ബഫ് ബ്ലൂ iQOO ഫോൺ വരുന്നൂ... സ്നാപ്ഡ്രാഗൺ 8 പ്രോസസറുള്ള ബജറ്റ്-ഫ്രെണ്ട്ലി Neo9S Pro Plus
iQOO പുതുതായി വിപണിയിലേക്ക് iQOO Neo9S Pro Plus എത്തിക്കുന്നു. കരുത്തുറ്റ ബാറ്ററിയുള്ള സ്മാർട്ഫോണാണിയിരിക്കും ഇത്. സ്നാപ്ഡ്രാഗൺ 8 Gen 3 ചിപ്‌സെറ്റാണ് ഫോണിൽ ഫീച്ചർ ചെയ്യുന്നത്.
കഴിഞ്ഞ വർഷാവസാനം ഈ സീരീസിൽ രണ്ട് iQOO ഫോണുകൾ പുറത്തിറക്കിയിരുന്നു. ഐക്യൂ നിയോ 9, നിയോ 9 പ്രോ എന്നിവയാണ് ഡിസംബറിൽ എത്തിയത്. ഇപ്പോഴിതാ Neo9S Pro+ കൂടി പങ്കുചേരുന്നു. ഈ ഐക്യൂ ഫോൺ ജൂലൈയിൽ വിപണിയിലെത്തും എന്നാണ് പുതിയ അപ്ഡേറ്റ്. ഏറ്റവും മികച്ച ഫോൺ, മികച്ച ഡിസൈനിൽ വാങ്ങാനാകും.
ബഫ് ബ്ലൂ നിറത്തിലുള്ള ഐക്യൂ ഫോണിന്റെ ഡിസൈൻ ഇതിനകം വൈറലായിട്ടുണ്ട്. മനോഹരമായ നീല നിറത്തിൽ വെഗൻ ലെതർ ഫിനിഷിങ്ങിലായിരിക്കും ഫോൺ വരുന്നത്.
ഐക്യു നിയോ9എസ് പ്രോ+ന്റെ വില എത്രയാണെന്ന് ഇതുവരെ വ്യക്തമല്ല. സ്നാപ്ഡ്രാഗൺ 8 Gen 3 പ്രോസസറുള്ള ഏറ്റവും വില കുറഞ്ഞ ഫോണായിരിക്കുമിത്. എന്നാൽ ഫോണിന്റെ സ്പെസിഫിക്കേഷനുകളെ കുറിച്ച് ചില സൂചനകൾ വരുന്നുണ്ട്.
ഐക്യൂ Neo9S Pro+ ഫോണിന് 6.78-ഇഞ്ച് വലിപ്പമാണ് വരുന്നത്. 1.5K LTPO AMOLED ഡിസ്‌പ്ലേയാണ് ഫോണിലുള്ളത്. അൾട്രാസോണിക് അണ്ടർ സ്‌ക്രീൻ ഫിംഗർപ്രിന്റ് സ്കാനറാണ് ഇതിലുള്ളത്. 6K കനോപ്പി VC ലിക്വിഡ് കൂളിംഗ് സിസ്റ്റം ഇതിലുണ്ട്.
120W ഫാസ്റ്റ് ചാർജിങ്ങിനെ ഐക്യൂ സപ്പോർട്ട് ചെയ്യുന്നു. 5160mAh ഡ്യുവൽ-സെൽ ബാറ്ററി സ്മാർട്ഫോണിലുണ്ടായിരിക്കും. ആദ്യം പറഞ്ഞ പോലെ സ്നാപ്ഡ്രാഗൺ 8 Gen 3 ഫോണിലുണ്ടാകും. ഇത് ഗംഭീര പ്രകടനവും വാഗ്ദാനം ചെയ്യുന്ന പ്രോസസറാണ്. ഫോണിന്റെ ക്യാമറയെ കുറിച്ച് ഇതുവരെ വിവരങ്ങൾ ലഭ്യമായിട്ടില്ല.
ഫോണിന്റെ ലെതർ ബാക്ക് ഡിസൈൻ തന്നെയാണ് എടുത്ത് പറയേണ്ടത്. കൂടാതെ ഈ ഐക്യൂ ഫോണിന് ഒരു സിൽക്കി ടച്ച് ഫീച്ചറുണ്ടാകും. വിവോയുടെ TOL റബ്ബിങ് പ്രോസസിലൂടെ വികസിപ്പിച്ച പ്രതലമായിരിക്കും ഫോണിലുള്ളത്.
Read More: Infinix പുറത്തിറക്കിയ 19,999 രൂപയുടെ Note 40 5G! First Sale ഓഫറായി 4000 രൂപ കിഴിവ്
ഭാരം കുറഞ്ഞ സ്മാർട്ഫോണായിരിക്കും ഈ ഐക്യൂ സ്മാർട്ഫോണിലുണ്ടാകുക. വൺപ്ലസ് ഏസ്3 Pro-യുമായി മത്സരിക്കുന്ന സ്മാർട്ഫോണായിരിക്കും ഇത്. ജൂലൈയിൽ ഫോണിന്റെ ഔദ്യോഗിക ലോഞ്ച് എന്തായാലും പ്രതീക്ഷിക്കാം.