോഫ്റ്റ് വെയറിലേക്ക് വന്നാൽ ഫോണിൽ ആൻഡ്രോയിഡ് 15 ഒഎസ്സാണുള്ളത്.
ക്യാമറ: 50MP പിൻ ക്യാമറയും 8MP മുൻ ക്യാമറയും ഈ മോട്ടറോള ഹാൻഡ്സെറ്റിലുണ്ട്. ഇതിൽ 8 മെഗാപിക്സലിന്റെ ഫ്രണ്ട് ക്യാമറയും സജ്ജീകരിച്ചിരിക്കുന്നു.
ബാറ്ററി: മോട്ടറോളയുടെ ഈ ഫോണിൽ 7000mAh ബാറ്ററിയാണ് കൊടുത്തിരിക്കുന്നത്. രണ്ടര ദിവസത്തിലധികം ബാറ്ററി ലൈഫ് ഇതിന് ലഭിക്കുന്നു. മോട്ടോ G06 പവറിന് 18W ഫാസ്റ്റ് ചാർജിങ് സപ്പോർട്ടുണ്ട്. ഫോണിന്റെ ബോക്സിൽ ഒരു ചാർജറും ഉൾപ്പെടുന്നു.
കണക്റ്റിവിറ്റി: ഈ സ്മാർട്ഫോണിൽ സൈഡ്-മൗണ്ടഡ് ഫിംഗർപ്രിന്റ് സ്കാനർ ഉൾപ്പെടുന്നു. കണക്റ്റിവിറ്റി ഓപ്ഷനുകളിലേക്ക് വന്നാൽ മോട്ടറോള ജി06 പവർ ഡ്യുവൽ 4G VoLTE പിന്തുണയ്ക്കുന്നു. ഇതിന് Wi-Fi, ബ്ലൂടൂത്ത് വേർഷൻ 6.0, GPS കണക്റ്റിവിറ്റി ഓപ്ഷനുകളുണ്ട്. ഫോണിൽ USB ടൈപ്പ്-സി സപ്പോർട്ടും ലഭിക്കുന്നു.
സ്റ്റീരിയോ സ്പീക്കറുകളും ഡോൾബി അറ്റ്‌മോസ് പിന്തുണയും ഓഡിയോ അനുഭവം മെച്ചപ്പെടുത്തുന്നു, അതേസമയം വയർഡ് ഹെഡ്‌ഫോണുകൾക്കായി ഒരു പരമ്പരാഗത 3.5mm ഓഡിയോ ജാക്കും ഉണ്ട്.
Also Read: സ്പാം കോളുകളെ പൂട്ടിയ Airtel ഇനി Indian Railway-ക്കും പ്രൊട്ടക്ഷൻ നൽകും!