6,999 രൂപയ്ക്ക് ലെനോവോയുടെ കിടിലൻ സ്മാർട്ട് ഫോൺ A6600

6,999 രൂപയ്ക്ക് ലെനോവോയുടെ കിടിലൻ സ്മാർട്ട് ഫോൺ A6600
HIGHLIGHTS

ലെനോവോയുടെ കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന സ്മാർട്ട് ഫോൺ

ലെനോവോയുടെ ഏറ്റവും പുതിയ സ്മാർട്ട് മോഡൽ വിപണിയിൽ എത്തിച്ചു .ലെനോവോ a 6600 എന്നമോഡലാണ് വിപണിയിൽ എത്തിയിരിക്കുന്നത് .കുറഞ്ഞചിലവിൽ സ്മാർട്ട് ഫോൺ വാങ്ങിക്കാൻ ഉദ്ദേശിക്കുന്നവർക്ക് ലെനോവോയുടെ ഈ സ്മാർട്ട് ഫോൺ നോക്കാവുന്നതാണ് .ഇതിന്റെ വില 6999 രൂപ.ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

5 ഇഞ്ച് ഡിസ്‌പ്ലേയിൽ ആണ് ഇത് നിർമിച്ചിരിക്കുന്നത് . 1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിന്റെ ഡിസ്‌പ്ലേയ്ക്ക് നൽകിയിരിക്കുന്നത് .1.5GHz മീഡിയ ടെക്ക് ക്വാഡ് കോർ പ്രോസസറിൽ ആണ് ഇതിന്റെ പ്രവർത്തനം .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സപ്പോർട്ട് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .

ഇതിന്റെ ക്യാമറ സവിശേഷതകൾ പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ LED ഫ്‌ളാഷോടുകൂടിയ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .32 ജിബിവരെ മെമ്മറി കാർഡ് വഴി മെമ്മറി വർദ്ധിപ്പിക്കാവുന്നതാണ് .2300mAh ന്റെ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .4ജി സപ്പോർട്ടോടുകൂടിയാണ് ഇത് വിപണിയിൽ എത്തുന്നത് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo