Lava Virat V1 Series എത്തി; ബജറ്റ് വിഭാഗത്തിൽ ഗ്ലാമറസ് 5G, 4G മോഡലുകൾ

Lava Virat V1 Series എത്തി; ബജറ്റ് വിഭാഗത്തിൽ ഗ്ലാമറസ് 5G, 4G മോഡലുകൾ

കുറഞ്ഞ വിലയിൽ മികച്ച ഫീച്ചറുകളുള്ള സ്മാർട്ട്ഫോൺ തേടുന്ന ഉപയോക്താക്കൾക്കായി ലാവയുടെ പുത്തൻ ബജറ്റ് ഹാൻഡ്സെറ്റുകളെത്തി. ബജറ്റ് വിഭാഗത്തിൽ 5G കണക്റ്റിവിറ്റിയും മികച്ച ഡിസ്പ്ലേയും പവർഫുൾ ബാറ്ററിയുമുള്ള Lava Virat V1 5G മോഡൽ കമ്പനി അവതരിപ്പിച്ചു. ഇതിനൊപ്പം സ്റ്റൈലിഷ് ഡിസൈനിൽ വളരെ കുറഞ്ഞ വിലയിൽ Lava Virat V1 4G സ്മാർട്ട് ഫോണും പുറത്തിറക്കിയിട്ടുണ്ട്.

Digit.in Survey
✅ Thank you for completing the survey!

വിദ്യാർത്ഥികൾക്കും പ്രായമായവർക്കും സാധാരണ ഉപയോക്താക്കൾക്കും ബജറ്റ് പരിധിയിൽ ഒരു പുതിയ സ്മാർട്ട്ഫോൺ നോക്കുന്നവർക്കും ഇവ അനുയോജ്യമായ മോഡലാണ്. ലാവ വിരാട് വി1 5ജി, ലാവ വിരാട് വി1 4ജി ഫോണുകളുടെ വില, സവിശേഷതകൾ, വിൽപ്പന എന്നിവ വിശദമായി അറിയാം.

Lava Virat V1 5G Specifications

8.75mm കനത്തിൽ മെലിഞ്ഞ ഡിസൈനിലാണ് പുതിയ ലാവ 5ജി ഫോൺ അവതരിപ്പിച്ചത്. ലാവ വിരാട് V1 5ജിയിൽ 6.75 ഇഞ്ച് HD+ ഡിസ്‌പ്ലേയാണ് കൊടുത്തിട്ടുള്ളത്. 120 ഹെർട്സ് റിഫ്രെഷ് റേറ്റ് ഈ 5ജി മോഡലിന് ലഭിക്കുന്നു. പൊടിയും സ്പ്ലാഷും പ്രതിരോധിക്കാൻ സ്മാർട്ട് ഫോണിന് IP64 റേറ്റിങ്ങുണ്ട്.

ഇതിൽ 13MP AI റിയർ ക്യാമറയുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 5 മെഗാപിക്സൽ ഫ്രണ്ട് സെൻസറും കൊടുത്തിരി്കുന്നു.

Also Read: 12GB റാം Samsung S25 Ultra വില ഇടിഞ്ഞു; 200MP ക്യാമറ ഫോൺ വമ്പൻ ഡിസ്‌കൗണ്ടിൽ!

ഇന്ത്യയുടെ സ്വന്തം സ്മാർട്ട് ഫോൺ ബ്രാൻഡായ ലാവ പുതിയ 5ജിയിൽ ക്ലീൻ ആൻഡ്രോയിഡ് സോഫ്റ്റ് വെയറാണ് അവതരിപ്പിച്ചത്. Android 16 ആണ് 5ജിയിലെ ഒഎസ്. പെർഫോമൻസിനായി ലാവ വിരാട് V1 5ജിയിൽ Unisoc T8200 പ്രോസസ്സർ പ്രവർത്തിക്കുന്നു. ഇതിൽ ഹെഡ്ഫോൺ ജാക്കുമുണ്ട്.

lava virat v1

18 വാട്ട് ഫാസ്റ്റ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന 6,000mAh ബാറ്ററിയും ഈ ലാവ ഫോണിൽ ഉൾപ്പെടുത്തിയിരിക്കുന്നു. ആര്യ ബ്ലൂ, സോണാർ ഗോൾഡ് എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ ലാവ വിരാട് വി1 5ജി ഇന്ത്യയിൽ ലഭിക്കും.

ലാവ വിരാട് വി1 4ജി സവിശേഷതകൾ

വിരാട് V1 4ജിയിൽ ചതുരാകൃതിയിലുള്ള ക്യാമറ മൊഡ്യൂൾ ഡിസൈനാണ് കൊടുത്തിരിക്കുന്നത്. 8.5mm കനം മാത്രമാണ് വിരാട് വി1 4ജി ഹാൻഡ്സെറ്റിലുള്ളത്. ഇത് സ്പ്ലാഷ് പ്രതിരോധമില്ലെങ്കിലും IP64 റേറ്റിങ്ങുണ്ട്. 6.75 ഇഞ്ച് IPS ഡിസ്‌പ്ലേയ്ക്ക് 90Hz റിഫ്രഷ് റേറ്റാണ് കൊടുത്തിരിക്കുന്നത്.

10 വാട്ട് സ്പീഡ് ചാർജിങ്ങിനെ പിന്തുണയ്ക്കുന്ന ബജറ്റ് ഫോണിൽ 5,000mAh ബാറ്ററിയാണുള്ളത്. ഇതിലും വി1 5ജിയിലെ പോലെ 13MP പിൻ ക്യാമറയും 5MP ഫ്രണ്ട് ക്യാമറയും നൽകിയിരിക്കുന്നു. Android 15 Go എഡിഷനാണ് ലാവ വിരാട് 4ജിയുടെ സോഫ്റ്റ് വെയർ.

നിലഗിരി ബ്ലൂ, ഹിമാലയൻ സിൽവർ എന്നീ രണ്ട് കളർ ഓപ്ഷനുകളിൽ സ്മാർട്ട് ഫോൺ ലഭ്യമാകും.

Lava Virat V1 Series India Price

ലാവ വിരാട് വി1 സീരീസിന്റെ 5ജി മോഡലിന്റെ ഇന്ത്യയിവെ വില ആരംഭിക്കുന്നത് 11999 രൂപയ്ക്കാണ്. എന്നാൽ ഇത് ആദ്യ സെയിലിലെ മാത്രം വിലയാണ്. രണ്ടാം ദിവസം മുതൽ ഈ സ്മാർട്ട്ഫോൺ 12,999 രൂപയ്ക്ക് വിൽക്കുന്നു.

ലാവ വിരാട് വി1 4ജി ഫോണിന് ഇന്ത്യയിലെ വില 8999 രൂപയാണ്. ആദ്യ സെയിലിന് ശേഷം ഫോണിന്റെ വില 9,999 രൂപയിലേക്ക് വർധിക്കും.

ജൂലൈ 31-ന് ഉച്ചയ്ക്ക് 12 മണിക്ക് സ്മാർട്ട് ഫോൺ ഇന്ത്യയിൽ വിൽപ്പനയ്‌ക്കെത്തും. രണ്ട് മോഡലുകളും ഫ്ലിപ്കാർട്ട് വഴിയും ലാവ ഓൺലൈൻ സൈറ്റിലൂടെയും പർച്ചേസ് ചെയ്യാനാകും.

Anju M U

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community. View Full Profile