Limited Offer: 128GB സ്റ്റോറേജ് 48MP ക്യാമറ iPhone 16 കുറഞ്ഞ വിലയിൽ…
ഫ്ലിപ്കാർട്ടിൽ 12 ശതമാനം ഡിസ്കൌണ്ടിൽ, 69999 രൂപയ്ക്ക് ഫോൺ വാങ്ങാം
പ്രോ മോഡലുകൾ വാങ്ങാനാവാത്തവർക്ക് വാനില വേരിയന്റാണ് ഉത്തമം
ഇതിനായി ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ ഓഫർ പ്രഖ്യാപിച്ചു
അമേരിക്കയിലെ വിലയിൽ 128GB സ്റ്റോറേജ് iPhone 16 വാങ്ങാം. ഇതിനായി ഫ്ലിപ്കാർട്ട് ഗോട്ട് സെയിലിൽ ഓഫർ പ്രഖ്യാപിച്ചു. 79,900 രൂപയ്ക്കാണ് ഈ പ്രീമിയം ആപ്പിൾ ഫോൺ ഇന്ത്യയിൽ പുറത്തിറക്കിയത്. എന്നാൽ 70000 രൂപയ്ക്കും താഴെയാണ് ഓഫറിൽ ഫോണിന്റെ വില.
Survey2024 സെപ്റ്റംബർ 9-നാണ് സ്മാർട്ഫോൺ പുറത്തിറക്കിയത്. 66,500 രൂപയ്ക്കാണ് ഐഫോൺ 16, 128ജിബി സ്റ്റോറേജ് ഫോണിന്റെ യുഎസ് വില. ഏകദേശം ഈ വിലയ്ക്ക് അടുത്ത് പ്രീമിയം ഐഫോൺ സ്വന്തമാക്കാനുള്ളതാണ് ഗോട്ട് സെയിൽ.
128GB iPhone 16 ഓഫർ
ആമസോണിൽ 9 ശതമാനം കിഴിവിലാണ് ഐഫോൺ 16 വിൽക്കുന്നത്. എന്നാൽ ഫ്ലിപ്കാർട്ടിൽ 12 ശതമാനം ഡിസ്കൌണ്ടിൽ, 69999 രൂപയ്ക്ക് ഫോൺ വാങ്ങാനാകും. ഒറിജിനൽ വിലയിൽ നിന്ന് 10000 രൂപയുടെ കുറവുണ്ടെന്ന് പറയാം. 46,150 രൂപ വരെ കിഴിവ് എക്സ്ചേഞ്ച് ഡീലിലൂടെയും ലഭിക്കും. ഫ്ലിപ്കാർട്ട് ആക്സിസ് ബാങ്ക് കാർഡിലൂടെ 5 ശതമാനം ക്യാഷ്ബാക്ക് നേടാനാകും.

ഒരു ലക്ഷത്തിന് മുകളിലാണ് ഐഫോൺ 16 പ്രോയുടെ വില. അതിനാൽ തന്നെ പ്രോ മോഡലുകൾ വാങ്ങാനാവാത്തവർക്ക് വാനില വേരിയന്റാണ് ഉത്തമം.
ഐഫോൺ 16 പ്രത്യേകതകൾ എന്തെല്ലാം?
6.1 ഇഞ്ച് OLED ഡിസ്‌പ്ലേയാണ് ഐഫോൺ 16-ലുള്ളത്. 2556×1179 പിക്‌സൽ റെസല്യൂഷനും 460 ppi പിക്‌സൽ ഡെൻസിറ്റിയും ഇതിലുണ്ട്. ഡ്യൂറബിലിറ്റിയിൽ അതിശയിപ്പിക്കുന്ന സ്മാർട്ഫോണാണ്. IP68 റേറ്റിങ്ങിലാണ് ആപ്പിൾ ഈ ഹാൻഡ്സെറ്റ് അവതരിപ്പിച്ചത്.
A18 ബയോണിക് ചിപ്പിലാണ് ഐഫോൺ 16 നിർമിച്ചിരിക്കുന്നത്. ആപ്പിളിന്റെ ഇന്റലിജൻസ് പെർഫോമൻസിനായി ഇതിൽ രണ്ടാം തലമുറ 3-നാനോമീറ്റർ ടെക്നോളജി ഉപയോഗിച്ചിരിക്കുന്നു. A16 ചിപ്പാണ് ഇതിൽ കൊടുത്തിരിക്കുന്നത്.
ഐഫോൺ 16-ൽ വിഷ്വൽ ഇന്റലിജൻസ് സപ്പോർട്ടുള്ള ക്യാമറ സംവിധാനമാണുള്ളത്. ഫോട്ടോകൾ എടുക്കുന്നതിനും വീഡിയോകൾ റെക്കോർഡ് ചെയ്യുന്നതിനുമെല്ലാം ഈ ഫീച്ചർ സഹായിക്കും. 2x ടെലിഫോട്ടോ ലെൻസും 12MP അൾട്രാ-വൈഡ് ക്യാമറയും ഇതിലുണ്ട്. ഫോണിൽ 48MP ഫ്യൂഷൻ ക്യാമറയാണ് പ്രൈമറി സെൻസറായി ഉപയോഗിച്ചിരിക്കുന്നത്. 4K ഡോൾബി വിഷൻ വീഡിയോ റെക്കോർഡിങ് ഇതിൽ സാധ്യമാണ്. സിനിമാറ്റിക് മോഡ്, ആക്ഷൻ മോഡ് തുടങ്ങിയ ഫീച്ചറുകളും ലഭിക്കുന്നു. ഇതിൽ സെൽഫികൾക്കായി ƒ/1.9 അപ്പേർച്ചറുള്ള 12MP ട്രൂഡെപ്ത് ഫ്രണ്ട് ക്യാമറയും കൊടുത്തിരിക്കുന്നു.
പുതിയ A18 ചിപ്പ് ആണ് iPhone 16 സീരീസിന് കരുത്ത് പകരുന്നത്. മാഗ്സേഫ് വയർലെസ് ചാർജിങ് സപ്പോർട്ടും ഫാസ്റ്റ് ചാർജിങ് സപ്പോർട്ടും ഇതിനുണ്ട്. സാധാരണ ഫോൺ ഉപയോഗിക്കുന്നവർക്ക്, ഒരു ദിവസം മുഴുവൻ നീണ്ടുനിൽക്കുന്ന ബാറ്ററി ലൈഫ് ഇതിൽ പ്രതീക്ഷിക്കാം.
Wi-Fi 7, ബ്ലൂടൂത്ത് 5.3 കണക്റ്റിവിറ്റി ഓപ്ഷനുകൾ ഇതിലുണ്ട്. 5G കണക്റ്റിവിറ്റിയുള്ള ഏറ്റവും പുതിയ ഐഫോണാണിത്. എമർജൻസി SOS, ക്രാഷ് ഡിറ്റക്ഷൻ സപ്പോർട്ടും ഈ സ്മാർട്ഫോണിൽ ലഭ്യമാണ്.
Also Read: Realme C71 5G: 6300mAh ബാറ്ററിയിൽ എൻട്രി ലെവൽ ഫോണുകൾ, 9000 രൂപയ്ക്ക് താഴെ…
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile