iQOO Z9X 5G Launch: 44W ഫ്ലാഷ് ചാർജ് സപ്പോർട്ടും 6000mAh ബാറ്ററിയുമുള്ള iQOO 5G ഉടനെത്തും

Updated on 16-May-2024
HIGHLIGHTS

ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുള്ള ഫോണാണ് iQOO Z9X 5G

6,000mAh ബാറ്ററിയും 44W ഫ്ലാഷ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്

30 മിനിറ്റ് ചാർജിൽ 10 മണിക്കൂർ ബാറ്ററി ലൈഫ് തരുന്ന പവർഫുൾ ഫോണാണിത്

വീണ്ടും ജനപ്രിയത നേടാൻ iQOO Z9X 5G ലോഞ്ചിനൊരുങ്ങുന്നു. മെയ് 16-ന് ഇന്ത്യയിൽ ഫോൺ പുറത്തിറങ്ങുമെന്നാണ് സൂചന. 30 മിനിറ്റ് ചാർജിൽ 10 മണിക്കൂർ ബാറ്ററി ലൈഫ് തരുന്ന പവർഫുൾ സ്മാർട്ഫോണാണ് വരുന്നത്.

iQOO Z9X 5G

ക്വാൽകോം സ്നാപ്ഡ്രാഗൺ പ്രോസസറുള്ള ഫോണാണ് ഐക്യൂ Z9X 5G.ഫോണിന്റെ സ്പെസിഫിക്കേഷനെ കുറിച്ച് ചില സൂചനകൾ വരുന്നു. 6,000mAh ബാറ്ററിയും 44W ഫ്ലാഷ് ചാർജിങ്ങുമുള്ള സ്മാർട്ഫോണാണിത്. ഈ വർഷം ആദ്യം കമ്പനി iQOO Z9 പുറത്തിറക്കിയിരുന്നു. ഇതിന്റെ വിജയത്തിന് ശേഷമാണ് സീരീസിൽ പുതിയ മോഡൽ ഉൾപ്പെടുത്തുന്നത്. ബജറ്റ് നോക്കി ഫോൺ വാങ്ങുന്നവർക്കിത് ഭേദപ്പെട്ട ഫോണായിരിക്കും.

iQOO Z9x 5G

iQOO Z9X 5G സ്പെസിഫിക്കേഷൻ

8.34mm ഫ്രെയിമിലാണ് പുതിയ ഫോൺ ഐക്യൂ നിർമിച്ചിട്ടുള്ളത്. ഈ ഫോണിന് 5,000mAh-ലധികം ബാറ്ററി ഉൾക്കൊള്ളുന്നു. 7.99 mm കനമുള്ള സ്മാർട്ഫോണാണിത്. ഇതിനെ പവർഫുൾ ആക്കുന്ന ബാറ്ററി 6,000mAh ബാറ്ററി ആയിരിക്കുമെന്നും പറയുന്നു.

30 മിനിറ്റ് ചാർജിൽ 10 മണിക്കൂർ ബാറ്ററി ലൈഫ് ഐക്യൂ തരുന്നു. ഇതിന് 44W FlashCharge ടെക്നോളജി സപ്പോർട്ടുണ്ട്. നേരത്തെ പറഞ്ഞ പോലെ സ്നാപ്ഡ്രാഗൺ ആണ് ഐക്യൂ Z9X-ന്റെ പ്രോസസർ. Qualcomm Snapdragon 6 Gen 1 ചിപ്‌സെറ്റിൽ ഇത് പ്രവർത്തിക്കുന്നു.

വില എത്രയാകും?

ഐക്യൂ Z9x ഏകദേശം 15,000 രൂപ റേഞ്ചിൽ വരുന്ന ഫോണാണെന്നാണ് ലഭിക്കുന്ന വിവരം. വൺപ്ലസ്, സാംസങ് ഫോണുകളെ പോലെ ജനപ്രിയ ബ്രാൻഡാണ് ഐക്യൂവും. അതിനാൽ ബജറ്റ് ലിസ്റ്റിൽ ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് iQOO Z9X ഉപയോഗപ്രദമാകും.

8GB+128GB വേരിയന്റിന്റെ ചൈനയിലെ വില 1,149 യുവാനാണ്. ഇത് ഇന്ത്യൻ മൂല്യത്തിലേക്ക് വരുമ്പോൾ 13,500 രൂപയാകും. 8GB+256GB വരുന്ന ഐക്യൂവിന് 1,249 യുവാൻ വരും. ഇന്ത്യൻ മൂല്യത്തിൽ ഏകദേശം 14,700 രൂപയാകും. അതുപോലെ 12GB+256GB ഐക്യൂവിന് 1,449 യുവാനാണ് വില. ഇന്ത്യൻ മൂല്യത്തിൽ 16,700 രൂപയെന്ന് പറയാം.

READ MORE: Vivo X Fold 3 Pro: Snapdragon പ്രോസസറുള്ള പ്രീമിയം ഫോൺ ചൈനയും കടന്ന്, ഇനി ഇന്ത്യയിലേക്ക്| TECH NEWS

ഇങ്ങനെ 13,000 രൂപ മുതൽ 16,000 രൂപ റേഞ്ചിൽ വരുന്ന സ്മാർട്ഫോണായിരിക്കും ഇവ. സ്റ്റോം ഗ്രേ, ടൊർണാഡോ ഗ്രീൻ എന്നീ നിറങ്ങളിൽ ഫോൺ ലഭ്യമാകും. 15,000 രൂപ റേഞ്ചിൽ 5G ഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് ഇത് ബെസ്റ്റ് ഓപ്ഷനായിരിക്കും. എന്നാലും ഇവിടെ പറഞ്ഞ ഫോണിന്റെ ഫീച്ചറുകളിൽ വ്യത്യാസം വരും. ലോഞ്ചിന് ശേഷം മാത്രമായിരിക്കും ഇത് വ്യക്തമാകുക.

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :