ഈസ്തെറ്റിക് ഐഫോൺ! ഹിറ്റായ ഓറഞ്ചിന് ശേഷം iPhone 18 Pro Red കളറിൽ, ഡിസൈൻ ലുക്ക് വൈറൽ

Updated on 23-Feb-2026

Apple തങ്ങളുടെ വരാനിരിക്കുന്ന iPhone 18 Pro ഡിസൈനെ കുറിച്ച് ചില സൂചനകൾ പുറത്തുവിടുന്നു. ഐഫോൺ 17 പ്രോ ഓറഞ്ച് നിറത്തിലും ലോഞ്ച് ചെയ്തിരുന്നു. ഇത് ഹിറ്റായ ശേഷം ഇനി റെഡ് നിറത്തിലുള്ള ഫോണിനായാണ് ടിം കുക്ക് ടീം ആലോചിക്കുന്നത്. ഓറഞ്ച് വേരിയന്റിന്റെ വിജയത്തിന് ശേഷമാണ് ആപ്പിളിന്റെ പുതിയ നീക്കം. ഐഫോൺ 18 പ്രോയുടെ പുതിയ ഡിസൈനെ കുറിച്ച് അറിയാവുന്ന വിവരങ്ങൾ ഇവിടെ പങ്കുവയ്ക്കുന്നു.

iPhone 18 Pro Design Leaks

വരാനിരിക്കുന്ന ഐഫോൺ 18 പ്രോ മോഡലുകൾക്കായി ആപ്പിൾ പുതിയ കടും ചുവപ്പ് നിറം പരീക്ഷിക്കും. ബ്ലൂംബെർഗിന്റെ മാർക്ക് ഗുർമാൻ റിപ്പോർട്ടിലാണ് ഇത് വിവരിക്കുന്നത്. Burgundy എന്ന കടുംചുവപ്പ് നിറത്തിലാണ് ഹാൻഡ്സെറ്റ് പുറത്തിറക്കുക.

നിലവിലുള്ള ഓറഞ്ച് വേരിയന്റിനൊപ്പം ആപ്പിൾ പുതിയ ഷേഡ് വരുത്തുമെന്നത് ഉറപ്പായ വിവരമല്ല. ചിലപ്പോൾ കമ്പനി ചുവപ്പും ഓറഞ്ചും കളറുള്ള വേരിയന്റുകൾ അവതരിപ്പിച്ചേക്കും. പ്രോ മോഡലുകൾക്ക് ഇങ്ങനെയാണെങ്കിൽ പുതിയൊരു ഐഡന്റിറ്റി ലഭിക്കുമെന്ന് പ്രതീക്ഷിക്കാം. ഗുർമാൻ പറയുന്നതനുസരിച്ച്, ഇരുണ്ട ചാരനിറം, കറുപ്പ്, വെള്ള/ഇളം വെള്ളി തുടങ്ങിയ ക്ലാസിക് നിറങ്ങളും സ്മാർട്ട്ഫോണിനായി അവതരിപ്പിച്ചേക്കും.

Also Read: Xiaomi 14 Civi: ഇപ്പോൾ വാങ്ങിയാൽ കീശ കാലിയാകില്ല, 32MP Dual Selfie ക്യാമറ ഫോൺ വൻ കിഴിവിൽ

iPhone 18 Pro Price in India

2026 സെപ്റ്റംബർ 3 നും സെപ്റ്റംബർ 10 നും ഇടയിലാകും ആപ്പിൾ പുതിയ മോഡലുകൾ അവതരിപ്പിക്കുന്നു. ഐഫോൺ 18 പ്രോ സീരീസിലെ ഐഫോൺ 18 പ്രോ, പ്രോ മാക്സ് പോലുള്ളവയാകും പ്രീമിയം ഫോണുകൾ. ഇതിൽ ഐഫോൺ 18 പ്രോ ഫോണിന് ഏകദേശം 1,34,900 രൂപയായേക്കും. ഐഫോൺ 18 പ്രോ മാക്‌സിന് ഏകദേശം 1,54,900 രൂപയാകാനും സാധ്യതയുണ്ട്.

ഐഫോൺ 18 പ്രോ ലീക്ക്

  1. ഐഫോൺ 18 പ്രോ ഫോണിലെ ഫീച്ചറുകളെ കുറിച്ച് ചില സൂചനകളും ലഭിക്കുന്നു.
  2. ക്യാമറ: സോണിക്ക് പകരം സാംസങ്ങിന്റെ പുതിയ ത്രീ-ലെയർ സ്റ്റാക്ക്ഡ് സെൻസർ ഇതിൽ നൽകും. 12MP-യിൽ നിന്ന് 24 മെഗാപിക്സലിലേക്ക് സെൽഫി സെൻസർ അപ്ഗ്രേഡ് ചെയ്യും.
  3. ഹാർഡ് വെയർ: ഐഫോൺ 18 പ്രോയിൽ 2nm A20 Pro ചിപ്പാകും കൊടുക്കുന്നത്.
  4. ബാറ്ററി: ആപ്പിൾ സ്വന്തമായി നിർമ്മിച്ച രണ്ടാമത്തെ മോഡമായ C2 ഇതിൽ ഉപയോഗിക്കും.
Anju M U

Anju M U is a Technology Writer at Digit Malayalam, specializing into mobile technology, consumer gadgets, and the evolving landscape of AI. With a keen eye for tech trends and a focus on user-centric reviews, she decodes complex telecom and OTT updates into actionable insights for the Malayalam tech readers.

Connect On :