iPhone 17 Pro Max: വെറൈറ്റി ഡിസൈൻ പിടിക്കാൻ Apple! ലോഞ്ച് തീയതി, ക്യാമറ, വില, വിൽപ്പന, പ്രത്യേകതകൾ…

Updated on 13-Aug-2025
HIGHLIGHTS

ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് iPhone 17 പ്രോ മാക്സാണ്

ഇത്തവണ വലിയ ഡിസൈൻ മാറ്റത്തിലാണ് 17 പ്രോ മാക്സ് എത്തുക

കറുപ്പ്, വെള്ള, ചാര, കടും നീല, ഓറഞ്ച് എന്നീ അഞ്ച് ഷേഡുകളിലാണ് ഫോൺ വരുന്നത്

2025-ൽ ആപ്പിൾ പ്രേമികൾക്ക് വളരെ ആകാംക്ഷയിലാണ്. Apple iPhone 17 Pro Max ഈ വർഷം വരികയാണ്. സെപ്തംബർ 8-നോ 9-നോ ആയിരിക്കും ഐഫോൺ 17 സീരീസിന്റ മഹാലോഞ്ച്. വർഷങ്ങളായി ഒരേ പോലുള്ള ഡിസൈനിലാണ് വാനില വേരിയന്റുകളും പ്രോ മോഡലുകളും പുറത്തിറക്കിയത്. എന്നാൽ ഇത്തവണ വലിയ ഡിസൈൻ മാറ്റത്തിലാണ് 17 പ്രോ മാക്സ് എത്തുക. സീരീസിലെ ടോപ് എൻഡ് ഫ്ലാഗ്ഷിപ്പാണിത്.

ഇത്തവണ ഐഫോൺ 17, ഐഫോൺ 17 പ്രോ, പ്രോ മാക്സ് എന്നിവയ്ക്ക് പുറമെ ഐഫോൺ 17 എയർ എന്ന സ്ലിം വേരിയന്റാണ് വരുന്നത്. പ്ലസ്സിന് പകരം ഡിസൈനിൽ പുതുമ കൊണ്ടുവരുന്ന മോഡലാണിത്. എയർ ഇതിനകം വൈറലായെങ്കിലും, ഇപ്പോൾ വാർത്തകളിൽ ഇടം പിടിക്കുന്നത് iPhone 17 പ്രോ മാക്സാണ്. കാരണം ഫോണിന്റെ വേറിട്ട ഡിസൈൻ തന്നെയാണ്.

iPhone 17 Pro Max: ഡിസൈൻ, കളർ

കറുപ്പ്, വെള്ള, ചാര, കടും നീല, ഓറഞ്ച് എന്നീ അഞ്ച് ഷേഡുകളിലാണ് ഫോൺ വരുന്നത്. ശരിക്കും ഇത്തവണ കളറിലും നല്ല വെറൈറ്റി പിടിക്കാൻ ആപ്പിൾ മെനക്കെട്ടിട്ടുണ്ട്. എക്സിൽ പങ്കിട്ട പോസ്റ്റിലാണ് ഈ കളർ വേരിയന്റുകൾ കാണിക്കുന്നത്.

ഡിസൈനിലേക്ക് വന്നാൽ പ്രോ മാക്സിൽ ത്രികോണാകൃതിയിലുള്ള ക്യാമറ യൂണിറ്റാണ് കൊടുത്തിരിക്കുന്നത്. ഇതിൽ വലിയ ചതുരാകൃതിയിലുള്ള ക്യാമറ ഐലൻഡ് നൽകുന്നുണ്ട്. ക്യാമറ ഐലൻഡിന്റെ വലതുവശത്ത് ഫ്ലാഷും LiDAR സെൻസറും കാണാം. ഫോണിൽ ലോഗോ കുറച്ചുകൂടി താഴേയ്ക്ക് സ്ഥാപിക്കുമെന്നാണ് ലഭിക്കുന്ന വിവരം. അലുമിനിയം ഫ്രെയിമിലാണ് ഈ സ്മാർട്ഫോൺ പുറത്തിറക്കുക എന്നാണ് സൂചന. എന്നുവച്ചാൽ ടൈറ്റാനിയം ഫ്രെയിം ഒഴിവാക്കിയായിരിക്കും ഐഫോൺ 17 പ്രോ മാക്സ് ലോഞ്ച് ചെയ്യുന്നത്.

iPhone 17 Pro Max: വില എത്രയാകും?

ഈ വർഷം ആപ്പിൾ പുറത്തിറക്കുന്ന ഫോണുകൾക്ക് വില കൂടുതലാകാൻ സാധ്യതയുണ്ട്. ഐഫോൺ 17 പ്രോ മാക്‌സിന് ഇന്ത്യയിൽ ഏകദേശം 1,64,999 രൂപ വില വരുമെന്നാണ് സൂചന. എന്നാൽ വിലയെ സംബന്ധിച്ച് ആപ്പിൾ കമ്പനി ഇനിയും സ്ഥിരീകരണം നൽകിയിട്ടില്ല. സെപ്തംബർ 9-നുള്ളിൽ പുത്തൻ പ്രീമിയം ഐഫോണുകൾ എന്തായാലും എത്തും. ഐഫോൺ 17 പ്രോ മാക്സുകളുടെ വിൽപ്പന സെപ്തംബർ 19-ന് ആരംഭിക്കുമെന്നും സൂചനയുണ്ട്.

ഐഫോൺ 17 പ്രോ മാക്സ്: സ്പെസിഫിക്കേഷൻ

6.9 ഇഞ്ച് OLED പാനലായിരിക്കും ഐഫോൺ 17 പ്രോ മാക്സിലുണ്ടാകുക. 120Hz റിഫ്രഷ് റേറ്റ് സപ്പോർട്ട് ചെയ്യുന്ന സ്മാർട്ഫോണാണിതെന്ന് ചില റിപ്പോർട്ടുകളുണ്ട്. ഇതിൽ A19 Pro ചിപ്‌സെറ്റ് കൊടുക്കാനാണ് ആപ്പിൾ ആലോചിക്കുന്നത്. വേഗതയേറിയ പ്രോസസ്സിംഗിനും ആപ്പിൾ ഇന്റലിജൻസ് ഫീച്ചറുകളും ഇതിലുണ്ടാകും. 12GB RAM സപ്പോർട്ട് ചെയ്യുന്ന ഫോണാണിത്. കരുത്തുറ്റ വലിയ ബാറ്ററി, അതും 5,000 mAh കപ്പാസിറ്റിയുള്ളതാകും ഐഫോൺ 17 പ്രോ മാക്സിൽ കൊടുക്കുന്നതെന്നാണ് ലഭിക്കുന്ന വിവരം.

ക്യാമറയിലേക്ക് വന്നാൽ ഫോണിന് പിൻഭാഗത്ത് ട്രിപ്പിൾ റിയർ ക്യാമറയുണ്ടാകും. 48MP പ്രൈമറി, 48MP ടെലിഫോട്ടോ, 48MP അൾട്രാവൈഡ് സെൻസർ നൽകുമെന്നാണ് സൂചന. ഫോണിന് മുൻഭാഗത്ത്, 24MP സെൽഫി ഷൂട്ടർ കൊടുക്കാനും സാധ്യതയുണ്ട്.

Also Read: Vivo V60 5G: Sony ZEISS ലെൻസും 6500mAh ബാറ്ററിയുമുള്ള 50-മെഗാപിക്സൽ ട്രിപ്പിൾ ക്യാമറ ഫോൺ ഇന്ത്യയിലേക്ക്…

Anju M U

Anju M U, an aspirational technology writer at Digit Malayalam. Covering updates on gadgets, telecom, ott, AI-related content, tech trends and reviews.

Connect On :