Samsung മുതൽ ഇൻഫിനിക്സ് വരെ പുതിയ ഫോണുകൾ വിപണിയിൽ എത്തിച്ചു
Vishu Special ആയി ഫോൺ വാങ്ങുന്നവർക്കുള്ള ഗൈഡാണിത്
ഈ കടന്നുപോയ വാരം എത്തിയ New Phones ഏതെല്ലാമാണെന്നോ? Vishu Special ആയി ഫോൺ വാങ്ങുന്നവർക്കുള്ള ഗൈഡാണിത്. ഈ കടന്നുപോകുന്ന വാരം മൊത്തം എട്ട് പുതിയ സ്മാർട്ട്‌ഫോണുകൾ പുറത്തിറങ്ങി. ഇന്ത്യയിലും യൂറോപ്പ്, ചൈന തുടങ്ങിയ മറ്റ് വിപണികളിലും ഇറങ്ങിയ ഫോണുകളുടെ എണ്ണമാണിത്.
ഈ ആഴ്ചയിലെ New Phones
Samsung, Motorola, Realme എന്നിവരെല്ലാം മികച്ച സെറ്റുകൾ ലോഞ്ച് ചെയ്തു. Redmi, Motorola, Infinix കമ്പനികളും മിഡ് റേഞ്ചിലും ഹൈ-ബജറ്റിലും ഫോണുകളെത്തിച്ചു.
New Phones എത്ര ബജറ്റിൽ?
സാംസങ്, ഇൻഫിനിക്സ് എന്നിവർ നൂതന ഫീച്ചറുകളുള്ള മിഡ്-റേഞ്ച് ഫോണുകൾ ഇറക്കി. ഈ സമയത്ത് മോട്ടോ G04s പോലുള്ള ലോ-ബജറ്റ് ഫോണുകളും വിപണിയിൽ പ്രവേശിച്ചു. സാംസങ്ങും 15,000 രൂപയ്ക്ക് ഏറ്റവും പുതിയ 5G ഫോണുകൾ അവതരിപ്പിച്ചു.
സാംസങ് ഗാലക്സി M55, റെഡ്മി ടർബോ 3 എന്നിവ ലിസ്റ്റിലെ ചില പ്രധാനികളാണ്. ഏതെല്ലാം ഫോണുകളാണ് ഈ വാരം ലോഞ്ച് ചെയ്തതെന്നും അവയുടെ വിലയും നോക്കാം.
April Launch- സാംസങ് ഫോണുകൾ
സാംസങ് ഗാലക്സി M55 5G, സാംസങ് ഗാലക്സി M15 5G എന്നിവ ഈ ആഴ്ച ലോഞ്ച് ചെയ്തു.
Samsung Galaxy M55 5G
6.7 ഇഞ്ച് FHD+ സൂപ്പർ AMOLED ഡിസ്പ്ലേ
സ്നാപ്ഡ്രാഗൺ 7 Gen 1 പ്രോസസർ
50MP പ്രൈമറി ക്യാമറ, 8MP അൾട്രാ വൈഡ് ക്യാമറ, 2MP മാക്രോ ക്യാമറ
സെൽഫി പ്രേമികൾക്ക് 50MP ഫ്രെണ്ട് ക്യാമറ
One UI 6.1 ഉൾപ്പെടുത്തിയുള്ള ആൻഡ്രോയിഡ് 14 OS
45W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന 5,000mAh ബാറ്ററി
50MP ക്യാമറ OIS സപ്പോർട്ടോട് കൂടി. 8MP അൾട്രാ വൈഡ് ക്യാമറ, 20MP ഫ്രെണ്ട് ക്യാമറ
90W ഫാസ്റ്റ് ചാർജിങ്, 5000mAh ബാറ്ററി
23,500 മുതൽ 32,300 രൂപ വരെ ഇന്ത്യൻ രൂപയിൽ വില വന്നേക്കും.
Infinix Note 40 Pro
ഈ സീരീസിൽ രണ്ട് ഫോണുകളുണ്ട്. ഇൻഫിനിക്സ് നോട്ട് 40 പ്രോയും, പ്രോ പ്ലസ്സും ലോഞ്ച് ചെയ്തു.
6.78 FHD+ AMOLED ഡിസ്പ്ലേ
മീഡിയാടെക് ഡൈമൻസിറ്റി 7020 6nm പ്രോസസർ
108MP പ്രൈമറി ക്യാമറ, 2MP മാക്രോ ക്യാമറ, 2MP ഡെപ്ത് ക്യാമറ.
ഇതിൽ 32MP സെൽഫി ക്യാമറയുമുണ്ട്.
ഇൻഫിനിക്സ് നോട്ട് 40 പ്രോ പ്ലസിന് 4,600mAh ബാറ്ററിയുണ്ട്. ഇത് 100W ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്നു.
നോട്ട് 40 പ്രോ 5,000mAh ബാറ്ററിയുള്ള ഫോണാണ്. 45W ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു.
8GB|256GB വില ₹21,999. 12GB|256GB വേരിയന്റുള്ള പ്രോ പ്ലസിന്റെ വില ₹24,999.
മോട്ടോ G04s
യൂറോപ്യൻ മാർക്കറ്റുകളിൽ മോട്ടോ ജി04എസ് പുറത്തിറങ്ങി.
6.6 ഇഞ്ച് HD+ ഡിസ്പ്ലേ
യൂണിസോക് T606 SoC പ്രോസസർ
50MP മെയിൻ ക്യാമറ, സെൽഫിയ്ക്കായി 5MP ഫ്രെണ്ട് ക്യാമറ
ആൻഡ്രോയിഡ് 14 ഒസിൽ പ്രവർത്തിക്കുന്നു
15W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോൺ. 5000mAh ബാറ്ററിയാണുള്ളത്.
4GB|64GB ഫോണിന് ഇന്ത്യൻ മൂല്യത്തിൽ ഏകദേശം ₹10700 വില.
വിപണിയിലെ മറ്റ് അവതാരങ്ങൾ
ചൈനീസ് വിപണിയിൽ റിയൽമിയുടെ GT Neo6 SE പുറത്തിറക്കിയിട്ടുണ്ട്. സ്നാപ്ഡ്രാഗൺ 7+ Gen 3 പ്രോസസറുള്ള മിഡ്-റേഞ്ച് സെറ്റാണിത്. ക്വാൽകോ Snapdragon 7 Gen 1 SoC പ്രോസസറുള്ള മറ്റൊരു ഫോണും ചൈനയിലെത്തി. nubia Flip എന്ന പ്രീമിയം മിഡ്-റേഞ്ച് ഫോണാണിത്.
ഇനി ഏപ്രിൽ 15ന് ഒന്നിലധികം ഫോണുകൾ ഇന്ത്യയിൽ ലോഞ്ച് ചെയ്യുന്നു. റിയൽമി പി സീരീസ് ഉൾപ്പെടെയുള്ളവ ഇതിലുണ്ട്. വിഷുവിന് പുതിയ ഫോൺ വാങ്ങാനോ, ആർക്കെങ്കിലും സമ്മാനിക്കാനോ ഇവ വാങ്ങാം. ഏപ്രിൽ 15 വരെ കാത്തിരിക്കുകയാണെങ്കിൽ ഓപ്ഷനുകൾ കൂടും.