സെക്കണ്ടറി ഡിസ്‌പ്ലേയിൽ മെയ്‌സു
പുതിയ മെയ്‌സു മോഡൽ എത്തുന്നു
Survey
മെസുവിന്റെ ഏറ്റവും പുതിയ രണ്ടു മോഡലുകൾ വിപണിയിൽ എത്തുന്നു .മികച്ച സവിശേഷതകളോടെയാണ് ഇത് വിപണിയിൽ എത്തുന്നത് .ഇതിന്റെ ഏറ്റവും മികച്ച സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഡ്യൂവൽ ഡിസ്‌പ്ലേയാണ് .Meizu Pro 7 കൂടാതെ Pro 7 Plus ന്റെ ഡിസ്പ്ലേ 5 .2 ഇഞ്ച് ,5.7 ഇഞ്ചിന്റെ ഫുൾ HD ഡിസ്‌പ്ലേയാണ് .
അത് കൂടാതെ 2 ഇഞ്ചിന്റെ സെക്കണ്ടറി ഡിസ്പ്ലേ ഇതിനു നൽകിയിരിക്കുന്നു .അത് കൂടാതെ ആൻഡ്രോയിഡ് 7.0 ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .4 ജിബി കൂടാതെ 6 ജിബി റാംമ്മുകളാണ് Meizu Pro 7, Pro 7 Plus എന്നി മോഡലുകൾക്ക് നൽകിയിരിക്കുന്നത് .64 ജിബിയുടെ കൂടാതെ 128ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഈ രണ്ടു മോഡലുകൾക്ക് നൽകിയിരിക്കുന്നു .
അതുപോലെതന്നെ ഇതിന്റെ ക്യാമെറകളും ഈ മോഡലുകളിൽ മികച്ചു നിൽക്കുന്നു .ഈ രണ്ടു മോഡലുകൾക്കും 12+12 മെഗാപിക്സലിന്റെ ഡ്യൂവൽ പിൻ ക്യാമറയും കൂടാതെ 16 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് നൽകിയിരിക്കുന്നത് .3000mAh കൂടാതെ 3500mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇതിനുള്ളത് .
ചുരുക്കം പറയുകയാണെങ്കിൽ എല്ലാത്തരത്തിലും നല്ല സവിശേഷതകൾ ആണ് ഈ രണ്ടു മോഡലുകൾക്കും നൽകിയിരിക്കുന്നത് .പക്ഷെ ഇത്ര വിലയ്ക്ക് മെയ്‌സു പോലെയുള്ള മോഡലുകൾ വാങ്ങിക്കാണോ എന്ന് തീരുമാനിക്കേണ്ടത് നിങ്ങൾ ആണ് .ഇതിന്റെ വില വരുന്നത് 28000 രൂപമുതൽ 35000 രൂപവരെയാണ്
Experienced Social Media And Content Marketing Specialist View Full Profile
