Lava Yuva 2 5G
ലാവയുടെ ഏറ്റവും പുതിയ ബജറ്റ് 5G ഫോൺ, Lava Yuva 2 5G പുറത്തിറക്കി. ഇന്ത്യൻ സ്മാർട്ഫോൺ നിർമാതാക്കളായ ലാവ മുമ്പ് Yuva 2 4G അവതരിപ്പിച്ചിരുന്നു. ഫോണിന്റെ ഫീച്ചറുകൾ വിപണിശ്രദ്ധ നേടിയതോടെ 5ജി മോഡലുമായി കമ്പനി എത്തിയിരിക്കുന്നു.
താങ്ങാനാവുന്ന 5G ഹാൻഡ്‌സെറ്റുകളുടെ വിഭാഗത്തിലേക്ക് ഇനി ലാവയുടെ പോരാളിയും. 50MP ഡ്യുവൽ പിൻ ക്യാമറയിലാണ് ഈ സ്മാർട്ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. അതുപോലെ ഫോണിന്റെ മറ്റൊരു പ്രത്യേകത LED നോട്ടിഫിക്കേഷൻ സിസ്റ്റമാണ്. LED ലൈറ്റിലൂടെ ഫോൺ നോട്ടിഫിക്കേഷനുകൾ അറിയിക്കും. പുതിയ Lava 5G വിലയും ഫീച്ചറുകളും അറിയാം.
6.67 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് ലാവ യുവ 2 5G-യിലുള്ളത്. 90Hz റിഫ്രഷ് റേറ്റുള്ള, 700 nits പീക്ക് ബ്രൈറ്റ്നെസ്സ് ഡിസ്പ്ലേയുണ്ട്. യുണിസോക്ക് T760 6nm ഒക്ടാ കോർ പ്രോസസറാണ് ഫോണിലുള്ളത്. ഇത് 4GB റാമും 128GB ഇന്റേണൽ സ്റ്റോറേജും ജോടിയാക്കിയിരിക്കുന്നു. നിങ്ങൾക്ക് വെർച്വൽ റാം 4 ജിബി ലഭിക്കും. ഇങ്ങനെ 8GB ആക്കാവുന്നതാണ്. ആൻഡ്രോയിഡ് 14 ആണ് ഇതിന്റെ ഒഎസ്.
ഡ്യുവൽ റിയർ ക്യാമറയാണ് ലാവ 5ഉ ഫോട്ടോഗ്രാഫിക്കായി ഉപയോഗിച്ചിരിക്കുന്നത്. 50MP പ്രൈമറി സെൻസറും 2MP സെക്കൻഡറി സെൻസറും ഉൾപ്പെടുന്നു. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 8MP ഫ്രണ്ട് ക്യാമറയുമുണ്ട്.
മിന്നുന്ന ലൈറ്റുകൾ റിയർ ക്യാമറ മൊഡ്യൂളിലേക്ക് സംയോജിപ്പിച്ചിരിക്കുന്നു. ഇത് നോട്ടിഫിക്കേഷൻ ലൈറ്റ് ആണ്. ഇൻകമിംഗ് കോളുകൾക്കും ആപ്പ് അലേർട്ടുകൾക്കും സിഗ്നൽ നൽകുന്നതിനാണ് ഇവ നൽകിയിട്ടുള്ളത്.
Also Read: 17000 രൂപ വെട്ടിക്കുറച്ചു, Snapdragon പ്രോസസറുള്ള Nothing Phone 2 ഇതാ ഗംഭീര New Year ഓഫറിൽ!
5,000mAh ബാറ്ററിയാണ് യുവ 2 5G സ്മാർട്ഫോണിലുള്ളത്. ഇത് USB ടൈപ്പ്-സി പോർട്ട് വഴി 18W വയർഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്നു. ഇതിന് പുറമെ ഡ്യുവൽ സ്റ്റീരിയോ സ്പീക്കറുകളും സൈഡ് മൗണ്ടഡ് ഫിംഗർപ്രിന്റ് സെൻസറും ഫോണിലുണ്ട്.
4GB+128GB മോഡലിന് 9,499 രൂപയ്ക്ക് ലാവ യുവ 2 5G വാങ്ങാം. ഇത് ഒറ്റ സ്റ്റോറേജിലാണ് പുറത്തിറക്കിയത്. പ്രീമിയം മാർബിൾ ഫിനിഷിങ്ങിലാണ് ഫോൺ ഡിസൈൻ ചെയ്തിരിക്കുന്നത്. വൺപ്ലസ് 11-ന് സമാനമായ ഫിനിഷിങ്ങാണെന്ന് തോന്നിപ്പിക്കും. ബ്ലാക്ക്, വൈറ്റ് എന്നീ രണ്ട് നിറങ്ങളിൽ ഇത് ലഭ്യമാണ്.
കമ്പനി ഇതുവരെ ഫോണിന്റെ ഓൺലൈൻ വിൽപ്പനയെ കുറിച്ച് അറിയിച്ചിട്ടില്ല. എന്നാൽ റീട്ടെയിൽ സ്റ്റോറുകളിൽ ഒരു വർഷത്തെ വാറണ്ടിയും ഫ്രീ ഹോം സർവ്വീസുമായി വാങ്ങാം.