ഫേസ്അൺലോക്കിങ് സംവിധാനവുമായി ലാവയുടെ ബഡ്ജറ്റ് ഫോണുകൾ

ഫേസ്അൺലോക്കിങ് സംവിധാനവുമായി ലാവയുടെ ബഡ്ജറ്റ് ഫോണുകൾ
HIGHLIGHTS

18.9 ഡിസ്പ്ലേ റെഷിയോയിൽ ,ഫേസ് ഡിറ്റെക്ഷനോടെ ലാവ Z91,വില 9999 രൂപ 2018

ലാവയുടെ ഏറ്റവും  പുതിയ Z91 വിപണിയിൽ എത്തി .മികച്ച സവിശേഷതകളോടെ വിപണിയിൽ എത്തിയ ഈ മോഡലുകളുടെ വില 9999 രൂപയാണ് .ഇതിന്റെ പ്രധാന സവിശേഷതകളിൽ എടുത്തുപറയേണ്ടത് ഇതിന്റെ ഫേസ് ഡിറ്റക്ഷൻ ആണ് .ഫേസ് ഉപയോഗിച്ച് നിങ്ങൾക്ക് പാസ്സ്‌വേർഡ് സെറ്റ് ചെയ്യാവുന്നതാണ് .ഇതിന്റെ പ്രധാന സവിശേഷതകൾ മനസിലാക്കാം .

5.7 ഇഞ്ചിന്റെ HD ഡിസ്‌പ്ലേയാണ് ഈ മോഡലുകൾക്കുള്ളത് .കൂടാതെ 18.9 ഡിസ്പ്ലേ റെഷിയോ ഈ മോഡലുകൾ കാഴ്ചവെക്കുന്നുണ്ട് .3 ജിബിയുടെ റാം കൂടാതെ 32 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് 128 ജിബിവരെ വർദ്ധിപ്പിക്കാവുന്ന മെമ്മറി എന്നിവ ഇതിന്റെ ആന്തരിക സവിശേഷതകളാണ് .


MediaTek MTK 6739 പ്രോസസറിലാണ് ഇതിന്റെ പ്രവർത്തനം നടക്കുന്നത് .ആൻഡ്രോയിഡിന്റെ  nougat ലാണ് ഇതിന്റെ ഓപ്പറേറ്റിംഗ് സിസ്റ്റം പ്രവർത്തിക്കുന്നത് .ഇതിന്റെ ക്യാമറകളുടെ സവിശേഷതകൾ പറയുകയാണെങ്കിൽ 13 മെഗാപിക്സലിന്റെ പിൻ ക്യാമറകളും കൂടാതെ 8 മെഗാപിക്സലിന്റെ സെൽഫി ക്യാമറകളുമാണ് ഇതിനുള്ളത് .

 3000 mAhന്റെ ബാറ്ററി ലൈഫ് ആണ് ഈ മോഡലുകളുടെ ബാറ്ററി കാഴ്ചവെക്കുന്നത് .മെയ്  മാസം അവസാനത്തോടുകൂടി ഇത് ഓൺലൈൻ ഷോപ്പുകളിൽ എത്തുന്നു .ഇതിന്റെ ഓൺലൈൻ ഷോപ്പുകളിലെ വിലവരുന്നത് 9999 രൂപയാണ് .അതുപോലെതന്നെ ഈ സ്മാർട്ട് ഫോണുകൾ വാങ്ങിക്കുമ്പോൾ 2000 രൂപയുടെ ക്യാഷ് ബാക്ക് ഓഫറുകളും എയർടെൽ നൽകുന്നു . 

ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോണുകൾ വാങ്ങിക്കുവാൻ ഉദ്ദേശിക്കുന്നവർക്ക് തീർച്ചയായും വാങ്ങിക്കാവുന്ന ഒരു മോഡലാണ് ലാവ ഇപ്പോൾ പുറത്തിറക്കിയിരിക്കുന്നത് .എന്നാൽ ഇതേ വിലയിൽ ഷാവോമിയുടെ റെഡ്മി നോട്ട് 5 മോഡലുകൾ വിപണിയിൽ ലഭ്യമാകുന്നുണ്ട് .അതുപോലെതന്നെ 10999 രൂപയ്ക്ക് ഡ്യൂവൽ പിൻ ക്യാമറയിൽ ഹുവാവെയുടെ ഹോണർ 9 ലൈറ്റ് ലഭിക്കുന്നുണ്ട് . 

ഡിജിറ്റ് മലയാളം Instagram ഇസ്റ്റാഗ്രാം പേജ് ലൈക്ക് ചെയ്യുക

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo