iphone 15 gets 10000 rs discount
നിങ്ങൾക്ക് 10000 രൂപ വില കുറച്ച് iPhone 15 വാങ്ങാം. ആമസോണിൽ വമ്പിച്ച കിഴിവാണ് സ്മാർട്ഫോണിന് പ്രഖ്യാപിച്ചിരിക്കുന്നത്. ആപ്പിൾ ഐഫോൺ 15 128ജിബി സ്റ്റോറേജിനാണ് വിലക്കുറവ്.
ഐഫോൺ 17 പ്രീമിയം മോഡലുകളുടെ ലോഞ്ചിനായി കാത്തിരിക്കുമ്പോഴാണ് പഴയ മോഡലിന് വില കുറച്ചത്.
69,900 രൂപയാണ് 128 ജിബി സ്റ്റോറേജിലുള്ള ഐഫോൺ 15-ന്റെ വില. എന്നാൽ ആമസോണിൽ ഈ മോഡൽ 59,900 രൂപയ്ക്ക് ലിസ്റ്റ് ചെയ്തിരിക്കുന്നു. 9,800 രൂപയുടെ ഇൻസ്റ്റന്റ് ഡിസ്കൌണ്ട് ഇതിന് ലഭിക്കുന്നു.
ആമസോൺ പേ ഐസിഐസിഐ ബാങ്ക് ക്രെഡിറ്റ് കാർഡ് ഉടമകൾക്ക് കൂടുതൽ ലാഭത്തിന് അവസരമുണ്ട്. 1803 രൂപയുടെ ക്യാഷ്ബാക്ക് ഇവർക്ക് നേടാം. ഇതിന് പുറമെ ആമസോണിൽ ഇഎംഐ, നോ-കോസ്റ്റ് ഇഎംഐ ഡീലും ലഭിക്കുന്നു.
2,914 രൂപയുടെ ഇഎംഐ ഓഫർ ആമസോൺ അനുവദിച്ചിരിക്കുന്നു. 2706 രൂപയുടെ നോ-കോസ്റ്റ് ഇഎംഐ ഓഫറും ആമസോൺ നൽകുന്നു. ഫോണിന് 52,000 രൂപയുടെ എക്സ്ചേഞ്ച് ഡീലും നിങ്ങൾക്ക് ഐഫോൺ 15 പർച്ചേസിൽ വിനിയോഗിക്കാം.
6.1-ഇഞ്ച് സൂപ്പർ റെറ്റിന XDR OLED സ്‌ക്രീനിലാണ് ഐഫോൺ 15 ഡിസൈൻ ചെയ്തിരിക്കുന്നത്. 2556 x 1179 പിക്സൽ റെസല്യൂഷൻ ഈ പ്രീമിയം ആപ്പിൾ ഫോണിന്റെ ഡിസ്പ്ലേയ്ക്കുണ്ട്.
ഐഫോൺ 15 പിങ്ക്, മഞ്ഞ, പച്ച, നീല, കറുപ്പ് എന്നീ നിറങ്ങളിലാണ് പുറത്തിറക്കിയത്. ഈ അഞ്ച് കളർ ഓപ്ഷനുകൾക്കും ഇപ്പോൾ ആമസോൺ ഓഫർ നൽകുന്നുണ്ട്. സാധാരണ ആപ്പിൾ ഫോണുകളിലുള്ള നോച്ചിന് പകരം ഒരു ഡൈനാമിക് ഐലൻഡ് നോച്ചാണ് ഇതിലുള്ളത്.
ഈ മോഡലിൽ 48-മെഗാപിക്സൽ പ്രൈമറി ക്യാമറയുണ്ട്. കുറഞ്ഞ വെളിച്ചത്തിലുള്ള ഫോട്ടോഗ്രാഫിയിലും, പോർട്രെയിറ്റ് ഫോട്ടോഗ്രാഫിയിലും ഇത് മികച്ച ക്യാമറ പെർഫോമൻസ് ഉറപ്പാക്കുന്നു. 12MP-യുടെ ട്രൂ ഡെപ്ത് സെൻസറും ഐഫോണിനുണ്ട്.
ഐഫോൺ 14, ഐഫോൺ 14 പ്ലസ് എന്നിവയിൽ എ15 ചിപ്പാണ് കൊടുത്തിരുന്നത്. എന്നാൽ ഐഫോൺ 15 ഫോണിൽ ആപ്പിളിന്റെ എ16 ബയോണിക് ചിപ്പാണ് ഉൾപ്പെടുത്തിയിട്ടുള്ളത്. ഇതുമായി 6 കോർ CPU ബന്ധിപ്പിച്ചിരിക്കുന്നു.
iOS 17 ആണ് ഐഫോൺ 15-ലെ സോഫ്റ്റ് വെയർ. ഇതിൽ 9 മണിക്കൂർ വരെ ബാറ്ററി ലൈഫ് ഉറപ്പിക്കാം. USB ടൈപ്പ് സി ചാർജിങ്ങിനെ ഈ ഐഫോൺ 15 പിന്തുണയ്ക്കുന്നു.
Also Read: New Realme Phone: 10000 രൂപയ്ക്ക് 6000mAh ബാറ്ററിയുമായി Realme Narzo 80 Lite 5G ഇന്ത്യയിൽ…