4799 രൂപയ്ക്ക് കാർബൺ “ഫാഷൻ ഐ “

HIGHLIGHTS

ചെറിയ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാം "കാർബൺ ഫാഷൻ "

കാർബണിന്റെ മറ്റൊരു സ്മാർട്ട് മോഡൽ കൂടി ഇന്ത്യൻ വിപണിയിൽ എത്തുന്നു .കാർബണിന്റെ ഫാഷൻ ഐ എന്ന മോഡലാണ് ഇപ്പോൾ വിപണിയിൽ എത്തിയിരിക്കുന്നത് .ഇതിന്റെ ഇന്ത്യൻ വിപണിയിലെ വില എന്നുപറയുന്നത് 4799 രൂപയാണ് .ഇതിന്റെ കൂടുതൽ വിശേഷങ്ങൾ മനസിലാക്കാം .ഇതിന്റെ ഡിസ്പ്ലേയെ കുറിച്ച് പറയുകയാണെങ്കിൽ 5 ഇഞ്ച് മികച്ച ഡിസ്പ്ലേ ആണ് ഇതിനു നൽകിയിരിക്കുന്നത് .

ഇതിന്റെ ഓ എസ്സിനെ കുറിച്ച് പറഞ്ഞാൽ 5.1 ആൻഡ്രോയിഡ് വേർഷനിൽ ആണ് ഇതിന്റെ പ്രവർത്തനം .1280×720 പിക്സൽ റെസലൂഷൻ ആണ് ഇതിനു നൽകിയിരിക്കുന്നത് .1.3Ghz കോർ പ്രോസസ്സർ ആണ് ഇതിനുള്ളത് .1 ജിബിയുടെ റാം ,8 ജിബിയുടെ മെമ്മറി സ്റ്റോറേജ് എന്നിവ ഇതിന്റെ മറ്റു സവിശേഷതകളാണ് .32 ജിബിവരെ മെമ്മറി വർധിപ്പിക്കുവാൻ സാധിക്കും .

ഇതിന്റെ ക്യാമറയെ കുറിച്ച് പറയുകയാണെങ്കിൽ 8 മെഗാപിക്സലിന്റെ പിൻ ക്യാമറയും ,2 മെഗാപിക്സലിന്റെ മുൻ ക്യാമറയും ആണുള്ളത് .2000mAh ന്റെ മാന്യമായ ബാറ്ററി ലൈഫും ഇത് കാഴ്ചവെക്കുന്നുണ്ട് .ചെറിയ ചിലവിൽ നിങ്ങൾക്ക് വാങ്ങിക്കാവുന്ന ഒരു മികച്ച സ്മാർട്ട് ഫോൺ തന്നെയാണിത് .എല്ലാ ഓൺലൈൻ വെബ് സൈറ്റുകളിലും ഇത് ലഭ്യമാകുന്നു .ഇതിന്റെ വില എന്നുപറയുന്നത് 4799 രൂപയാണ് .

Anoop Krishnan

Experienced Social Media And Content Marketing Specialist

Connect On :