13 എംപി ക്യാമെറയിൽ കാർബൺ Titanium Jumbo,വില 6,490

13 എംപി ക്യാമെറയിൽ  കാർബൺ Titanium Jumbo,വില 6,490
HIGHLIGHTS

4000mAh ന്റെ ബാറ്ററിയിൽ Titanium Jumbo

 

കാർബണിന്റെ ഏറ്റവും പുതിയ മോഡലുകളിൽ ഒന്നാണ് Titanium Jumbo.ഇത് ഒരു ബഡ്‌ജെക്റ്റ് സ്മാർട്ട് ഫോൺ തന്നെയാണ് .കുറഞ്ഞ ചിലവിൽ വാങ്ങിക്കാവുന്ന ഈ  സ്മാർട്ട് ഫോണിന്റെ വിപണിയിലെ വില ഏകദേശം 6,490 രൂപയാണ് .ഇതിന്റെ കൂടുതൽ സവിശേഷതകൾ മനസിലാക്കാം .

ഇതിന്റെ ഡിസ്‌പ്ലേയ്ക്കുറിച്ചു പറയുകയാണെങ്കിൽ 5 ഇഞ്ചിന്റെ HD IPS ഡിസ്പ്ലേയാണ് ഇതിനു നൽകിയിരിക്കുന്നത് .2 ജിബിയുടെ റാം ആണ് ഇതിനുള്ളത് .അതുകൊണ്ടുതന്നെ ഒരു ആവറേജ് പെർഫോമൻസ് മാത്രമായിരിക്കും ഇത് കാഴ്ചവെക്കുന്നത് .

കൂടാതെ 16 ജിബിയുടെ ഇന്റെർണൽ സ്റ്റോറേജ് ഇതിനുണ്ട് .64 ജിബിവരെ ഇതിന്റെ മെമ്മറി നിങ്ങൾക്ക് കാർഡ് ഉപയോഗിച്ച് വർദ്ധിപ്പിക്കുവാൻ സാധിക്കുന്നതാണ് .13 മെഗാപിക്സലിന്റെ പിൻ ക്യാമറയും കൂടാതെ 8 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണ് ഇതിനുള്ളത് .4ജി സ്മാർട്ട് ഫോൺ ആണിത് .ആൻഡ്രോയിഡ് nougat ലാണ് ഇതിന്റെ ഓ എസ് പ്രവർത്തനം .

ഇതിന്റെ ഏറ്റവും പ്രധാനപ്പെട്ട സവിശേഷത ഇതിന്റെ ബാറ്ററി ലൈഫ് തന്നെയാണ് .4000mAh ന്റെ ബാറ്ററി ലൈഫ് ആണ് ഇത് കാഴ്ചവെക്കുന്നത് .ഇതിന്റെ നേട്ടങ്ങളെക്കുറിച്ചു പറയുകയാണെകിൽ 13എംപി ക്യാമെറ ,ബാറ്ററി ,വില എന്നിവ ഇതിന്റെ നേട്ടങ്ങളാണ് .

Anoop Krishnan

Anoop Krishnan

Experienced Social Media And Content Marketing Specialist View Full Profile

Digit.in
Logo
Digit.in
Logo