Best Camera Phones: ഫോട്ടോഗ്രാഫി ഇഷ്ടമാണോ? ഏറ്റവും പുതിയ ക്യാമറ ഫോണുകൾ ഏതെല്ലാം! TECH NEWS

Updated on 25-Mar-2024
HIGHLIGHTS

ഫോട്ടോഗ്രാഫി ഇഷ്ടമുള്ളവർക്ക് ഏറ്റവും മികച്ച Camera Phones പരിചയപ്പെടാം

ഐക്യൂ, വൺപ്ലസ്, സാംസങ് തുടങ്ങിയവയെല്ലാം Best Camera Phones പുറത്തിറക്കി

യൂട്യൂബ്, ഇൻസ്റ്റഗ്രാം വ്ലോഗർമാർക്കും പ്രയോജനം ചെയ്യുന്ന ക്യാമറ ഫോണുകളാണ് ലിസ്റ്റിലുള്ളത്

ഏറ്റവും മികച്ച Camera Phones ആണോ നിങ്ങൾ അന്വേഷിക്കുന്നത്? എങ്കിൽ ഡിജിറ്റൽ ക്യാമറയുടെ അതേ പെർഫോമൻസുള്ള സ്മാർട്ഫോണുകൾ ഇവിടെ പരിചയപ്പെടാം. ഈ വർഷവും കഴിഞ്ഞ വർഷം അവസാനവും എത്തിയ ഫോണുകളാണിവ. ഐക്യൂ, വൺപ്ലസ്, സാംസങ് തുടങ്ങിയവയെല്ലാം Best Camera Phones പുറത്തിറക്കിയിരുന്നു.

മികച്ച Camera Phones

യൂട്യൂബ്, ഇൻസ്റ്റഗ്രാം വ്ലോഗർമാർക്കും പ്രയോജനം ചെയ്യുന്ന ക്യാമറ ഫോണുകളാണ് ലിസ്റ്റിലുള്ളത്. ഫോട്ടോഗ്രാഫിയ്ക്കും വീഡിയോഗ്രാഫിയ്ക്കും ഉപകരിക്കുന്നവ. ഏറ്റവും ഗുണനിലവാരമുള്ള സെൻസറുകളുള്ള ക്യാമറകൾ എല്ലാ ഫോണിലും ലഭിക്കണമെന്നില്ല. ട്രിപ്പിൾ ക്യാമറയും ക്വാഡ് ക്യാമറ സെറ്റപ്പുമുള്ള സ്മാർട്ഫോണുകളുണ്ട്. എന്നാലും ഇവ ഫോട്ടോഗ്രാഫിയിൽ ഉത്തമരാണെന്ന് പറയാനുമാകില്ല.

മികച്ച Camera Phones

പുതുതായി വന്ന Camera Phones

ബജറ്റ് ലിസ്റ്റിലും മിഡ്-റേഞ്ചിലും ഫോട്ടോഗ്രാഫി, വീഡിയോഗ്രാഫിയ്ക്ക് ചേർന്ന ഫോണുകളുണ്ടാവും. കൂടാതെ, പ്രീമിയം സെഗ്മെന്റുകളിലും നിങ്ങൾക്ക് ഏറ്റവും മികച്ച ക്യാമറ ഫോണുകൾ കണ്ടെത്താം. കഴിഞ്ഞ വർഷത്തേക്കാൾ മികച്ച ക്യാമറ ഫോണുകൾ ഇക്കൊല്ലം വന്നിട്ടുണ്ടാകും.

ഈ വർഷം കൂടുതലും AI സപ്പോർട്ടുള്ള ക്യാമറ ഫോണുകളായിരുന്നു വന്നത്. ചില ഫോണുകൾക്ക് 2023ലെ ഫോണുകളുടെ അത്ര മികവുറ്റ ക്യാമറ പെർഫോമൻസ് ഉണ്ടാകുമോ എന്നതും സംശയമാണ്. ഐഫോൺ ഉൾപ്പെടയുള്ള 7 ഫോണുകളാണ് ലിസ്റ്റ് ചെയ്തിട്ടുള്ളത്.

സാംസങ് ഗാലക്സി S24 Ultra 5G

ആൻഡ്രോയിഡ് പ്രേമികൾക്ക് തെരഞ്ഞെടുക്കാവുന്ന ഏറ്റവും നല്ല ഓപ്ഷനാണിത്. സാംസങ്ങിന്റെ ഈ വർഷത്തെ ഫ്ലാഗ്ഷിപ്പ് ഫോണാണിത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറുള്ള S24 അൾട്രാ ഫോട്ടോഗ്രാഫിയ്ക്ക് അനുയോജ്യം. 6.8 ഇഞ്ച് ഡൈനാമിക് അമോലെഡ് ഡിസ്‌പ്ലേയാണ് ഇതിനുള്ളത്. വലിയ ഡിസ്പ്ലേയും ഉചിതമായ സ്റ്റോറേജും ഫോണിലുണ്ട്.

ക്വാഡ്- ക്യാമറ സംവിധാനമാണ് സാംസങ് ഗാലക്സി S24 അൾട്രായിലുള്ളത്. ഫോണിൽ ഫോട്ടോകൾക്കും വീഡിയോകൾക്കും പെരിസ്കോപ്പ് സൂം ഫീച്ചറുണ്ട്. 108MPയുടെ മെയിൻ സെൻസറാണ് ഈ ഫോണിലുള്ളത്.

ഐക്യൂ 12

മികച്ച പ്രോസസറും ഫീച്ചറുകളുമുള്ള ഫോണാണ് ഐക്യൂ 12. ഇതിലും സ്‌നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് നൽകിയിട്ടുള്ളത്. 6.78 ഇഞ്ച് 144 Hz LTPO AMOLED ഡിസ്‌പ്ലേയും IP64 റേറ്റിങ്ങുമുള്ള ഫോണാണിത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള Funtouch OS 14 എന്നിവ മികച്ച യൂസർ ഫ്രണ്ട്ലി മൊബൈലാക്കുന്നു.

അതിശയകരമായ ഫോട്ടോഗ്രാഫിക്കായി ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പ് നൽകിയിട്ടുണ്ട്. 50MP + 50MP + 64MP ചേർന്നതാണ് ക്യാമറ. വൈവിധ്യമാർന്ന ക്യാമറ ഫീച്ചറുണ്ടെന്ന് പറയാനാകില്ല. എങ്കിലും ബെസ്റ്റ് ക്യാമറ ഫോൺ ലിസ്റ്റിൽ ഐക്യൂ 12നെയും ഉൾപ്പെടുത്താം.

മികച്ച Camera Phones

ഇതിൽ 4K വീഡിയോ റെക്കോർഡിങ് ഇതിൽ സാധ്യമാണ്. 120W ഫാസ്റ്റ് ചാർജിങ്ങാണ് ഐക്യൂ 12ൽ ഉൾപ്പെടുത്തിയിരിക്കുന്നത്.

ഐഫോൺ 15 പ്രോ മാക്സ്

ഏറ്റവും പുതിയ മുൻനിര സ്മാർട്ട്‌ഫോണാണ് ഐഫോൺ 15 പ്രോ മാക്സ്. 6.9 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. A16 ബയോണിക് ചിപ്പും AI ഫീച്ചറുകളുമുള്ള ആപ്പിൾ ഫോണാണിത്. ആപ്പിൾ ഏറ്റവും പുതിയതായി വിപണിയിൽ എത്തിച്ചതിലെ മുൻനിര ഫോണെന്ന് പറയാം.

ട്രിപ്പിൾ-ക്യാമറ സെറ്റപ്പിലാണ് ഐഫോൺ 15 പ്രോ മാക്സുള്ളത്. ഇതിന്റെ പ്രീമിയം ഡിസൈനും നൂതന ഫീച്ചറുകളും ഫോട്ടോഗ്രാഫി പ്രേമികൾക്ക് മികച്ച ഓപ്ഷൻ തന്നെയായിരിക്കും. 48 എംപിയാണ് പ്രോ മാക്സിലെ മെയിൻ ക്യാമറ. ഇതിന് ഡെപ്ത് കൺട്രോളിനും ഫോക്കസിനും വേണ്ടി സിനിമാറ്റിക് മോഡും ലഭിക്കുന്നതാണ്.

സാംസങ് ഗാലക്സി Z ഫോൾഡ്5 5G

സാംസങ്ങിന്റെ മടക്ക് ഫോണുകളും ക്യാമറയ്ക്ക് പേരുകേട്ട മൊബൈൽ ഫോണാണ്. 7.6 ഇഞ്ച് ഡൈനാമിക് AMOLED 2X ഡിസ്‌പ്ലേയാണ് ഇതിൽ നൽകിയിരിക്കുന്നത്. ക്വാൽകോം സ്നാപ്ഡ്രാഗൺ 8 Gen 2 ആണ് പ്രോസസർ.

നിലവാരമുള്ള ഫോട്ടോകൾക്കും വീഡിയോകൾക്കും ഉചിതമെന്ന് പറയാം. ഈ മടക്ക് ഫോണിൽ ട്രിപ്പിൾ ക്യാമറ സെറ്റപ്പാണുള്ളത്. 50MPയാണ് മെയിൻ ക്യാമറ. ഇതിന് പുറമെ 12MPയും 10MPയും ചേരുന്ന മറ്റ് 2 ക്യാമറകൾ കൂടി വരുന്നു.

ഫോണിന്റെ അണ്ടർ ഡിസ്പ്ലേ ക്യാമറയിൽ 4MP സെൻസറുണ്ട്. കവർ ഡിസ്പ്ലേ ക്യാമറയിൽ 10MP സെൻസറും വരുന്നു. അതിനൂതനമായ ഡിസൈനും ക്യാമറ ക്വാളിറ്റിയുമാണ് ഫോണിലുള്ളത്.

വൺപ്ലസ് 12

ക്വാൽകോം സ്നാപ്ഡ്രാഗൺ 8 ജെൻ 3 Soc ഉൾപ്പെടുത്തിയിട്ടുള്ള സ്മാർട്ഫോണാണിത്. ആൻഡ്രോയിഡ് 14 അടിസ്ഥാനമാക്കിയുള്ള ഓക്സിജൻ ഒഎസ് ആണ് ഫോണിലുള്ളത്. ഇതിൽ അൾട്രാ ഫാസ്റ്റ് 100W വയർഡ് ചാർജിങ് സപ്പോർട്ട് ലഭിക്കുന്നതാണ്. 50W വയർലെസ് ചാർജിങ്ങിനെയും ഫോൺ പിന്തുണയ്ക്കും.

മികച്ച Camera Phones

വൺപ്ലസ് 12ന്റെ പ്രൈമറി ക്യാമറ 50 മെഗാപിക്സലിന്റെ സോണി സെൻസറാണ്. 3X പെരിസ്കോപ്പ് ലെൻസ് ഇതിനുണ്ട്. 48 എംപി അൾട്രാ വൈഡ് ലെൻസ് കൂടി ചേർന്ന് പ്രോ-ലെവൽ ഹാസൽബ്ലാഡ് ക്യാമറ സംവിധാനം ഫോണിൽ ലഭിക്കും.

ഐഫോൺ 15

128GB സ്റ്റോറേജുള്ള Apple iPhone 15ഉം ഫോട്ടോഗ്രാഫി പ്രേമികൾക്ക് ഉചിതമാണ്. A16 ബയോണിക് ചിപ്പ് ഉള്ളതിനാൽ അവിശ്വസനീയമായ വീഡിയോഗ്രാഫിയ്ക്ക് കരുത്താകും. ഇതിന്റെ ഉയർന്ന സ്റ്റോറേജും ഫോട്ടോകളും വീഡിയോകളും സേവ് ചെയ്യുന്നതിന് ആവശ്യത്തിന് സ്പേസ് നൽകുന്നു.

6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR ഡിസ്പ്ലേയുള്ള ആപ്പിൾ ഫോണാണിത്. 5G കണക്റ്റിവിറ്റിയും മികച്ച ബാറ്ററി ഫീച്ചറുകളും ലഭിക്കും. വില കൂടുതലാണെന്ന കാര്യം ഒഴിച്ചുനിർത്തിയാൽ പെർഫോമൻസിൽ ഒരു കൺഫ്യൂഷനും വേണ്ട.

ട്രിപ്പിൾ ക്യാമറ ഫോണിൽ 12എംപി അൾട്രാ വൈഡ് ക്യാമറയും ടെലിഫോട്ടോ ക്യാമറയുമുണ്ട്. ഫോട്ടോ മോഡിഫൈ ചെയ്യാൻ ഇതിൽ ഫ്യൂഷൻ സാങ്കേതികവിദ്യ ഉപയോഗിക്കുന്നുണ്ട്. ഫോണിലെ സിനിമാറ്റിക് മോഡ് ഫോക്കസിനും ഡെപ്ത് കൺട്രോളിനും ഉചിതം തന്നെയാണ്.

മോട്ടറോള എഡ്ജ് 20 Pro 5G

6.7 ഇഞ്ച് OLED ഡിസ്പ്ലേയുള്ള ഫോണാണ് മോട്ടറോള എഡ്ജ് 20 പ്രോ 5G. ഇത് 30W ഫാസ്റ്റ് ചാർജിങ്ങിനെ സപ്പോർട്ട് ചെയ്യുന്ന ഫോണാണ്. 5000 mAh ബാറ്ററിയും, 30W ചാർജിങ്ങും പിന്തുണയ്ക്കുന്നു.

Read More: Airtel Prime Video Plan: Airtel വരിക്കാർ Amazon Prime ഫ്രീയായി കിട്ടാൻ എന്ത് ചെയ്യണമെന്നോ?

ഫോണിന്റെ മെയിൻ ക്യാമറ 108 മെഗാപിക്സലിന്റേതാണ്. ഇതിൽ 16MP അൾട്രാ വൈഡ് ക്യാമറ ഉൾപ്പെടുത്തിയിരിക്കുന്നു. 8എംപി ടെലിഫോട്ടോ ക്യാമറയും മോട്ടറോളയിലുണ്ട്.

Disclaimer: Digit, like all other media houses, gives you links to online stores which contain embedded affiliate information, which allows us to get a tiny percentage of your purchase back from the online store. We urge all our readers to use our Buy button links to make their purchases as a way of supporting our work. If you are a user who already does this, thank you for supporting and keeping unbiased technology journalism alive in India.
Anju M U

She love to connect you to the latest Technology News and updates. Specialised in topics like Technology, Film and Travel.

Connect On :