Apple iPhone 15 sale, buy iPhone 15 cheap,
48MP ക്യാമറ iPhone 15 വിലക്കുറവിൽ വാങ്ങാം. Apple Awe Dropping ചടങ്ങിൽ iPhone 17 ലോഞ്ച് ചെയ്യുന്നതിന് മുന്നേയാണ് ഓഫർ എത്തിയിരിക്കുന്നത്. 2023-ൽ ലോഞ്ച് ചെയ്ത ഐഫോൺ 15 ഹാൻഡ്സെറ്റിന് 10000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ട് ലഭിക്കും. ഫ്ലിപ്കാർട്ടിനേക്കാൾ വമ്പിച്ച കിഴിവ് ആമസോണിൽ നിന്ന് നേടാം.
69,900 രൂപ വിലയാകുന്ന 128ജിബി ഐഫോൺ 15-നാണ് കിഴിവ്. ഈ ആപ്പിൾ സ്മാർട്ഫോണിന് ആമസോണിലാണ് കിഴിവ്. ഫ്ലിപ്കാർട്ടിൽ ഐഫോൺ 15 64,900 രൂപയ്ക്കാണ് വിൽക്കുന്നത്. ആമസോണിൽ ഇതിന് 59,900 രൂപ മാത്രമാണ്. ഇത് 128ജിബി കോൺഫിഗറേഷനുള്ള എല്ലാ കളർ വേരിയന്റിനും ബാധകമാണ്. പിങ്ക്, കറുപ്പ്, നീല, പച്ച, മഞ്ഞ കളറുകളിലുള്ള ഐഫോൺ 15-ന് ഡിസ്കൌണ്ട് ലഭിക്കുന്നു.
10000 രൂപയുടെ ഫ്ലാറ്റ് ഡിസ്കൌണ്ടിന് പുറമെ ആകർഷകമായ എക്സ്ചേഞ്ച് ഡീലും ലഭ്യമാണ്. ഇതിന് 43,300 രൂപ വരെ എക്സ്ചേഞ്ച് ഡീൽ ലഭിക്കുന്നു. ഇനി ഈ സ്വപ്നഫോൺ മൊത്തം പണം കൊടുത്ത് വാങ്ങാനാകില്ലെങ്കിൽ, 2,890 രൂപയുടെ ഇഎംഐ ഡീലും ലഭിക്കുന്നതാണ്.
A16 ബയോണിക് ചിപ്പ് ഉപയോഗിച്ചിരിക്കുന്ന സ്മാർട്ഫോണാണ് ഐഫോൺ 15. 6-കോർ സിപിയു, 5-കോർ ജിപിയു, 16-കോർ ന്യൂറൽ എഞ്ചിൻ എന്നിവ ചേർന്ന പെർഫോമൻസ് ഇതിൽ ലഭിക്കും. 48MP മെയിൻ ക്യാമറയും, 12MP അൾട്രാ-വൈഡ് ക്യാമറയും ചേർന്ന സ്മാർട്ഫോണാണിത്. ഈ ഐഫോണിൽ 12MP ട്രൂഡെപ്ത് സെൽഫി ക്യാമറയും ഉൾപ്പെടുത്തിയിട്ടുണ്ട്.
6.1 ഇഞ്ച് സൂപ്പർ റെറ്റിന XDR OLED ഡിസ്‌പ്ലേയാണ് ഐഫോൺ 15-നുള്ളത്. ഇതിന്റെ സ്ക്രീനിന് 2000 nits വരെ പീക്ക് ബ്രൈറ്റ്‌നസ് സപ്പോർട്ടുണ്ട്. ഈ ഹാൻഡ്സെറ്റിൽ 2556 x 1179 പിക്സൽ റെസലൂഷനുള്ള ഡിസ്പ്ലേയാണ് കൊടുത്തിരിക്കുന്നത്. 460 ppi പിക്സൽ ഡെൻസിറ്റിയുണ്ട്. ഐഫോൺ 14 പ്രോ മോഡലിൽ മാത്രം ഉണ്ടായിരുന്ന ഡൈനാമിക് ഐലൻഡ് ഫീച്ചർ ഐഫോൺ 15-ലും കൊടുത്തിരിക്കുന്നു.
ഒറ്റ ചാർജിൽ 20 മണിക്കൂർ വരെ വീഡിയോ പ്ലേബാക്ക് ഐഫോൺ 15 ഉറപ്പുനൽകുന്നു. USB-C പോർട്ട് വഴി ഫോൺ ചാർജ് ചെയ്യാം. മാഗ്‌സേഫ് വയർലെസ് ചാർജിങ്ങും ഈ ആപ്പിൾ ഫോണിലുണ്ട്. പൊടിയും വെള്ളവും പ്രതിരോധിക്കാൻ IP68 റേറ്റിങ് ഈ ഹാൻഡ്സെറ്റിലുണ്ട്. എമർജൻസി SOS, ക്രാഷ് ഡിറ്റക്ഷൻ പോലുള്ള സെക്യൂരിറ്റി ഫീച്ചറും സ്മാർട്ഫോണിൽ ലഭിക്കും. ഫേസ് ഐഡി ഫീച്ചറിലൂടെ ഫോണിന് പ്രൊട്ടക്ഷനും നൽകാനാകും.
അതേ സമയം ഐഫോൺ 17 സീരീസ് വരാൻ ഇനി മണിക്കൂറുകൾ മാത്രമാണ് ശേഷിക്കുന്നത്. ഈ വർഷത്തെ പ്രീമിയം ഐഫോണുകളാണ് സീരീസിലുള്ളത്. ഐഫോൺ 17, 17 എയർ, 17 പ്രോ, ഐഫോൺ 17 പ്രോ മാക്സ് എന്നിവയാണ് ലോഞ്ച് ചെയ്യുന്നത്. 89,900 രൂപ മുതലായിരിക്കും ബേസിക് വേരിയന്റിന്റെ വില. സെപ്തംബർ 9-ന് ഇന്ത്യൻ സമയം രാത്രി 10.30-നാണ് ലോഞ്ച് ചടങ്ങ്.
Also Read: Galaxy S25 FE വന്നപ്പോൾ Samsung Galaxy S24 FE വില കുറച്ചു! 35000 രൂപയിൽ താഴെ വാങ്ങാം…