8000 രൂപയ്ക്ക് താഴെ Lava Bold N2 Pro ഇന്ത്യയിൽ, 5000mAh പവറിൽ സ്റ്റൈലൻ ലുക്ക്!

കുറഞ്ഞ വിലയിൽ പ്രീമിയം ലുക്കും കരുത്തുറ്റ ഫീച്ചറുകളുമുള്ള പുതിയ സ്മാർട്ട് ഫോൺ ഇന്ത്യൻ വിപണിയിൽ. ഇന്ത്യൻ സ്മാർട്ട്ഫോൺ ബ്രാൻഡായ ലാവയുടെ Lava Bold N2 Pro പുറത്തിറങ്ങി. 8,000 രൂപയിൽ താഴെ വില വരുന്ന ഈ ഫോണിൽ 5000mAh ബാറ്ററിയും 50 മെഗാപിക്സൽ ക്യാമറയും കൊടുത്തിരിക്കുന്നു. കരുത്തൻ ബാറ്ററിയും മികച്ച പെർഫോമൻസും വാഗ്ദാനം ചെയ്യുന്ന ഓൾറൗണ്ടർ സ്മാർട്ട്ഫോൺ ആണിത്. ലാവ ബോൾഡ് എൻ2 പ്രോയുടെ പ്രധാന സവിശേഷതകളും വിലയും വിശദമായി അറിയാം.

Lava Bold N2 Pro Price India

7,999 രൂപ വിലയുള്ള ഫോണാണ് ലാവ ബോൾഡ് N2 പ്രോ. 4GB + 128GB സ്റ്റോറേജുള്ള സ്മാർട്ട് ഫോണാണിത്. ഇതിന്റെ വിൽപ്പന ഏപ്രിൽ 6 ന് ഉച്ചയ്ക്ക് 12 മണി മുതൽ നടക്കും. ഫ്ലിപ്കാർട്ട് വഴിയാണ് സ്മാർട്ട്‌ഫോൺ വിൽപ്പന. ഓറോറ ഗോൾഡ്, എക്ലിപ്സ് ഗ്രേ നിറങ്ങളിൽ ലോ ബജറ്റ് സ്മാർട്ട് ഫോൺ ലഭ്യമാകും. ഒരു വർഷത്തെ വാറണ്ടിയിലാണ് ലാവ ബോൾഡ് N2 പ്രോ വിൽക്കുന്നത്.

Also Read: BSNL 60 days plan: ദിവസം 5 രൂപ നിരക്കിൽ കിടു പ്ലാൻ, എയർടെലിനും ജിയോയ്ക്കും ചെക്ക്

ലാവ ബോൾഡ് N2 പ്രോ സവിശേഷതകൾ

ഇത് 4ജി കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യുന്നവർക്കുള്ള ലാവ സ്മാർട്ട് ഫോണാണ്. ലാവ ബോൾഡ് എൻ2 പ്രോയുടെ ഡിസ്പ്ലേ, ബാറ്ററി, ക്യാമറ, പ്രോസസർ തുടങ്ങിയ ഫീച്ചറുകൾ പരിശോധിക്കാം.

  1. ഡിസ്പ്ലേ: ലാവ ബോൾഡ് N2 പ്രോയിൽ 6.75 ഇഞ്ച് LCD പാനലാണുള്ളക്. ഇത് HD+ റെസല്യൂഷൻ, 120Hz റീഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്നു.
  2. ബാറ്ററി: 5,000mAh ബാറ്ററിയാണ് ലാവ സ്മാർട്ട് ഫോണിലുള്ളത്. ഇത് യുഎസ്ബി-സി പോർട്ട് വഴി 18W ചാർജിംഗിനെ പിന്തുണയ്ക്കുന്നു.
  3. ക്യാമറ: ലാവ ബോൾഡ് N2 പ്രോയിൽ 50 മെഗാപിക്സൽ പിൻ ക്യാമറയുണ്ട്. സ്മാർട്ട് ഫോണിന് മുൻവശത്ത് 8 മെഗാപിക്സൽ സെൽഫി ക്യാമറ കൊടുത്തിരിക്കുന്നു.
  4. പ്രോസസർ: 4 ജിബി റാമുമായി ജോടിയാക്കിയ യൂണിസോക്ക് ടി7250 ചിപ്‌സെറ്റാണ് ഇതിലുള്ളത്. ലാവ ബോൾഡ് എൻ2 പ്രോ സ്മാർട്ട്ഫോൺ 4 ജി സ്റ്റോറേജ് വെർച്വൽ മെമ്മറിയായി ഉപയോഗിക്കാൻ സാധിക്കുന്നതാണ്.
  5. കണക്റ്റിവിറ്റി: വൈ-ഫൈ, 4G LTE, ബ്ലൂടൂത്ത്, GPS തുടങ്ങിയ കണക്റ്റിവിറ്റി ഓപ്ഷനുകൾ ലാവ 4ജി സ്മാർട്ട് ഫോണിനുണ്ട്.
  6. ഡ്യൂറബിലിറ്റി: പൊടിയും വെള്ളവും പ്രതിരോധിക്കുന്നതിന് IP54 റേറ്റിംഗ് ഉണ്ട്.
Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :