iphone se 4
iPhone SE 4 വരാൻ ഇനി ചുരുക്കം ദിവസങ്ങൾ മാത്രമാണ് ശേഷിക്കുന്നത്. മിഡ് റേഞ്ച് ഐഫോൺ കസ്റ്റമേഴ്സിന് വേണ്ടിയാണ് ഐഫോൺ SE 4 പുറത്തിറക്കുന്നത്. iPhone 16 ഫോണുകളിലെ സമാന ഫീച്ചറുകളുമായാണ് ഈ ആപ്പിൾ ഫോൺ വരുന്നത്.
ഐഫോൺ എസ്ഇ 4 ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുമായി വരുമെന്നാണ് റിപ്പോർട്ടുകൾ. ഇതിൽ 3nm പ്രോസസറും Apple A18 ചിപ്‌സെറ്റുമാണുള്ളത്. എന്നുവച്ചാൽ ഐഫോൺ 16 സീരീസുകളുമായി ചില സമാനതകൾ ഈ സ്മാർട്ഫോണിനുണ്ടാകും. എങ്കിലും ഐഫോൺ 16 പ്രോയിലെ എ18 പ്രോയേക്കാൾ ഇതിന് ശക്തി കുറവാണ്. പക്ഷേ ഐഫോൺ 16, ഐഫോൺ 16 പ്രോയുടെ അതേ സ്റ്റോറേജായിരിക്കും ഇതിനുണ്ടാകുക.
6.1 ഇഞ്ച് ഒഎൽഇഡി ഡിസ്‌പ്ലേ ആയിരിക്കും ഇതിലുണ്ടാകുക എന്നാണ് ലഭിക്കുന്ന വിവരം. ഏറ്റവും പുതിയ എ18 ചിപ്പ് ഇതിൽ കൊടുക്കാനാണ് സാധ്യത. ഐഫോൺ 16, ഐഫോൺ 16 പ്ലസ് എന്നിവയിൽ പവർ ചെയ്യുന്ന അതേ പ്രോസസർ ഉപയോഗിക്കാനും സാധ്യതയുണ്ട്. AI- പവർ ഫീച്ചറുള്ളതാണ് എടുത്തുപറയേണ്ട സവിശേഷത. ഇങ്ങനെ ഏറ്റവും വിലകുറഞ്ഞ ഐഫോണിൽ നിങ്ങൾക്ക് ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ലഭിക്കുന്നതാണ്.
ഐഫോൺ 14 പോലെ തോന്നിപ്പിക്കുന്ന ഡിസൈനായിരിക്കും ഈ സ്മാർട്ഫോണിലുണ്ടാകുക. എന്നാൽ ഡൈനാമിക് ഐലൻഡ് പോലുള്ള ഫീച്ചറുകൾ ഇതിലുണ്ടാകില്ല. ഒറ്റ-ക്യാമറ യൂണിറ്റായിരിക്കും ഈ ഐഫോണിലുണ്ടാകുക. എന്നുവച്ചാൽ ഐഫോൺ 16-ലെ അൾട്രാ വൈഡ് ആംഗിൾ ലെൻസ് ഇതിൽ ഒരുപക്ഷേ ലഭ്യമാകില്ല.
അതിനാൽ ബജറ്റ് നോക്കി വാങ്ങാത്തവർക്ക് ഐഫോൺ 16 തന്നെയാണ് മികച്ച ഓപ്ഷൻ. കാരണം ക്യാമറയിലും വലിപ്പത്തിലുമെല്ലാം ഐഫോൺ എസ്ഇ 4 അത്രയും ഗംഭീരമാകില്ല.
അടുത്തിടെ ഐഫോൺ 16 70,000 രൂപയ്ക്ക് താഴെ വിലയിലെത്തി. എന്നാൽ ഐഫോൺ SE 4-ന്റെ വില 50,000 രൂപയ്ക്കും 60,000 രൂപയ്ക്കും ഇടയിലായിരിക്കും. ഇത് ശരിക്കും എസ്ഇ മോഡലുകളുടെ ബജറ്റ് വിലയിൽ നിന്ന് കുറച്ച് അധികമാണ്.
ഇന്ത്യയിൽ നല്ല വിപണി കണ്ടെത്താൻ സാധ്യതയുള്ള ഫോണാണിത്. എന്നിരുന്നാലും ഫെബ്രുവരി 19 ലോഞ്ചിന് ശേഷം മാത്രമാണ് ഐഫോൺ SE 4 വിലയെ കുറിച്ച് വ്യക്തത വരുള്ളൂ.
Also Read: 12GB+256GB സ്റ്റോറേജ് iQOO Neo9 Pro 31999 രൂപയ്ക്ക്! Valentines Day സ്പെഷ്യൽ ഓഫറിൽ!