iPhone 17
ദീപാവലിയ്ക്ക് ഐഫോൺ 17 വലിയ വിലക്കിഴിവിൽ വാങ്ങാൻ സുവർണാവസരം. ഇപ്പോഴിറങ്ങിയ ആപ്പിൾ ഐഫോൺ 17 സ്മാർട്ഫോണിന് കിടിലൻ ഓഫർ. ആപ്പിൾ ഓൺലൈൻ സ്റ്റോറിലും ടാറ്റയുടെ ക്രോമയിലും വിജയ് സെയിൽസിലും സ്മാർട്ഫോൺ ഇളവിൽ ലഭിക്കുന്നു.
ഇന്ത്യയിൽ ദീപാവലി പ്രമാണിച്ചുള്ള ഓഫറാണിത്. അടുത്തിടെ പുറത്തിറക്കിയ ഐഫോൺ 17, എയർപോഡ്സ് പ്രോ 3, വാച്ച് സീരീസ് 11, ഐപാഡ് എയർ തുടങ്ങിയവയ്ക്കാണ് ഇളവ്. 10,000 രൂപ വരെ വിലക്കുറവ് ഇങ്ങനെ സ്വന്തമാക്കാവുന്നതാണ്. പുതിയ ഐഫോൺ വാങ്ങാൻ ആഗ്രഹിക്കുന്നവർക്ക് വേണ്ടിയുള്ള ഓഫർ ഇതാ…
ഐഫോൺ 17 സീരീസിന് 5,000 രൂപ തൽക്ഷണ ക്യാഷ്ബാക്ക് നേടാം. ഐഫോൺ 17 ബേസിക് മോഡലിന്റെ ഔദ്യോഗിക വില 82,900 രൂപയാണ്. ഇതിന് 5000 രൂപ ഇളവ് ലഭിക്കുമ്പോൾ 77,900 രൂപയിൽ വാങ്ങാം.
ക്രോമ, വിജയ് സെയിൽസ് പോലുള്ള പ്ലാറ്റ്‌ഫോമുകളിലും ഡിസ്കൌണ്ടുണ്ട്. ഐസിഐസിഐ, എസ്ബിഐ ബാങ്ക് കാർഡുകൾക്ക് 6,000 രൂപ കിഴിവാണ് ഈ പ്ലാറ്റ്ഫോമുകളിൽ നിന്ന് ലഭിക്കുന്നത്. വിജയ് സെയിൽസിൽ 6000 രൂപ ബാങ്ക് ഡിസ്കൌണ്ട് നേടാം. ഇതിന് 3,578 രൂപയുടെ ഇഎംഐ ഓഫറും വിജയ് സെയിൽസ് പ്രഖ്യാപിച്ചിട്ടുണ്ട്.
6.3 ഇഞ്ച് LTPO സൂപ്പർ റെറ്റിന XDR OLED സ്ക്രീനുള്ള ഫോണാണിത്. ഈ ഐഫോണിൽ ProMotion സപ്പോർട്ട് ലഭിക്കുന്നു. 120Hz റിഫ്രേഷൻ റേറ്റും 3000 നിറ്റിന്റെ പീക്ക് ബ്രൈറ്റ്‌നെസ്സും സ്മാർട്ഫോണിനുണ്ട്.
ആപ്പിൾ ഈ ഹാൻഡ്സെറ്റിൽ A19 ചിപ് കൊടുത്തിരിക്കുന്നു. ഈയിടെ ജനപ്രിയമായ ലിക്വിഡ് ഗ്ലാസ് ഫീച്ചർ iOS 26 ഒഎസ്സിനുണ്ട്.
48 MP ഫ്യൂഷൻ മെയിൻ സെൻസർ ഈ ഐഫോണിലുണ്ട്. 48MP അൾട്രാവൈഡ് ക്യാമറയും, 18 MP സെൽഫി സെൻസറും സ്മാർട്ഫോണിനുണ്ട്. മുൻവർഷത്തേക്കാൾ ഏകദേശം 8 മണിക്കൂർ കൂടുതൽ ബാറ്ററി ലൈഫ് ഈ ഐഫോൺ 17 ഫോണിന് ലഭിക്കുന്നു. 5G, Wi‑Fi 7, Bluetooth 6, USB‑C പോർട്ട് പോലുള്ള കണക്റ്റിവിറ്റി ഓപ്ഷൻ ഐഫോൺ 17-നുണ്ട്.
Also Read: 7kg BOSCH ഫ്രണ്ട് ലോഡ് വാഷിങ് മെഷീൻ പകുതി വിലയ്ക്ക് Big Billion ഡേയ്സിൽ