iphone 16 plus price slashed following apple iphone 17 launch
iPhone 17 താങ്ങാവുന്ന വിലയല്ലെങ്കിലെന്താ! iPhone 16, iPhone 16 Plus ഫോണുകളുടെ വില വെട്ടിക്കുറച്ചിട്ടുണ്ട്. അതിനാൽ ഡ്രീം ഫോൺ കാത്തിരിക്കുന്നവർക്ക് ഈ വിലക്കിഴിവ് പരമാവധി പ്രയോജനപ്പെടുത്താം. 10000 രൂപയ്ക്ക് മുകളിൽ ഐഫോൺ 16 ഐഫോൺ 16 പ്ലസ് എന്നിവയുടെ വില കുറിച്ചിരിക്കുന്നു.
128GB സ്റ്റോറേജുള്ള ഐഫോൺ 16 സ്മാർട്ഫോണിന് 79,900 രൂപയായിരുന്നു ലോഞ്ച് വില. ഇപ്പോൾ ആമസോണിൽ ഇതിന് 10000 രൂപയ്ക്ക് മുകളിൽ ഇൻസ്റ്റന്റ് കിഴിവ് അനുവദിച്ചിട്ടുണ്ട്. എന്നുവച്ചാൽ 13 ശതമാനം ഇളവിൽ 69,499 രൂപയ്ക്ക് ഹാൻഡ്സെറ്റ് ആമസോണിൽ ലിസ്റ്റ് ചെയ്തിരിക്കുന്നു. 46,300 രൂപയുടെ എക്സ്ചേഞ്ച് ഡീലും ആമസോണിൽ നിന്ന് നേടാം.
ഐഫോൺ 16 പിങ്ക് കളറിന് മാത്രമാണ് ഇളവ്. 3,369 രൂപയുടെ ഇഎംഐ ഡീലും ഐഫോൺ 16 ഫോണിന് ആമസോൺ നൽകുന്നു.
128 GB സ്റ്റോറേജുള്ള ഐഫോൺ 16 പ്ലസ് ഹാൻഡ്സെറ്റിനും ആമസോണിൽ വമ്പൻ ഇളവ് നേടാം. 128ജിബി സ്റ്റോറേജുള്ള പിങ്ക്, ടീൽ, അൾട്രാമറൈൻ ഹാൻഡ്സെറ്റുകൾക്കാണ് വമ്പിച്ച കിഴിവ്. 89,900 രൂപയാണ് ഐഫോൺ 16 പ്ലസ്സിന്റെ ലോഞ്ച് വില. 78,999 രൂപയ്ക്ക് ഇപ്പോൾ ഫോൺ സ്വന്തമാക്കാം. 3,830 രൂപയുടെ ഇഎംഐ ഡീലും, 46,300 രൂപയുടെ എക്സ്ചേഞ്ച് ഓഫറും ആമസോൺ തരുന്നു.
പുതിയ A18 ചിപ്പ് ആണ് ഐഫോൺ 16, ഐഫോൺ 16 പ്ലസ് സ്മാർട്ഫോണിലുള്ളത്. Apple Intelligence ഫീച്ചറും ഇതിനുണ്ട്. 6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്പ്ലേ ഇതിനുണ്ട്. 6.7 ഇഞ്ച് വലുപ്പമുള്ള ഡിസ്പ്ലേയ്ക്ക് ഐഫോൺ 16 പ്ലസ്സിനുണ്ട്.
രണ്ട് മോഡലുകളിലും ഡൈനാമിക് ഐലൻഡ്, മെച്ചപ്പെട്ട സെറാമിക് ഷീൽഡ് പ്രൊട്ടക്ഷനുമുണ്ട്. 48MP മെയിൻ ക്യാമറയും 12MP അൾട്രാ വൈഡ് ക്യാമറയും ഉൾപ്പെടുന്ന ഡ്യുവൽ ക്യാമറ യൂണിറ്റാണ് ഐഫോൺ 16, പ്ലസ് മോഡലുകളിലുള്ളത്.
22 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഐഫോൺ 16 സ്മാർട്ഫോണിനുണ്ട്. 27 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 16 പ്ലസ് ഹാൻഡ്സെറ്റിനുമുണ്ട്. 5G കണക്ടിവിറ്റിയും, iOS 18 ഓപ്പറേറ്റിംഗ് സിസ്റ്റവും ഈ ഫോണുകളിലുണ്ട്.