ഇന്ത്യയിലെ യുവ സ്മാർട്ട് ഫോൺ ആരാധകർക്കിടയിലേക്ക് പുതിയതായി എത്തിയ സ്മാർട്ട് ഫോണാണ് iQOO 15 Apex. ലൂമിനസ് ലാവ ഡിസൈനിലും, Samsung 2K ഡിസ്പ്ലേയിലുമാണ് വിവോയുടെ സബ് ബ്രാൻഡ് ഐഖൂ ഫോൺ അവതരിപ്പിച്ചത്. ഇതുവരെ ഐഖൂ 15 മോഡലിൽ വിപണിയിൽ ഉണ്ടായിരുന്നത് ആൽഫ, ലെജൻഡ് എഡിഷനുകളാണ്. പുതിയതായി എത്തിയ ഐഖൂ 15 എപെക്സ് സ്മാർട്ട് ഫോണിന്റെ ആദ്യ വിൽപ്പന ഇന്ത്യയിൽ ആരംഭിച്ചു.
കരുത്തൻ പ്രോസസർ, കൂറ്റൻ ബാറ്ററി, പ്രീമിയം ഡിസ്പ്ലേ, മികച്ച റിഫ്രഷ് റേറ്റ് സപ്പോർട്ടുളള ഫ്ലാഗ്ഷിപ്പ് മോഡലാണിത്. ഐക്യൂ 15 എപെക്സിന്റെ ഓരോ ഫീച്ചറുകളും വിശദമായി അറിയാം.
iQOO 15 Apex Specifications
ഡിസ്പ്ലേ: 6.85 വലിപ്പമുള്ള ഡിസ്പ്ലേയിലാണ് ഐഖൂ 15 എപ്ക്സ് അവതരിപ്പിച്ചത്. Samsung 2K M14 Lead OLED ഡിസ്പ്ലേയാണ് ഈ സ്മാർട്ട് ഫോണിലുള്ളത്. ഐഖൂ 15 എപെക്സിന് 144Hz റിഫ്രഷ് റേറ്റ് സപ്പോർട്ടുള്ള ഡിസ്പ്ലേയുണ്ട്.
ക്യാമറ: 50MP ട്രിപ്പിൾ ക്യാമറയാണുള്ളത്. 50MP പ്രൈമറി സെൻസർ, 50MP അൾട്രാ വൈഡ് ക്യാമറ, 50MP പെരിസ്കോപ്പ് ടെലിഫോട്ടോ ലെൻസും ചേർന്നതാണ് റിയർ ക്യാമറ യൂണിറ്റ്. 3x ഒപ്റ്റിക്കൽ സൂം പിന്തുണയ്ക്കുന്ന ടെലിഫോട്ടോ ലെൻസാണിത്.
പ്രോസസർ: ഏറ്റവും ഗംഭീരമായ പ്രോസസറാണ് സ്മാർട്ട് ഫോണിലുള്ളത്. ഈ ഐഖൂ ഫ്ലാഗ്ഷിപ്പിൽ ക്വാൽകോമിന്റെ സ്നാപ്ഡാഗൺ 8 Elite Gen 5 പ്രോസസർ കൊടുത്തിരിക്കുന്നു. ഫോണിന്റെ ചൂട് കൈകാര്യം ചെയ്യുന്നതിന് 8,000mm2 ചേമ്പർ കൂളിങ് സിസ്റ്റം കൊടുത്തിട്ടുണ്ട്.
ബാറ്ററി: 100W ഫ്ലാഷ് ചാർജ് സപ്പോർട്ട് ചെയ്യുന്ന കരുത്തൻ സെല്ലാണ് ഐഖൂ എപെക്സ് ഫ്ലാഗ്ഷിപ്പ് ഡിവൈസിലുള്ളത്. ഇതിൽ 7,000mAh ബാറ്ററിയാണുള്ളത്.
സോഫ്റ്റ് വെയർ: 5 വർഷത്തെ ഓപ്പറേറ്റിങ് സിസ്റ്റം സപ്പോർട്ടുള്ള OriginOS 6 സോഫ്റ്റ് വെയറാണ് ഇതിലുള്ളത്. ആൻഡ്രോയിഡ് 16 വേർഷനാണിത്.
ഐഖൂ 15 എപെക്സ് ഇന്ത്യയിലെ വില
72,999 രൂപ മുതൽ വിലയാകുന്ന സ്മാർട്ട് ഫോണാണിത്. ഈ ഐഖൂ ഫോണിൽ 12GB റാം, 256B ഇന്റേണൽ സപ്പോർട്ടുള്ളതാണ് ബേസിക് മോഡൽ.
12GB + 256: 72,999 രൂപ
16GB + 512GB: 79,999 രൂപ
6000 രൂപ ബാങ്ക് കിഴിവ് സ്മാർട്ട് ഫോണിന് അനുവദിച്ചിരിക്കുന്നു. ഇങ്ങനെ സ്മാർട്ട് ഫോൺ 66,999 രൂപയ്ക്ക് ആദ്യ വിൽപ്പനയിൽ ലഭ്യമാകും.
Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.