ബജറ്റിൽ കസ്റ്റം തീരുവ കുറഞ്ഞ സ്ഥിതിക്ക്, iPhone 16, Samsung Galaxy S25 Duty Free ആയോ?

ബജറ്റ് 2026-27 ഗുണമായത് ശരിക്കും വിദേശത്ത് നിന്ന് വരുന്നവർക്കാണ്. കാരണം Duty Free ആയി ഇനി iPhone 16, Samsung Galaxy S25 നാട്ടിലെത്തിക്കാം. ഗൾഫ് രാജ്യങ്ങളിലും യുഎസ്, യുകെ തുടങ്ങി ലോകത്തിന്റെ പല കോണുകളിലുള്ള കോടാനുകോടി മലയാളികൾക്ക് ഇത് ആശ്വാസ വാർത്തയാണ്.

iPhone 16, Samsung Galaxy S25 Duty Free

അടുത്തിടെ കസ്റ്റംസ് പരിധി 75,000 രൂപയായി വർധിപ്പിച്ചിരുന്നു. ഈ പരിധിയിൽ കിഴിവ് വന്നതോടെ കസ്റ്റംസ് തീരുവ അടയ്ക്കാതെ യാത്രക്കാർക്ക് ഇപ്പോൾ കൊണ്ടുപോകാൻ കഴിയുന്ന സ്മാർട്ട്‌ഫോണുകളുടെ മോഡലുകളിലും വ്യത്യാസം വന്നു. എന്നുവച്ചാൽ വില കൂടിയ ഫ്ലാഗ്ഷിപ്പ് ഡിവൈസുകളും ഇനി കൊണ്ടുപോകാനാകും. ഈ ഇളവുകൾക്ക് പുറമേ, 2026-27 ലെ കേന്ദ്ര ബജറ്റിൽ വ്യക്തിഗത ഇറക്കുമതിയുടെ അടിസ്ഥാന കസ്റ്റംസ് തീരുവയും കുറച്ചു. ഇപ്പോൾ 10 ശതമാനമായി ഇന്ത്യൻ ഗവൺമെന്റ് കസ്റ്റംസ് ഡ്യൂട്ടി വെട്ടിക്കുറച്ചിരിക്കുന്നു.

ഇത് പതിവായി യാത്ര ചെയ്യുന്നവർക്കും നാട്ടിലേക്ക് വരാനിരിക്കുന്നവർക്കും ടോപ് സ്മാർട്ട്ഫോണുകൾ കൊണ്ടുവരാൻ സഹായിക്കു. എന്നാൽ നിങ്ങൾ പ്രതീക്ഷിക്കുന്ന ഐഫോൺ 16 പോലുള്ള ഫ്ലാഗ്ഷിപ്പുകൾ ഇതിൽ വരുമോ? പരിശോധിക്കാം.

പുതിയ നിയമങ്ങൾ പ്രകാരം, വ്യോമമാർഗവും കടൽ മാർഗവും കൊണ്ടുവരാവുന്ന ഡ്യൂട്ടി ഫ്രീ അലവൻസ് 75,000 രൂപയായി ഉയർത്തി. ഇന്ത്യക്കാർക്കും, ഇന്ത്യൻ വംശജർ, നോൺ-ടൂറിസ്റ്റ് വിസ കൈവശമുള്ള വിദേശ യാത്രക്കാർക്ക് ഇത് പ്രയോജനകരമാകും. ടൂറിസ്റ്റ് വിസ കൈവശമുള്ള വിദേശ വിനോദസഞ്ചാരികൾക്ക് 25,000 രൂപയുടെ പ്രത്യേക അലവൻസിന് അർഹതയുണ്ട്. 18 വയസ്സും അതിൽ കൂടുതലുമുള്ള മുതിർന്നവർക്ക് മാത്രമേ ഈ അലവൻസ് ബാധകമാകൂ. പ്രത്യേകം ശ്രദ്ധിക്കേണ്ടത് വ്യക്തിഗത ഉപയോഗത്തിനുള്ള ഫോണുകൾക്കാണ് ഈ ഇളവ്. ഇവ ഇന്ത്യയിൽ വിൽപ്പന നടത്താനായി കൊണ്ടുവരുന്ന ഫോണുകൾക്ക് ലഭിക്കില്ല.

സ്റ്റാൻഡേർഡ് പണ അലവൻസിനു പുറമേ, ഒരു ലാപ്‌ടോപ്പ് കമ്പ്യൂട്ടർ ഡ്യൂട്ടി ഫ്രീയായി കൊണ്ടുവരാൻ അനുവാദമുണ്ട്. ഇത് 18 വയസ്സിന് മുകളിലുള്ള യാത്രക്കാർക്ക് അർഹതയുള്ളതാണ്. സാധനങ്ങളുടെ ആകെ മൂല്യം അനുവദനീയമായ പരിധിക്കുള്ളിലാണെങ്കിൽ, ഫോമുകൾ പൂരിപ്പിക്കാതെയോ ഡ്യൂട്ടി അടയ്ക്കാതെയോ അവർക്ക് ഗ്രീൻ ചാനലിലൂടെ ചെക്ക് ഇൻ ചെയ്യാനാകും.

ഇപ്പോൾ ഡ്യൂട്ടി ഫ്രീ പരിധിയിൽ നിരവധി ടോപ് ഫോണുകൾ കൂടി വന്നിരിക്കുന്നു. ഇത് ശരിക്കും വിദേശത്ത് നിന്ന് ഫോൺ കൊണ്ടുവരാൻ പ്ലാനുള്ളവർക്ക് സന്തോഷ വാർത്തയാണ്. ഐഫോൺ 16, Google Pixel 10, Samsung Galaxy S25 FE തുടങ്ങിയ ഉപകരണങ്ങൾ ഇതിലുണ്ട്. വൺപ്ലസ് 13, ഷവോമി 15 പോലുള്ള ഫ്ലാഗ്ഷിപ്പുകളും ഇതിൽ വരുന്നു. ഇവ ന്യായമായ അന്താരാഷ്ട്ര വിലയ്ക്ക് വാങ്ങിയാൽ, കസ്റ്റംസ് തീരുവ നൽകാതെ ഇന്ത്യയിലേക്ക് കൊണ്ടുവരാം.

More From Digit: BSNL Cheapest Plan: ഇത്രയും ലാഭകരമായ പ്ലാൻ വേറെ കിട്ടോ? 42 ദിവസത്തിന് 200 രൂപയിലും താഴെ വില

കസ്റ്റം ഡ്യൂട്ടിയില്ലാതെ കൊണ്ടുവരാവുന്ന ബ്രാൻഡുകളും അവയുടെ മോഡലുകളും ലിസ്റ്റിതാ…

ഐഫോൺ 16, ഐഫോൺ 16 പ്ലസ്, ഐഫോൺ 16e, ഐഫോൺ 15, ഐഫോൺ 15 പ്ലസ്, ഐഫോൺ 14 എന്നീ ഐഫോണുകൾ.

വൺപ്ലസ്സിന്റെ വൺപ്ലസ് 13, വൺപ്ലസ് 13 ആർ, വൺപ്ലസ് 12, വൺപ്ലസ് 12 ആർ, വൺപ്ലസ് നോർഡ് 5 തുടങ്ങിയവ.

ഷവോമി 15, ഷവോമി 14, റെഡ്മി നോട്ട് 15 പ്രോ+, ഷവോമി 14 ടി പ്രോ തുടങ്ങിയ പ്രീമിയം ഫോണുകൾ.

സാംസങ് ഗാലക്‌സി എസ്26, ഗാലക്‌സി എസ്25, ഗാലക്‌സി എസ്25 എഫ്ഇ, ഗാലക്‌സി ഇസഡ് ഫ്ലിപ്പ് 7, ഗാലക്‌സി എ57, ഗാലക്‌സി എ56 തുടങ്ങി സാംസങ് ഫോണുകൾ.

ഗൂഗിൾ പിക്‌സൽ 10, പിക്‌സൽ 9, പിക്‌സൽ 9 എ, പിക്‌സൽ 8, പിക്‌സൽ 8 എ എന്നിവ.

നത്തിംഗ് ഫോൺ (3), നത്തിംഗ് ഫോൺ (3) പ്രോ, നത്തിംഗ് ഫോൺ (2 എ) പ്ലസ് എന്നിവയും ലിസ്റ്റിലുണ്ട്.

ആപ്പിളിന്റെ പ്രോ സീരീസ്, സാംസങ്ങിന്റെ അൾട്രാ സീരീസ് പോലുള്ള വിലകൂടിയ ഫോണുകൾക്ക് കാര്യങ്ങൾ വ്യത്യസ്തമാണ്. ഉദാഹരണത്തിന് ഈ ഫോണിന്റെ വില അലവൻസിൽ കൂടുതലാണെങ്കിൽ കസ്റ്റംസ് ഡ്യൂട്ടി വരും. എന്നാൽ ഇതിലും ചില ലാഭം യാത്രക്കാർക്ക് പ്രതീക്ഷിക്കാം.

എങ്ങനെയെന്നാൽ മുമ്പ് ഒരു നിശ്ചിത അലവൻസ് അഥവാ പരിധിയ്ക്ക് മുകളിൽ വിലയുള്ള സാധനങ്ങൾ കൊണ്ടുവരുമ്പോൾ മുഴുവൻ തുകയ്ക്കും നികുതി നൽകേണ്ടി വരുമായിരുന്നു. ഇനി അതില്ല. പകരം Excess Amount അഥവാ അധിക തുകയ്ക്ക് മാത്രം നികുതി നൽകിയാൽ മതി.

കുറച്ചുകൂടി വ്യക്തമാക്കിയാൽ 50,000 രൂപയാണ് നിങ്ങളുടെ അലവൻസ് എന്ന് കരുതുക. എന്നാൽ നിങ്ങൾ കൊണ്ടുവരുന്ന അൾട്രാ ഫോണിന് 1,30000 രൂപയാകുന്നു. എങ്കിൽ ബാക്കി വരുന്ന 80,000 രൂപയ്ക്ക് മാത്രം നികുതി നൽകിയാൽ മതി.

Anju M U

Anju M U specializes in mobile technology, AI, and consumer gadgets at Digit Malayalam. With over 6 years of experience, she simplifies complex telecom and OTT updates into actionable insights for the Malayalam news community.

Connect On :