iPhone 17 Buy: അങ്ങനെ വിശ്വവിഖ്യാതമായ ഐഫോൺ 17 സീരീസിന്റെ പ്രീ- ബുക്കിങ് ഇന്ന് തുടങ്ങുന്നു. ലോഞ്ചിന് പിന്നാലെ പുത്തൻ ഫീച്ചറുകളോടെ വന്ന പുതിയ ഐഫോൺ 2025 തൂക്കിയെന്നാണ് പലരും പറയാറുള്ളത്. iPhone 17, 17 എയർ, 17 Pro, iPhone 17 Pro Max തുടങ്ങിയ സ്മാർട്ഫോണുകളാണ് സീരീസിലുള്ളത്. എല്ലാ ഐഫോൺ 17 സീരീസ് ഫോണുകളും സെപ്റ്റംബർ 19 മുതൽ ലഭ്യമാകും.
ഇന്ന് മുതൽ നിങ്ങൾക്ക് അവ മുൻകൂട്ടി ഓർഡർ ചെയ്യാൻ കഴിയും. ഫോൺ ഇഎംഐയിൽ വാങ്ങാൻ താൽപ്പര്യമുള്ളവർക്ക് ലോഞ്ച് ഓഫറുകളോടെ ഐഫോൺ 17 പർച്ചേസ് ചെയ്യാം. എപ്പോഴാണ് പ്രീ ബുക്കിങ്ങെന്നും മറ്റും വിശദീകരിക്കാം.
സെപ്റ്റംബർ 12, വൈകുന്നേരം 5.30 മുതലാണ് ഐഫോൺ 17, 17 എയർ, 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് പ്രീ-ബുക്കിങ് തുടങ്ങുന്നത്. ആപ്പിൾ സ്റ്റോർ, ആമസോൺ, ഫ്ലിപ്കാർട്ട്, ക്രോമ പോലുള് പ്ലാറ്റ്‌ഫോമുകൾ വഴി മുൻകൂട്ടി ബുക്ക് ചെയ്യാവുന്നതാണ്. ഇമാജിൻ അല്ലെങ്കിൽ യൂണികോൺ ഉൾപ്പെടെയുള്ള ആപ്പിൾ അംഗീകൃത റീസെല്ലറുകളിലൂടെയും പ്രീ ബുക്കിങ് നടത്താം.
ആപ്പിൾ ഇ-സ്റ്റോറിൽ നിന്ന് ഐഫോൺ 17 സീരീസ് മുൻകൂട്ടി ബുക്ക് ചെയ്യുകയാണെങ്കിൽ കൂടുതൽ ഇളവുകൾ ലഭിക്കും. അമേരിക്കൻ എക്സ്പ്രസ് ആക്സിസ്, ഐസിഐസിഐ ബാങ്കുകൾ പോലുള്ള തിരഞ്ഞെടുത്ത കാർഡുകളിൽ 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ നേടാം. കൂടാതെ 5,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്കും ലഭിക്കും. വാങ്ങിക്കുന്നവർക്ക് 64,000 രൂപ വരെ എക്സ്ചേഞ്ച് വില ലഭിക്കുന്നതാണ്. പക്ഷേ ഇത് നിങ്ങൾ മാറ്റി വാങ്ങുന്ന ഫോൺ അനുസരിച്ച് വ്യത്യാസപ്പെടും.
അമേരിക്കൻ എക്സ്പ്രസ് ആക്സിസ്, ഐസിഐസിഐ ബാങ്കുകൾ പോലുള്ള തിരഞ്ഞെടുത്ത കാർഡുകളിലൂടെ 6 മാസത്തെ നോ കോസ്റ്റ് ഇഎംഐ നേടാം. ഇങ്ങനെ ഫോൺ മുൻകൂട്ടി ബുക്ക് ചെയ്യുമ്പോൾ 5,000 രൂപ വരെ തൽക്ഷണ ക്യാഷ്ബാക്ക് ലഭിക്കും. ഐഫോൺ 17 സീരീസിന് 64,000 രൂപ വരെ എക്സ്ചേഞ്ച് ഓഫറുമുണ്ട്.
ഐഫോൺ 17: 256GB സ്റ്റോറേജ് ഫോണിന് 82,900 രൂപയാകുന്നു. 512GB സ്റ്റോറേജ് ഹാൻഡ്സെറ്റിന് 1,02,900 രൂപയാണ് വില. ലാവെൻഡർ, സേജ്, മിസ്റ്റ് ബ്ലൂ, വെള്ള, കറുപ്പ് നിറങ്ങളിലാണ് ഫോൺ പുറത്തിറക്കിയത്.
ഐഫോൺ Air: 256GB വേരിയന്റിന് 1,19,900 രൂപയാകുന്നു. 512GB ഐഫോൺ എയറിന് 1,39,900 രൂപയാണ് വില. 1TB സ്റ്റോറേജ് ഫോണിന് 1,59,900 രൂപയാകും. സ്കൈ ബ്ലൂ, ലൈറ്റ് ഗോൾഡ്, ക്ലൗഡ് വൈറ്റ്, സ്പേസ് ബ്ലാക്ക് കളറുകളിൽ ലഭിക്കും.
ഐഫോൺ 17 പ്രോ: 256GB ഫോണിന് 1,34,900 രൂപയാകുന്നു. 512GB സ്റ്റോറേജ് ഹാൻഡ്സെറ്റിന് 1,54,900 രൂപയാകുന്നു. 1TB സ്റ്റോറേജ് ഫോണിന് 1,74,900 രൂപയാകുന്നു. സിൽവർ, ഡീപ് ബ്ലൂ, കോസ്മിക് ഓറഞ്ച് നിറങ്ങളിലും ഫോണുകളുണ്ട്.
ഐഫോൺ 17 പ്രോ മാക്സ്: 256GB സ്മാർട്ഫോണിന് 1,49,900 രൂപയാണ് വില. 512GB പ്രോ മാക്സിന് 1,69,900 രൂപയാകും. 1TB സ്റ്റോറേജ് ഫോണിന് 1,89,900 രൂപയാകുന്നു. 2TB പ്രോ മാക്സ് ഫോണിന് 2,29,900 രൂപയുമാകും. ഇതിന് സിൽവർ, ഡീപ് ബ്ലൂ, കോസ്മിക് ഓറഞ്ച് കളറുകളാണുള്ളത്.