Motorola Edge 60 Pro
6000 രൂപ ഇളവിൽ നിങ്ങൾക്ക് പ്രീമിയം, സ്റ്റൈലിഷ് ഡിസൈനുള്ള Moto സ്മാർട്ട് ഫോൺ വാങ്ങാം. Amazon ഓഫറിലാണ് ഫോൺ ഇളവിൽ വിൽക്കുന്നത്. ഇത് ഫ്ലിപ്കാർട്ട് തരുന്ന സ്പെഷ്യൽ ഡീലാണ്. ആമസോണിനേക്കാൾ കൂടുതൽ വിലക്കിഴിവിൽ നിങ്ങൾക്ക് മോട്ടറോള ഫോൺ ഫ്ലിപ്കാർട്ടിൽ നിന്ന് വാങ്ങാം.
8 ജിബി റാമും 256 ജിബി ഇന്റേണൽ സ്റ്റോറേജുമുള്ള ഫോണാണിത്. 36999 രൂപയാണ് Motorola Edge 60 Pro 5G ഫോണിന്റെ ഒറിജിനൽ വില. ഇതിന് 18 ശതമാനം കിഴിവ് ഫ്ലിപ്കാർട്ട് തരുന്നു.
മോട്ടറോള എഡ്ജ് 60 പ്രോയുടെ ഫ്ലിപ്കാർട്ടിലെ വില 29999 രൂപയാണ്. ഇത് ഫ്ലിപ്കാർട്ടിലെ പരിമിതകാല ഓഫറാണ്. എസ്ബിഐ, ആക്സിസ് ബാങ്ക് കാർഡുകളിലൂടെ 4000 രൂപയുടെ ഡിസ്കൌണ്ട് അനുവദിച്ചിട്ടുണ്ട്.
പാന്റോൺ ഡാസ്ലിങ് ബ്ലൂ, പാന്റോൺ ഷാഡോ, പാന്റോൺ സ്പാർക്ലിങ് ഗ്രേപ്പ്, പാന്റോൺ വാൽനട്ട് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയിരുന്നത്. ഈ നാല് കളർ വേരിയന്റുകൾക്കും ഓഫർ ലഭ്യമാണ്. 23,150 രൂപയുടെ എക്സ്ചേഞ്ച് ഡീലും ഫ്ലിപ്കാർട്ട് നൽകുന്നു. ഇനി ഇഎംഐയിൽ വാങ്ങണമെങ്കിൽ 9 മാസത്തേക്ക് 3,531 രൂപയ്ക്ക് ലഭിക്കും.
1.5K റെസല്യൂഷനും 120Hz റിഫ്രഷ് റേറ്റും ഉള്ള വലിയ ഡിസ്പ്ലേയാണ് ഫോണിനുള്ളത്. ഇതിന് 6.7 ഇഞ്ച് ക്വാഡ്-കർവ്ഡ് pOLED ഡിസ്‌പ്ലേയുണ്ട്. സ്മാർട്ട് ഫോണിൽ ഗൊറില്ല ഗ്ലാസ് 7i പ്രൊട്ടക്ഷൻ കൊടുത്തിരിക്കുന്നു.
മിലിട്ടറി-ഗ്രേഡ് MIL-STD 810H ഡ്യൂറബിലിറ്റി ഈ സ്മാർട്ട് ഫോണിലുണ്ട്. IP68/IP69 റേറ്റിങ് ഇതിനുണ്ട്.
Also Read: സാംസങ്ങിനെ പൂട്ടാൻ Realme! 7000mAh ബാറ്ററിയും, 200MP ക്യാമറയുമായി Realme 16 പ്രോ സീരീസ്
മോട്ടറോള എഡ്ജ് 60 പ്രോയിൽ ട്രിപ്പിൾ റിയർ ക്യാമറ യൂണിറ്റാണുള്ളത്. ഇതിൽ OIS സപ്പോർട്ട് ചെയ്യുന്ന 50MP മെയിൻ സെൻസറുണ്ട്. Sony LYTIA 700C ലെൻസാണ് ഇതിൽ ഉപയോഗിച്ചിരിക്കുന്നത്. ഫോണിൽ 50MP അൾട്രാ-വൈഡ് ലെൻസും, 10MP ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഈ ടെലിഫോട്ടോ ലെൻസിന് 3x ഒപ്റ്റിക്കൽ സൂമും 50x സൂപ്പർ സൂമുമുണ്ട്. ഈ ഫോണിന് മുൻവശത്ത് 50MP സെൽഫി ക്യാമറയും നൽകിയിരിക്കുന്നു.
മോട്ടോ എഡ്ജ് 60 പ്രോയിൽ മീഡിയടെക് ഡൈമെൻസിറ്റി 8350 ചിപ്പാണ് പ്രവർത്തിക്കുന്നത്. ഈ ഫോണിൽ 6,000 എംഎഎച്ച് ബാറ്ററി കൊടുത്തിരിക്കുന്നു. ഇത് 90 വാട്ട് ഫാസ്റ്റ് വയർഡ് ചാർജിംഗും 15W വയർലെസ് ചാർജിംഗും പിന്തുണയ്ക്കുന്നു. ഹാൻഡ്സെറ്റിൽ ഇൻ-ഡിസ്‌പ്ലേ ഫിംഗർപ്രിന്റ് സെൻസറുമുണ്ട്.