iphone 16e new budget iphone launched
iPhone 16e: അങ്ങനെ ടിം കുക്കും കൂട്ടരും പുതിയ ഐഫോൺ പുറത്തിറക്കി. iPhone 16 സീരീസ് ലോഞ്ചിന് ശേഷം ഏറെ നാളുകൾ കഴിഞ്ഞാണ് പുതിയ ഫോണെത്തിയിരിക്കുന്നത്. 16 സീരീസിലെ പുതിയ സ്മാർട്ഫോണിനെ കുറിച്ചറിയാൻ കൌതുകങ്ങൾ ഏറെയാണ്.
ബജറ്റ് കസ്റ്റമേഴ്സിന് വേണ്ടിയാണ് പുതിയ ഐഫോൺ 16 മോഡൽ എത്തിയിട്ടുള്ളത്. ഐഫോൺ 16 ലൈനപ്പിലെ ഏറ്റവും പുതിയ അംഗത്തെ പ്രഖ്യാപിച്ചുകൊണ്ട് ടിം കുക്കും കൂട്ടരും ശരിക്കും ഞെട്ടിച്ചു. iPhone SE 4-നായി കാത്തിരുന്നവർക്ക് ഐഫോൺ 16ഇ ആണ് ആപ്പിൾ നൽകിയിരിക്കുന്നത്.
മികച്ച ബാറ്ററിയും അതിവേഗത്തിലുള്ള പ്രകടനവും ഐഫോൺ 16ഇയിലുണ്ട്. ഇതിൽ A18 ചിപ്പ് ഉൾക്കൊള്ളുന്നു. പോരാഞ്ഞിട്ട് ബജറ്റ് ഫോണാണെങ്കിലും ആപ്പിൾ ഇന്റലിജൻസ് സവിശേഷതകളും ലഭിക്കുന്നു.
ഫെബ്രുവരി 21 മുതൽ ഫോണിന്റെ പ്രീ-ബുക്കിങ് ആരംഭിക്കുന്നു. 28-ന് വെള്ളിയാഴ്ചയായിരിക്കും ബജറ്റ് ഐഫോണിന്റെ വിൽപ്പന.
6.1-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനാണ് ഫോണിലുള്ളത്. ഐഫോണുകളിലുള്ള ആപ്പിൾ ഇന്റലിജൻസ് ഫീച്ചർ ഈ സ്മാർട്ഫോണിലുമുണ്ട്. 60Hz റിഫ്രഷ് റേറ്റും 800nits പീക്ക് ബ്രൈറ്റ്നെസ്സും ഫോണിന്റെ സ്ക്രീനിനുണ്ട്. ഇത് സെറാമിക് ഷീൽഡ് മെറ്റീരിയലും ഡിസ്‌പ്ലേയും ഉപയോഗിക്കുന്നു. iOS 18-ൽ പ്രവർത്തിക്കുന്ന ഡ്യുവൽ സിം (നാനോ+eSIM) ഹാൻഡ്‌സെറ്റാണിത്.
512GB വരെ സ്റ്റോറേജ് ഓപ്ഷനോടെയാണ് ഫോൺ അവതരിപ്പിച്ചിട്ടുള്ളത്. ഐഫോൺ 16-ൽ കൊടുത്ത 3nm A18 ചിപ്പ് തന്നെയാണ് പുത്തൻ ഫോണിലുമുള്ളത്. റാം എത്രയുണ്ടെന്ന് ആപ്പിൾ വിശദീകരിച്ചിട്ടില്ലെങ്കിലും 8GB എന്ന് അനുമാനിക്കാം.
ഒപ്റ്റിക്കൽ ഇമേജ് സ്റ്റെബിലൈസേഷൻ അഥവാ OIS സപ്പോർട്ടുള്ള ഫോണാണിത്. മെയിൻ ക്യാമഫ 48 മെഗാപിക്സലാണ്. സെൽഫികൾക്കും വീഡിയോ കോളുകൾക്കുമായി 12-മെഗാപിക്സൽ TrueDepth ക്യാമറയുണ്ട്.
ഇതിൽ ടിം കുക്ക് ടീം സ്റ്റീരിയോ സ്പീക്കറുകൾ ഉൾപ്പെടുത്തിയിട്ടുണ്ട്. യുഎസ്ബി ടൈപ്പ്-സി പോർട്ട് വഴിയാണ് ചാർജിങ്. 18W വയർഡ് ചാർജിംഗും 7.5W വയർലെസ് ചാർജിങ്ങും ഫോൺ പിന്തുണയ്ക്കുന്നു.
ഈ ഹാൻഡ്‌സെറ്റ് 5G, 4G LTE, Wi-Fi 6 കണക്റ്റിവിറ്റി സപ്പോർട്ട് ചെയ്യും. ബ്ലൂടൂത്ത് 5.3, NFC, GPS കണക്റ്റിവിറ്റിയും ഇതിലുണ്ട്.
വെള്ളയും കറുപ്പും നിറങ്ങളിലാണ് പുതിയ ബജറ്റ് ഐഫോണുകളെത്തിയത്. ഇന്ത്യയിലെ വില ആരംഭിക്കുന്നത് 59,900 രൂപയാണ്. ഇത് 128 ജിബി സ്റ്റോറേജുള്ള അടിസ്ഥാന മോഡലിന്റെ വിലയാണ്. ഇതിന് 256 ജിബി, 512 ജിബി സ്റ്റോറേജ് ഫോണുകളുമുണ്ട്.
ഐഫോൺ 16e-യുടെ 256GB ഫോണിന് 69,900 രൂപയാകുന്നു. 512 ജിബി സ്റ്റോറേജുള്ള സ്മാർട്ഫോണിന്റെ വില 89,900 രൂപയായിരിക്കും.